Wednesday, October 16th, 2019

കഞ്ചാവുമായി വിദ്യാര്‍ഥിയടക്കം രണ്ടുപേര്‍ പിടിയില്‍

ഇടുക്കി: കമ്പംമെട്ട് ചെക്ക്‌പോസ്റ്റില്‍ 2.052 കിലോഗ്രാം കഞ്ചാവുമായി വിദ്യാര്‍ഥിയടക്കം രണ്ടുപേര്‍ പിടിയില്‍. കൊറ്റംകര ബീമാ മന്‍സിലില്‍ ബിന്‍ഷാദ്(23), കൊല്ലം ചവറ പുതുക്കാട് അമൃതാലയ അനന്തു(21) എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്. ബിന്‍ഷാദ് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയിലെ ജീവനക്കാരനും അനന്തു എറണാകുളത്ത് സിഎ വിദ്യാര്‍ഥിയുമാണ്. കമ്പത്തുനിന്നും കഞ്ചാവുമായി കാറില്‍ കേരള തമിഴ്‌നാട് അതിര്‍ത്തി ചെക്ക്‌പോസ്റ്റായ കമ്പംമെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. കഞ്ചാവ് കാറിന്റെ ഡ്രൈവിങ് സീറ്റിനടിയില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ എംജെ ജോസഫിന് ലഭിച്ച … Continue reading "കഞ്ചാവുമായി വിദ്യാര്‍ഥിയടക്കം രണ്ടുപേര്‍ പിടിയില്‍"

Published On:Nov 6, 2018 | 8:02 am

ഇടുക്കി: കമ്പംമെട്ട് ചെക്ക്‌പോസ്റ്റില്‍ 2.052 കിലോഗ്രാം കഞ്ചാവുമായി വിദ്യാര്‍ഥിയടക്കം രണ്ടുപേര്‍ പിടിയില്‍. കൊറ്റംകര ബീമാ മന്‍സിലില്‍ ബിന്‍ഷാദ്(23), കൊല്ലം ചവറ പുതുക്കാട് അമൃതാലയ അനന്തു(21) എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്. ബിന്‍ഷാദ് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയിലെ ജീവനക്കാരനും അനന്തു എറണാകുളത്ത് സിഎ വിദ്യാര്‍ഥിയുമാണ്. കമ്പത്തുനിന്നും കഞ്ചാവുമായി കാറില്‍ കേരള തമിഴ്‌നാട് അതിര്‍ത്തി ചെക്ക്‌പോസ്റ്റായ കമ്പംമെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. കഞ്ചാവ് കാറിന്റെ ഡ്രൈവിങ് സീറ്റിനടിയില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ എംജെ ജോസഫിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രതികള്‍ പിടിയിലായത്. പ്രതികളെ നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

LIVE NEWS - ONLINE

  • 1
    7 mins ago

    തലശ്ശേരിയില്‍ തോക്കുമായി പരിഭ്രാന്തി പരത്തിയ യുവാവ് അറസ്റ്റില്‍

  • 2
    9 mins ago

    പെട്രോള്‍ പമ്പുടമയെ ശ്വാസം മുട്ടിച്ച് കൊന്ന സംഭവം; മൂന്നുപേര്‍ അറസ്റ്റില്‍

  • 3
    12 mins ago

    ബാബ്‌റി കേസില്‍ നിന്ന് പിന്മാറുകയാണെന്ന് സുന്നി വഖഫ് ബോര്‍ഡ്

  • 4
    1 hour ago

    സിലിയുടെ 40 പവന്‍ കാണിക്കവഞ്ചിയില്‍ ഇട്ടെന്നാണ് ഷാജു

  • 5
    1 hour ago

    സ്വര്‍ണം കടത്താന്‍ ശ്രമം: മൂന്നുപേര്‍ പിടിയില്‍

  • 6
    2 hours ago

    യുഎഇ ഏറ്റവും അടുപ്പമുള്ള രാജ്യം: പുടിന്‍

  • 7
    2 hours ago

    എല്ലാവരും എന്റെ പിറകെ

  • 8
    2 hours ago

    മരട് ഫ്‌ളാറ്റുകള്‍; സമയക്രമം കര്‍ശനമായി പാലിക്കണമെന്ന് ചീഫ് സെക്രട്ടറി

  • 9
    3 hours ago

    തൊഴിയൂര്‍ സുനില്‍ വധക്കേസ്; രണ്ടുപേര്‍ കൂടി കസ്റ്റഡിയില്‍