Monday, December 18th, 2017

വീണ്ടും പരക്കുന്നു കൗമാരക്കാര്‍ക്കിടയില്‍ കഞ്ചാവിന്റെ വിഷപ്പുക

നേരത്തെ ബാറുകളും പൊതുസ്ഥലങ്ങളും കേന്ദ്രീകരിച്ച് നടന്നിരുന്ന വില്‍പ്പന ഇപ്പോള്‍ വിദ്യാലയ പരിസരങ്ങളിലാണ് പൊടിപൊടിക്കുന്നത്.

Published On:Dec 5, 2017 | 2:12 pm

കണ്ണൂര്‍: വിദ്യാലയങ്ങളിലും പരിസരങ്ങളിലും മറ്റും ഒരിടവേളക്ക് ശേഷം വീണ്ടും കഞ്ചാവിന്റെ വിഷപ്പുക ഉയരുന്നു. കര്‍ശന നടപടികളും ബോധവല്‍കരണവും നടക്കുന്നുണ്ടെങ്കിലും നാടെങ്ങും കഞ്ചാവ് വില്‍പ്പനയും ഉപയോഗവും ഏറിയിരിക്കുകയാണ്.
നേരത്തെ ബാറുകളും പൊതുസ്ഥലങ്ങളും കേന്ദ്രീകരിച്ച് നടന്നിരുന്ന വില്‍പ്പന ഇപ്പോള്‍ വിദ്യാലയ പരിസരങ്ങളില്‍ കണ്ണുംനട്ടിട്ടുണ്ടത്രെ. ഭവിഷ്യത്തുകളറിയാത്ത കൗമാരക്കാരാണ് വിഷപ്പുകയുടെ ലഹരിയില്‍ മയങ്ങുന്നത്. പയ്യാമ്പലം ജനറല്‍സ് റോഡുകളിലും റെഡ്‌ക്രോസ് റോഡിലും ഇരുട്ടിന്റെ മറവില്‍ ബൈക്കിലും കാറിലും വന്ന് കഞ്ചാവ് കച്ചവടം തകൃതിയായി നടക്കുന്നതായി പരാതിയുണ്ട്.
യുവാക്കള്‍ക്കൊപ്പം വിദ്യാര്‍ത്ഥികളുടെ മേലും കഞ്ചാവ് മാഫിയയുടെ കരങ്ങള്‍ മുറുകുന്നു. വിവിധ ഭാഗങ്ങളിലായി കഞ്ചാവ് കടത്തിനെതിരെ നടന്ന പരിശോധനങ്ങളില്‍ നിരവധി പേരെ പോലീസ് പിടികൂടിയിരുന്നു. എന്നിട്ടും കടത്തിന് ഒരു കുറവുമില്ല. അന്യസംസ്ഥാനങ്ങളില്‍ നിന്നും മറ്റും വന്‍തോതില്‍ കഞ്ചാവെത്തിക്കുന്ന സംഘങ്ങളെ കിലോ കണക്കിന് കഞ്ചാവുമായി പോലീസും എക്‌സൈസും പിടികൂടിയിരുന്നു. ഇതോടൊപ്പം സ്‌കൂളുകളിലും മറ്റും എക്‌സൈസ്-ജനമൈത്രിയും നടത്തിയിരുന്ന ബോധവല്‍കരണ ക്ലാസും കഞ്ചാവ് ഉപയോഗം കുറക്കാന്‍ സഹായിച്ചു. എന്നാല്‍ അടുത്തിടെയായി ചെറുകിട വില്‍പ്പനക്കാര്‍ അധികമായിട്ടുണ്ടെന്ന് അധികൃതരുടെ വിലയിരുത്തല്‍. കുറഞ്ഞ വിലക്ക് ലഭിക്കുന്ന കഞ്ചാവ് ഇവിടെയെത്തിച്ചു ചെറിയ പൊതികളാക്കിയാണ് വില്‍പ്പന. 300-600രൂപക്ക് വരെ പൊതികള്‍ വില്‍ക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് വിതരണവും നടത്തുന്നതായി സൂചനയുണ്ട്. വിദ്യാര്‍ത്ഥികള്‍ ആരെങ്കിലും പിടിക്കപ്പെട്ടാലും സംഭവം മൂടിവെക്കാനുള്ള ശ്രമം ഇവര്‍ക്ക് രക്ഷപ്പെടാന്‍ പഴുതാവുകയാണ്. വിദ്യാലയങ്ങളുടെ പരിസരത്തും മറ്റും കഞ്ചാവ് വലിക്കുന്ന ചിലരെ അടുത്തിടെ പോലീസ് , എക്‌സൈസ് സംഘം വലയിലാക്കിയിരുന്നു. എന്നാല്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നതോടെ ഇവര്‍ വീണ്ടും കഞ്ചാവ് വില്‍പ്പനക്കാരാവുന്നുണ്ടത്രെ.
അതിനിടെ വര്‍ധിച്ച ലഹരി വിപണനത്തിനും ഉപയോഗത്തിനുമെതിരെ യുവജന സംഘടനകള്‍ പോലീസിനോടൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബസ് സ്റ്റാന്റുകള്‍, ആശുപത്രി പരിസരം, സ്‌കൂള്‍, കോളേജ് പരിസരം എന്നിവിടങ്ങളില്‍ ലഹരി വില്‍പ്പന നടക്കുന്നുണ്ടത്രെ. വലയില്‍ വീഴുന്നതിനാല്‍ ഹൈസ്‌കൂള്‍ , ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികളുടെ എണ്ണവും കൂടുന്നുണ്ട്. പൂര്‍ണമായി ഇല്ലാതാക്കാന്‍ സാധിക്കുന്നില്ല.ഉദ്യോഗസ്ഥര്‍ മഫ്ത്തിയിലെത്തിയാലും കഞ്ചാവ് കച്ചവടക്കാര്‍ ഇത് മനസിലാക്കി രക്ഷപ്പെടുകയാണ്. ചെറിയ അളവ് മാത്രം കൈവശം വെക്കുന്നവര്‍ പിടിയിലായാല്‍ പെട്ടെന്ന് ജാമ്യം ലഭിക്കും. പുറത്തിറങ്ങി വീണ്ടും ലഹരി വില്‍പ്പന നടത്തുകയാണ്. എന്നാല്‍ കഞ്ചാവ് മാഫിയ സഘങ്ങളെ സഹായിക്കുന്നവരുമുണ്ട്. വാഹനങ്ങള്‍ തടഞ്ഞ് പെറ്റിക്കേസുകള്‍ സൃഷ്ടിക്കുന്നവര്‍ കഞ്ചാവ് മാഫിയകളെ നിയന്ത്രിക്കുന്നതില്‍ ഏറെ പരാജയത്തിലാണെന്നും ആരോപണമുണ്ട്. കാലത്തും വൈകീട്ടും രാത്രിയിലും ഇരുചക്ര വാഹനങ്ങളിലും റെയില്‍വെ ട്രാക്കുകളും കേന്ദ്രീകരിച്ചാണ് മാഫിയ സംഘങ്ങളുടെ പ്രവര്‍ത്തനം.

 

LIVE NEWS - ONLINE

 • 1
  7 mins ago

  പ്രവാസികളുടെ സ്വപ്‌നം യാഥാര്‍തഥ്യമാവുന്നു

 • 2
  1 hour ago

  ഹിമാചല്‍ തിയോഗില്‍ സിപിഎമ്മിന് ജയം

 • 3
  2 hours ago

  ഹിമാചലില്‍ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തോറ്റു

 • 4
  2 hours ago

  വിധിയില്‍ പതറാതെ..കൈപത്തികളില്ലെങ്കിലും ഇന്നവള്‍ ഡോക്ടറേറ്റ് നേടിയിരിക്കുന്നു..

 • 5
  3 hours ago

  മുംബൈയില്‍ കെട്ടിടത്തിന് തീ പിടിച്ച് 12 പേര്‍ വെന്തുമരിച്ചു

 • 6
  3 hours ago

  ഹിമാചല്‍ ബിജെപി തിരിച്ചു പിടിച്ചു

 • 7
  4 hours ago

  സിഐഎ സഹായം; ട്രംപിന് നന്ദി അറിയിച്ച് റഷ്യ

 • 8
  4 hours ago

  വൃത്തിയുള്ള, വെളുത്ത പല്ലുകള്‍..നിങ്ങള്‍ക്കും സ്വന്തമാക്കാം

 • 9
  4 hours ago

  കവര്‍ച്ചാ കേസുകളിലെ പ്രതി ഉള്ളാളില്‍ പിടിയില്‍