Thursday, February 21st, 2019

കഞ്ചാവ് കേസ്; ഇരട്ടസഹോദരങ്ങളടക്കം 5 പേര്‍ അറസ്റ്റില്‍

കല്‍പ്പറ്റ: മൂന്ന് കേസുകളുകളിലായി 610 ഗ്രാം കഞ്ചാവ് എക്‌സൈസ് പിടികൂടി. അഞ്ച്‌പേര്‍ അറസ്റ്റിലായി. ബത്തേരി മണിച്ചിറ കരിമ്പന വീട്ടില്‍ ജാബിര്‍(20) ജാസിര്‍(20) എന്നിവരാണ് വെള്ളിയാഴ്ച രാവിലെ അരക്കിലോ കഞ്ചാവുമായി പുല്‍പ്പള്ളി മരക്കടവ് ഡിപ്പോ പരിസരത്ത് പിടിയിലായത്. എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ കെ അബ്ദുള്‍ അസീസിന്റെ നേതൃത്വത്തിലാണ് ഇരുവരെയും പിടികൂടിയത്. ബൈക്കിലാണ് കഞ്ചാവുമായി യുവാക്കള്‍ സഞ്ചരിച്ചത്. കര്‍ണാടകയില്‍ നിന്നും വയനാട്ടിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെയാണ് ഇവര്‍എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. ബത്തേരി, പൂമല പ്രദേശങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്നവരാണിവര്‍. കല്‍പ്പറ്റ … Continue reading "കഞ്ചാവ് കേസ്; ഇരട്ടസഹോദരങ്ങളടക്കം 5 പേര്‍ അറസ്റ്റില്‍"

Published On:Aug 4, 2018 | 8:04 am

കല്‍പ്പറ്റ: മൂന്ന് കേസുകളുകളിലായി 610 ഗ്രാം കഞ്ചാവ് എക്‌സൈസ് പിടികൂടി. അഞ്ച്‌പേര്‍ അറസ്റ്റിലായി. ബത്തേരി മണിച്ചിറ കരിമ്പന വീട്ടില്‍ ജാബിര്‍(20) ജാസിര്‍(20) എന്നിവരാണ് വെള്ളിയാഴ്ച രാവിലെ അരക്കിലോ കഞ്ചാവുമായി പുല്‍പ്പള്ളി മരക്കടവ് ഡിപ്പോ പരിസരത്ത് പിടിയിലായത്. എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ കെ അബ്ദുള്‍ അസീസിന്റെ നേതൃത്വത്തിലാണ് ഇരുവരെയും പിടികൂടിയത്. ബൈക്കിലാണ് കഞ്ചാവുമായി യുവാക്കള്‍ സഞ്ചരിച്ചത്. കര്‍ണാടകയില്‍ നിന്നും വയനാട്ടിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെയാണ് ഇവര്‍എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. ബത്തേരി, പൂമല പ്രദേശങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്നവരാണിവര്‍.
കല്‍പ്പറ്റ ടൗണില്‍ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയിലായി.കല്‍പ്പറ്റ സ്വദേശികളായ ബിന്‍ഷാദ്, അഫ്‌സല്‍ എന്നിവരാണ് അറസ്റ്റിലായത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി ജി ടോമിയുടെ നേതൃത്വത്തിലുള്ള സംഘം കല്‍പ്പറ്റ ടൗണില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. 60 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. വെള്ളമുണ്ട പത്താം മൈല്‍ സ്വദേശിയായ കാഞ്ഞായി വീട്ടില്‍ മോയിയെ(36) കഞ്ചാവുമായി ബത്തേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ഷര്‍ഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം പുല്‍പ്പള്ളിയില്‍ അറസ്റ്റ് ചെയ്തു 50ഗ്രാം കഞ്ചാവ് കണ്ടെടുത്തു.

LIVE NEWS - ONLINE

  • 1
    8 hours ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    10 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    11 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    13 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    14 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    16 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    18 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    18 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    18 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു