Wednesday, September 26th, 2018

വില്‍പനക്ക് എത്തിച്ച 100 ഗ്രാം കഞ്ചാവുമായി അറുപതുകാരന്‍ പിടിയില്‍

മലപ്പുറം: മഞ്ചേരി വിദ്യാര്‍ഥികള്‍ക്ക് വില്‍പന നടത്താനെത്തിച്ച 100 ഗ്രാം കഞ്ചാവുമായി അറുപതുകാരന്‍ പോലിസിന്റെ പിടിയില്‍. പെരിന്തല്‍മണ്ണ പരിയാപുരം പെരുമ്പന്‍ അബ്ദുവാണ് മഞ്ചേരിയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ചില്ലറ വില്‍പനക്കായുള്ള 25 കഞ്ചാവ് പൊതികളുമായാണ് ഇയാള്‍ അറസ്റ്റിലായത്. ലഹരി കടത്തിന് ഉപയോഗിച്ച മോട്ടോര്‍ സൈക്കിളും പിടികൂടി. സ്‌കൂള്‍ വിദ്യാര്‍ഥികളും കോളജ് വിദ്യാര്‍ഥികളും ഉള്‍പെടെയുള്ളവര്‍ക്കാണ് കഞ്ചാവ് വില്‍പന നടത്തുന്നതെന്ന് പ്രതി സമ്മതിച്ചതായി പോലിസ് അറിയിച്ചു. രണ്ടു മാസം മുമ്പ് കഞ്ചാവ് വില്‍പനക്കിടെ പെരിന്തല്‍മണ്ണ എക്‌സൈസ് സംഘത്തിന്റെ പിടിയിലായിരുന്ന അബ്ദു … Continue reading "വില്‍പനക്ക് എത്തിച്ച 100 ഗ്രാം കഞ്ചാവുമായി അറുപതുകാരന്‍ പിടിയില്‍"

Published On:Apr 9, 2018 | 8:05 am

മലപ്പുറം: മഞ്ചേരി വിദ്യാര്‍ഥികള്‍ക്ക് വില്‍പന നടത്താനെത്തിച്ച 100 ഗ്രാം കഞ്ചാവുമായി അറുപതുകാരന്‍ പോലിസിന്റെ പിടിയില്‍. പെരിന്തല്‍മണ്ണ പരിയാപുരം പെരുമ്പന്‍ അബ്ദുവാണ് മഞ്ചേരിയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ചില്ലറ വില്‍പനക്കായുള്ള 25 കഞ്ചാവ് പൊതികളുമായാണ് ഇയാള്‍ അറസ്റ്റിലായത്. ലഹരി കടത്തിന് ഉപയോഗിച്ച മോട്ടോര്‍ സൈക്കിളും പിടികൂടി. സ്‌കൂള്‍ വിദ്യാര്‍ഥികളും കോളജ് വിദ്യാര്‍ഥികളും ഉള്‍പെടെയുള്ളവര്‍ക്കാണ് കഞ്ചാവ് വില്‍പന നടത്തുന്നതെന്ന് പ്രതി സമ്മതിച്ചതായി പോലിസ് അറിയിച്ചു. രണ്ടു മാസം മുമ്പ് കഞ്ചാവ് വില്‍പനക്കിടെ പെരിന്തല്‍മണ്ണ എക്‌സൈസ് സംഘത്തിന്റെ പിടിയിലായിരുന്ന അബ്ദു ഒരാഴ്ച് മുമ്പ് ജാമ്യത്തിലിറങ്ങി വീണ്ടും കഞ്ചാവ് വില്‍പന നടത്തിവരികയായിരുന്നു. ഇയാള്‍ക്ക് കഞ്ചാവെത്തിച്ചു നല്‍കുന്ന തമിഴ്‌നട് സ്വദേശിയെ കുറിച്ചും പോലിസിന് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    8 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    10 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    11 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    13 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    14 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    16 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    16 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    16 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    17 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു