Saturday, September 22nd, 2018

രണ്ടുകിലോ കഞ്ചാവുമായി വിദ്യാര്‍ത്ഥികള്‍ പിടിയില്‍

പാലക്കാട്: പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രണ്ടുകിലോ കഞ്ചാവുമായി വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കൊല്ലം വടക്കേവിള തട്ടാമല തണ്ടാശേരിവയല്‍ വീട്ടില്‍ അമീര്‍ഷാന്‍(18), മയ്യനാട് പള്ളിമൊക്ക് ഉമ്മന്‍ഖാന്‍ മന്‍സിലില്‍ ഫിറോസ് ഖാന്‍(19) എന്നിവരെയാണ് എക്‌സൈസ് സംഘം കഞ്ചാവുമായി പിടികൂടിയത്. പാലക്കാട് റേഞ്ച് എക്‌സൈസും ഐബിയും ആര്‍പിഎഫും സംയുക്തമായാണ് പരിശോധന നടത്തിയത്. ബാഗിനുള്ളില്‍ തുണികള്‍ക്കിടയില്‍ മറച്ചുവെച്ച നിലയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ദിണ്ഡിഗല്ലില്‍ നിന്ന് കഞ്ചാവ് വാങ്ങി കൊല്ലം നഗരത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ചെറിയ പൊതികളാക്കി വിതരണത്തിനായി കൊണ്ടുപോകുകയായിരുന്നെന്ന് പിടിയിലായവര്‍ മൊഴി … Continue reading "രണ്ടുകിലോ കഞ്ചാവുമായി വിദ്യാര്‍ത്ഥികള്‍ പിടിയില്‍"

Published On:Jun 14, 2018 | 8:07 am

പാലക്കാട്: പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രണ്ടുകിലോ കഞ്ചാവുമായി വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കൊല്ലം വടക്കേവിള തട്ടാമല തണ്ടാശേരിവയല്‍ വീട്ടില്‍ അമീര്‍ഷാന്‍(18), മയ്യനാട് പള്ളിമൊക്ക് ഉമ്മന്‍ഖാന്‍ മന്‍സിലില്‍ ഫിറോസ് ഖാന്‍(19) എന്നിവരെയാണ് എക്‌സൈസ് സംഘം കഞ്ചാവുമായി പിടികൂടിയത്. പാലക്കാട് റേഞ്ച് എക്‌സൈസും ഐബിയും ആര്‍പിഎഫും സംയുക്തമായാണ് പരിശോധന നടത്തിയത്. ബാഗിനുള്ളില്‍ തുണികള്‍ക്കിടയില്‍ മറച്ചുവെച്ച നിലയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ദിണ്ഡിഗല്ലില്‍ നിന്ന് കഞ്ചാവ് വാങ്ങി കൊല്ലം നഗരത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ചെറിയ പൊതികളാക്കി വിതരണത്തിനായി കൊണ്ടുപോകുകയായിരുന്നെന്ന് പിടിയിലായവര്‍ മൊഴി നല്‍കി. പ്രതികളെ പാലക്കാട് ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തു.

 

LIVE NEWS - ONLINE

  • 1
    6 mins ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 2
    3 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 3
    3 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 4
    3 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 5
    5 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 6
    5 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 7
    5 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

  • 8
    5 hours ago

    കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

  • 9
    6 hours ago

    ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് ജീവനൊടുക്കി