Monday, June 17th, 2019

ട്രെയിനി നിന്നും 5.6 കിലോ കഞ്ചാവ് പിടികൂടി

കുറ്റിപ്പുറം: ട്രെയിന്‍ മാര്‍ഗം സംസ്ഥാനത്തേക്ക് കഞ്ചാവ് കടത്ത് തടയാന്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ 5.6 കിലോ കഞ്ചാവ് പിടികൂടി. റെയില്‍വേ ക്രൈം ഇന്റലിജന്‍സിന്റെ സഹായത്തോടെ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റുചെയ്തു. കോഴിക്കോട് അത്തോളി സ്വദേശികളായ സൂരജ്(21), സൗരവ്(20), തമിഴ്‌നാട് തിരുപ്പൂര്‍ വീരപാണ്ഡിപ്പിരിവ് സ്വദേശി ശിവ(33) എന്നിവരെ ട്രെയിനില്‍ നിന്നും വളവന്നൂര്‍ കടുങ്ങാത്തുകുണ്ട് സ്വദേശി മുബിനുള്‍ ഹക്കിം(24)നെ വളാഞ്ചേരിയില്‍നിന്നുമാണ് എക്‌സൈസ് സംഘം അറസ്റ്റു ചെയ്തത്. ട്രെയിന്‍ മാര്‍ഗം ജില്ലയിലേക്ക് വ്യാപകമായി … Continue reading "ട്രെയിനി നിന്നും 5.6 കിലോ കഞ്ചാവ് പിടികൂടി"

Published On:Jan 30, 2019 | 8:08 am

കുറ്റിപ്പുറം: ട്രെയിന്‍ മാര്‍ഗം സംസ്ഥാനത്തേക്ക് കഞ്ചാവ് കടത്ത് തടയാന്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ 5.6 കിലോ കഞ്ചാവ് പിടികൂടി. റെയില്‍വേ ക്രൈം ഇന്റലിജന്‍സിന്റെ സഹായത്തോടെ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റുചെയ്തു. കോഴിക്കോട് അത്തോളി സ്വദേശികളായ സൂരജ്(21), സൗരവ്(20), തമിഴ്‌നാട് തിരുപ്പൂര്‍ വീരപാണ്ഡിപ്പിരിവ് സ്വദേശി ശിവ(33) എന്നിവരെ ട്രെയിനില്‍ നിന്നും വളവന്നൂര്‍ കടുങ്ങാത്തുകുണ്ട് സ്വദേശി മുബിനുള്‍ ഹക്കിം(24)നെ വളാഞ്ചേരിയില്‍നിന്നുമാണ് എക്‌സൈസ് സംഘം അറസ്റ്റു ചെയ്തത്. ട്രെയിന്‍ മാര്‍ഗം ജില്ലയിലേക്ക് വ്യാപകമായി കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തമിഴ്‌നാട്ടിലെ കമ്പം, തേനി എന്നിവിടങ്ങളില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്ക് മൊത്തവിതരണത്തിനായി കൊണ്ടുവരികയായിരുന്നു കഞ്ചാവ്.

LIVE NEWS - ONLINE

  • 1
    13 hours ago

    കേരള കോണ്‍ഗ്രസ് എം പിളര്‍ന്നു; ജോസ് കെ മാണി ചെയര്‍മാന്‍

  • 2
    17 hours ago

    സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചതില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി ജോസ്. കെ. മാണി

  • 3
    19 hours ago

    ബസ് പാടത്തേക്ക് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്

  • 4
    21 hours ago

    മമത ബാനര്‍ജിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഡോക്ടര്‍മാര്‍

  • 5
    23 hours ago

    കനത്ത മഴയ്ക്കു സാധ്യത

  • 6
    23 hours ago

    സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറഞ്ഞു

  • 7
    1 day ago

    മാവേലിക്കരയില്‍ പോലീസുകാരിയെ തീകൊളുത്തി കൊന്നു

  • 8
    2 days ago

    കൊല്ലത്ത് വാഹനാപകടം; കെ.എസ്.ആര്‍.ടി.സി ബസ് കത്തിനശിച്ചു

  • 9
    2 days ago

    കേരളത്തോട് വിവേചനമില്ല: നിതിന്‍ ഗഡ്കരി