Sunday, December 17th, 2017

കഞ്ചാവ്, നിരോധിത പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം കൂടുന്നു

സംസ്ഥാനത്തേക്ക് ഇപ്പോള്‍ കഞ്ചാവ് ഒഴുകുന്നു. ഓരോ ജില്ലയില്‍ നിന്നും കിലോകണക്കിന് കഞ്ചാവാണ് പരിശോധനയില്‍ കണ്ടെത്തുന്നത്. എക്‌സൈസ് വകുപ്പിന്റെ പരിശോധനയും കണ്ടെടുക്കലും മുറക്ക് നടക്കുന്നുണ്ടെങ്കിലും കഞ്ചാവ് മാഫിയ പിടിമുറുക്കുകയാണ്. യുവാക്കളെ ലക്ഷ്യമിട്ട് ടൂറിസ്റ്റ് ബസുകള്‍, തീവണ്ടി, സ്വകാര്യ വാഹനങ്ങള്‍ എന്നിവ വഴിയാണ് കഞ്ചാവ് എത്തിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ കൊട്ടിയൂര്‍ ക്ഷേത്രത്തിന് സമീപമുള്ള കാടുപിടിച്ച സ്ഥലം കഞ്ചാവ് മാഫിയകളുടെ വിഹാര കേന്ദ്രമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കൊട്ടിയൂരില്‍ മന്ദഞ്ചേരി, കണ്ടപ്പുനം, പാമ്പറപ്പാന്‍ എന്നിവിടങ്ങളില്‍ കഞ്ചാവ് വില്‍പനയും ഉപയോഗവും വര്‍ധിച്ചുവരികയാണ്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ … Continue reading "കഞ്ചാവ്, നിരോധിത പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം കൂടുന്നു"

Published On:Oct 6, 2017 | 2:56 pm

സംസ്ഥാനത്തേക്ക് ഇപ്പോള്‍ കഞ്ചാവ് ഒഴുകുന്നു. ഓരോ ജില്ലയില്‍ നിന്നും കിലോകണക്കിന് കഞ്ചാവാണ് പരിശോധനയില്‍ കണ്ടെത്തുന്നത്. എക്‌സൈസ് വകുപ്പിന്റെ പരിശോധനയും കണ്ടെടുക്കലും മുറക്ക് നടക്കുന്നുണ്ടെങ്കിലും കഞ്ചാവ് മാഫിയ പിടിമുറുക്കുകയാണ്. യുവാക്കളെ ലക്ഷ്യമിട്ട് ടൂറിസ്റ്റ് ബസുകള്‍, തീവണ്ടി, സ്വകാര്യ വാഹനങ്ങള്‍ എന്നിവ വഴിയാണ് കഞ്ചാവ് എത്തിക്കുന്നത്.
കണ്ണൂര്‍ ജില്ലയില്‍ കൊട്ടിയൂര്‍ ക്ഷേത്രത്തിന് സമീപമുള്ള കാടുപിടിച്ച സ്ഥലം കഞ്ചാവ് മാഫിയകളുടെ വിഹാര കേന്ദ്രമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കൊട്ടിയൂരില്‍ മന്ദഞ്ചേരി, കണ്ടപ്പുനം, പാമ്പറപ്പാന്‍ എന്നിവിടങ്ങളില്‍ കഞ്ചാവ് വില്‍പനയും ഉപയോഗവും വര്‍ധിച്ചുവരികയാണ്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ കഞ്ചാവിനായി ഇവിടങ്ങളില്‍ എത്താറുണ്ട്. വയനാട്ടില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും ഇവിടങ്ങളിലെത്തുന്ന കഞ്ചാവ് ഉപയോഗിക്കാനും യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനവും നല്‍കുന്നുണ്ടത്രെ. കഞ്ചാവ് പൊതികള്‍ ബീഡികളാക്കി വിതരണം ചെയ്യുന്ന ചിലര്‍ ക്രിമിനല്‍ സ്വഭാവമുള്ളവരുമാണത്രെ. നാട്ടിലെ സൈ്വരജീവിതത്തിന് തടസം നില്‍ക്കുന്ന ഇവര്‍ക്കെതിരെ നടപടികളുണ്ടാകാറില്ലെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.
അന്യസംസ്ഥാനങ്ങളില്‍ നിന്നും ഇത്തരത്തില്‍ കൊണ്ടുവരുന്ന കഞ്ചാവ് പിടികൂടുന്നുണ്ടെങ്കിലും രാത്രിയായാല്‍ കഞ്ചാവ് മാഫിയ സജീവമാവുകയാണത്രെ. തമിഴ്‌നാട്ടിലെ സേലം, തിരുപ്പൂര്‍, തേനി, കുമ്പം, ഇടുക്കി എന്നിവിടങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെ ലക്ഷ്യമാക്കിയാണ് കഞ്ചാവ് എത്തിക്കുന്നതെന്ന് നര്‍ക്കോട്ടിക് സെല്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. മലപ്പുറം പുളിക്കലിലെ വയലൊടി പുറായില്‍ ഷൈജുവിനെ കഞ്ചാവോടെ പിടികൂടിയപ്പോള്‍ വെളിപ്പെടുത്തിയതാണ് ഈ വിവരങ്ങള്‍. 20,000 രൂപക്ക് വാങ്ങുന്ന കഞ്ചാവ് രണ്ടുലക്ഷം രൂപക്കാണ് വില്‍ക്കുന്നതത്രെ. നിരവധി അക്രമ കേസുകൡ പ്രതികളായവരാണ് കഞ്ചാവ് കടത്തുന്നതിലധികവും എന്നതിനാല്‍ നാട്ടുകാര്‍ക്ക് ഇവരെ നേരിടാന്‍ ഭയമാണ്. മലപ്പുറത്ത് 22 കിലോ കഞ്ചാവുമായി കഴിഞ്ഞദിവസം എക്‌സൈസ് വിഭാഗം പിടികൂടിയത് രണ്ടുപേരെയാണ്. കോട്ടക്കലില്‍ സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ചാണ് ഇവരുടെ വില്‍പനയത്രെ. ആന്ധ്രയില്‍ നിന്ന് തീവണ്ടി മാര്‍ഗമാണ് ഇവര്‍ കഞ്ചാവ് എത്തിക്കുന്നത്. തൃശൂരില്‍ മുകുന്ദപുരത്ത് അഞ്ചുകിലോ കഞ്ചാവുമായി മധ്യവയസ്‌കന്‍ എക്‌സൈസിന്റെ വലയിലായതും കഴിഞ്ഞദിവസമാണ്. ബംഗളുരുവില്‍ നിന്ന് ടൂറിസ്റ്റ് ബസിലാണ് ഇവ എത്തിക്കുന്നത്.
കണ്ണൂര്‍ ജില്ലയില്‍ കഞ്ചാവിനോടൊപ്പം നിരോധിത പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗവും വ്യാപകമായുണ്ട്. തലശ്ശേരിയില്‍ നിന്ന് കഴിഞ്ഞദിവസം 500 പാക്കറ്റ് പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയിരുന്നു. പുതിയ ബസ്സ്റ്റാന്റിലെ കടയില്‍ നിന്നാണ് ഇവ പിടികൂടിയത്. ജനങ്ങള്‍ കരുതലോടെ ജാഗരൂകരായി ലഹരി ഉപയോഗത്തിനെതിരെ പ്രതികരിച്ചില്ലെങ്കില്‍ ഭാവിയില്‍ നിയന്ത്രിക്കാനാവാത്തവിധം കഞ്ചാവ് മാഫിയ പിടിമുറുക്കും. യുവ തലമുറയുടെ ആരോഗ്യത്തെ ഇത്രയേറെ ദോഷകരമായി ബാധിക്കുന്ന ഈ സാമൂഹ്യവിപത്തിനെ ഇല്ലാതാക്കാന്‍ എക്‌സൈസ് വിഭാഗം മാത്രം വിചാരിച്ചാല്‍ പോര. അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥി സംഘടനകള്‍, സാമൂഹ്യ സംഘടനകള്‍ എന്നിവയുടെ കൂട്ടായ ശ്രമം തന്നെ വേണം. അത് യുദ്ധകാലാടിസ്ഥാനത്തില്‍ തന്നെ തുടങ്ങുകയും വേണം.

LIVE NEWS - ONLINE

 • 1
  11 hours ago

  ‘നിങ്ങളുടെ ചുമലുകള്‍ക്ക് കരുത്തുണ്ടാകട്ടെ’: രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് കമല്‍ഹാസന്‍.

 • 2
  15 hours ago

  മോദി ഭരണം വെറുപ്പിന്റെ രാഷ്ട്രീയം: രാഹുല്‍ ഗാന്ധി

 • 3
  16 hours ago

  മോദി ഭരണം വെറുപ്പിന്റെ രാഷ്ട്രീയം: രാഹുല്‍ ഗാന്ധി

 • 4
  16 hours ago

  കല്‍ക്കരി അഴിമതിക്കേസ്; മധു കോഡക്ക് മൂന്നു വര്‍ഷം തടവും, 25 ലക്ഷം പിഴ

 • 5
  17 hours ago

  കല്‍ക്കരി അഴിമതിക്കേസ്; മധു കോഡക്ക് മൂന്നു വര്‍ഷം തടവും, 25 ലക്ഷം പിഴ

 • 6
  17 hours ago

  പടക്കം പൊട്ടിച്ചു, സോണിയക്ക് അസ്വസ്ഥത

 • 7
  18 hours ago

  179 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റയുമായി വോഡഫോണ്‍.!.

 • 8
  18 hours ago

  രാഹുല്‍ ഗാന്ധി ചുമതലയേറ്റു

 • 9
  19 hours ago

  വിരുഷ്‌ക സ്വര്‍ഗത്തിലാണ്…