Friday, September 21st, 2018

സ്‌കൂള്‍കോളജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തിവന്നയാള്‍ പിടിയില്‍

ഇടുക്കി: അടിമാലി കട്ടപ്പന പ്രദേശങ്ങളില്‍ കഞ്ചാവ് വില്‍പന നടത്തി വന്നിരുന്ന കട്ടപ്പന തെക്കേമുറിയില്‍ ജോസ്‌മോന്‍(36) അറസ്റ്റില്‍. അടിമാലി നാര്‍കോട്ടിക്‌സ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗമാണു 100 ഗ്രാം കഞ്ചാവുമായി ഇയാളെ പിടികൂടിയത്. കമ്പത്ത് നിന്ന് കഞ്ചാവ് വാങ്ങി ചെറു പൊതികളാക്കി വില്‍പ്പനനടത്തിവരികയായിരുന്നു ഇയാള്‍. പൊതിയൊന്നിന് 500 രൂപ നിരക്കിലാണ് ഇയാള്‍ വില്‍പന നടത്തിയിരുന്നത്. സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്ക് ചില്ലറ വില്‍പന നടത്തിവരുന്നയാളാണ് ജോസെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി. വിജയകുമാര്‍ പറഞ്ഞു. ഇയാള്‍ കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള കോളനിയില്‍ കഞ്ചാവ് … Continue reading "സ്‌കൂള്‍കോളജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തിവന്നയാള്‍ പിടിയില്‍"

Published On:Jul 9, 2018 | 8:01 am

ഇടുക്കി: അടിമാലി കട്ടപ്പന പ്രദേശങ്ങളില്‍ കഞ്ചാവ് വില്‍പന നടത്തി വന്നിരുന്ന കട്ടപ്പന തെക്കേമുറിയില്‍ ജോസ്‌മോന്‍(36) അറസ്റ്റില്‍. അടിമാലി നാര്‍കോട്ടിക്‌സ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗമാണു 100 ഗ്രാം കഞ്ചാവുമായി ഇയാളെ പിടികൂടിയത്. കമ്പത്ത് നിന്ന് കഞ്ചാവ് വാങ്ങി ചെറു പൊതികളാക്കി വില്‍പ്പനനടത്തിവരികയായിരുന്നു ഇയാള്‍. പൊതിയൊന്നിന് 500 രൂപ നിരക്കിലാണ് ഇയാള്‍ വില്‍പന നടത്തിയിരുന്നത്. സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്ക് ചില്ലറ വില്‍പന നടത്തിവരുന്നയാളാണ് ജോസെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി. വിജയകുമാര്‍ പറഞ്ഞു. ഇയാള്‍ കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള കോളനിയില്‍ കഞ്ചാവ് വില്‍ന നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. എക്‌സൈസ് ഉദേ്യാഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മല്‍പിടിത്തത്തിലൂടെ കീഴടക്കി.

LIVE NEWS - ONLINE

  • 1
    33 mins ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 2
    1 hour ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 3
    2 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 4
    2 hours ago

    പെട്രോളിന് ഇന്നും വില കൂടി

  • 5
    2 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

  • 6
    2 hours ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 7
    4 hours ago

    തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

  • 8
    4 hours ago

    കള്ളനോട്ട്: ദമ്പതികളടക്കം 4 പേര്‍ പിടിയില്‍

  • 9
    5 hours ago

    മലപ്പുറത്ത് ടാങ്കര്‍ മറിഞ്ഞ് വാതക ചോര്‍ച്ച