Wednesday, September 19th, 2018

കഞ്ചാവുമായി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

പാലക്കാട്: അരക്കിലൊ കഞ്ചാവുമായി വിദ്യാര്‍ഥികള്‍ അറസ്റ്റിലായി. എറണാകുളം പറവൂര്‍ ആലങ്ങാട് കൊങ്ങോര്‍ പിള്ളി കരിങ്കതുരുത്ത് സ്വദേശികളായ തെറ്റാലില്‍ വിവേക്(22), മുളമൂട്ടില്‍ വീട്ടില്‍ അജിന്‍(19) എന്നിവരാണ് പിടിയിലായത്. എക്‌സൈസ് സ്‌ക്വാഡ്, ഇന്റലിജിന്‍സ് ബ്യൂറോയുമായി ചേര്‍ന്ന് പാലക്കാട് ടൗണില്‍ നടത്തിയ വാഹന പരിശോധനയില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്തുനിന്നുമാണ് ഇവര്‍ പടിയിലായത്. വില്‍പനക്കായി പൊതികളാക്കി ഷോള്‍ഡര്‍ ബാഗില്‍ വസ്ത്രം കൊണ്ട് മറച്ചു വെച്ച നിലയിലാണ് കഞ്ചാവ് പൊതികള്‍ സൂക്ഷിച്ചിരുന്നത്. കോയമ്പത്തൂരില്‍ നിന്നാണ് ഇവര്‍ക്ക് കഞ്ചാവ് ലഭിക്കുന്നത്. അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ എംഎസ് … Continue reading "കഞ്ചാവുമായി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍"

Published On:Apr 30, 2018 | 8:05 am

പാലക്കാട്: അരക്കിലൊ കഞ്ചാവുമായി വിദ്യാര്‍ഥികള്‍ അറസ്റ്റിലായി. എറണാകുളം പറവൂര്‍ ആലങ്ങാട് കൊങ്ങോര്‍ പിള്ളി കരിങ്കതുരുത്ത് സ്വദേശികളായ തെറ്റാലില്‍ വിവേക്(22), മുളമൂട്ടില്‍ വീട്ടില്‍ അജിന്‍(19) എന്നിവരാണ് പിടിയിലായത്. എക്‌സൈസ് സ്‌ക്വാഡ്, ഇന്റലിജിന്‍സ് ബ്യൂറോയുമായി ചേര്‍ന്ന് പാലക്കാട് ടൗണില്‍ നടത്തിയ വാഹന പരിശോധനയില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്തുനിന്നുമാണ് ഇവര്‍ പടിയിലായത്. വില്‍പനക്കായി പൊതികളാക്കി ഷോള്‍ഡര്‍ ബാഗില്‍ വസ്ത്രം കൊണ്ട് മറച്ചു വെച്ച നിലയിലാണ് കഞ്ചാവ് പൊതികള്‍ സൂക്ഷിച്ചിരുന്നത്. കോയമ്പത്തൂരില്‍ നിന്നാണ് ഇവര്‍ക്ക് കഞ്ചാവ് ലഭിക്കുന്നത്. അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ എംഎസ് വിജയന് ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തില്‍ സ്‌ക്വാഡ് പാര്‍ട്ടി അതിര്‍ത്തികളിലും ടൗണ്‍ കേന്ദ്രീകരിച്ചും പരിശോധന ശക്തമാക്കിയതിന്റെ ഫലമായാണ് ഇവരെ പിടികൂടിയത്. പിടിയിലായ രണ്ടുപേരും മുമ്പും കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

LIVE NEWS - ONLINE

  • 1
    9 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    10 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    11 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    14 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    15 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    17 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    17 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    18 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    18 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍