Thursday, July 18th, 2019

ഓട്ടോയില്‍ കടത്തിയ രണ്ടു കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

ആലപ്പുഴ: എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടുവന്ന രണ്ടേകാല്‍ കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയിലായി. തിരുവല്ല സ്വദേശികളായ കുറ്റപ്പുഴ വാലുപറമ്പില്‍ വീട്ടില്‍ ബിനോയ് ചാക്കോ(34), ചീരംചിറ ഭഗവതിപ്പറമ്പില്‍ സുനില്‍കുമാര്‍(39) എന്നിവരെയാണ് ആലപ്പുഴ സ്‌പെഷല്‍ സ്‌ക്വാഡ് പിടികൂടിയത്. ഓണം പ്രമാണിച്ചു ജില്ലയില്‍ എക്‌സൈസ് വകുപ്പ് നടത്തുന്ന സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായിട്ടായിരുന്നു റെയ്ഡ്. കഴിഞ്ഞ ദിവസങ്ങളില്‍ എക്‌സൈസ് ഷാഡോ അംഗങ്ങള്‍ നടത്തിയ വിവരശേഖരണത്തില്‍ നിന്ന് അമ്പലപ്പുഴ, തകഴി, എടത്വ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചു ഓട്ടോറിക്ഷയില്‍ കഞ്ചാവ് വില്‍പന … Continue reading "ഓട്ടോയില്‍ കടത്തിയ രണ്ടു കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍"

Published On:Aug 11, 2018 | 8:03 am

ആലപ്പുഴ: എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടുവന്ന രണ്ടേകാല്‍ കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയിലായി. തിരുവല്ല സ്വദേശികളായ കുറ്റപ്പുഴ വാലുപറമ്പില്‍ വീട്ടില്‍ ബിനോയ് ചാക്കോ(34), ചീരംചിറ ഭഗവതിപ്പറമ്പില്‍ സുനില്‍കുമാര്‍(39) എന്നിവരെയാണ് ആലപ്പുഴ സ്‌പെഷല്‍ സ്‌ക്വാഡ് പിടികൂടിയത്. ഓണം പ്രമാണിച്ചു ജില്ലയില്‍ എക്‌സൈസ് വകുപ്പ് നടത്തുന്ന സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായിട്ടായിരുന്നു റെയ്ഡ്. കഴിഞ്ഞ ദിവസങ്ങളില്‍ എക്‌സൈസ് ഷാഡോ അംഗങ്ങള്‍ നടത്തിയ വിവരശേഖരണത്തില്‍ നിന്ന് അമ്പലപ്പുഴ, തകഴി, എടത്വ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചു ഓട്ടോറിക്ഷയില്‍ കഞ്ചാവ് വില്‍പന നടത്തുന്നതായി വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തകഴിയില്‍ നിന്നും ബിനോയ് ചാക്കോയെ കാല്‍ കിലോ കഞ്ചാവുമായി ആദ്യം പിടികൂടി. ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരുവല്ലയില്‍ നിന്നും സുനില്‍കുമാറിനെയും പിടികൂടി. എക്‌സൈസിനെ കണ്ട് ഓട്ടോറിക്ഷയുമായി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാഹസികമായി പിടികൂടുകയായിരുന്നു. രണ്ടു കിലോ കഞ്ചാവ് വില്‍പനക്കുള്ള പൊതികളിലാക്കി സൂക്ഷിച്ചിരിക്കുന്നതായും കണ്ടെത്തി. പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

LIVE NEWS - ONLINE

  • 1
    55 mins ago

    ബാബ്‌റി മസ്ജിദ് കേസില്‍ ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി

  • 2
    57 mins ago

    ബാബ്‌റി മസ്ജിദ് കേസ്; ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കും

  • 3
    2 hours ago

    ശരവണഭവന്‍ ഹോട്ടലുടമ രാജഗോപാല്‍ അന്തരിച്ചു

  • 4
    2 hours ago

    ചന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച

  • 5
    2 hours ago

    കര്‍ണാടക; വിശ്വാസ വോട്ടെടുപ്പ് നീട്ടാന്‍ സര്‍ക്കാര്‍ നീക്കം

  • 6
    3 hours ago

    ബീഫ് ഫെസ്റ്റിവലിന് ആളുകളെ ക്ഷണിച്ച യുവാവ് അറസ്റ്റില്‍

  • 7
    3 hours ago

    കൊയിലാണ്ടിയില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു

  • 8
    3 hours ago

    ആരോഗ്യ ഇന്‍ഷുറന്‍സ് ഓഗസ്റ്റ് മുതല്‍

  • 9
    4 hours ago

    കര്‍ണാടക; ഒരു എംഎല്‍എയെ കാണാതായി