Monday, September 24th, 2018

കഞ്ചാവ് വില്‍പ്പന വ്യാപകം

ഇടുക്കി: ജില്ലയില്‍ കഞ്ചാവ് വില്‍പ്പന വ്യാപകമാവുന്നു. തൊടുപുഴ നഗരത്തിലും സമീപമേഖലകളിലുമാണ് രാപ്പകല്‍ ഭേദമില്ലാതെ കഞ്ചാവ് വില്‍പന വ്യാപകമാവുന്നത്. പോലീസിന്റെ കണ്ണുവെട്ടിച്ച് വന്‍ സംഘമാണ് കഞ്ചാവു വില്‍പന നടത്തുന്നത്. കഞ്ചാവ് കേസില്‍ രണ്ടു പേരെ കഴിഞ്ഞ ദിവസം തൊടുപുഴ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇളംദേശം കാഞ്ഞിരത്തിങ്കല്‍ ജിജോ ജോര്‍ജ് (27), കരിങ്കുന്നം പാറക്കടവ് കുളങ്ങാട്ട് ഷാഫി (26) എന്നിവരാണു പിടിയിലായത്്. ജിജോയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇടനിലക്കാരനായ ഷാഫിയെ പൊലീസ് അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച രാവിലെ കമ്പത്തു നിന്ന് 6000 … Continue reading "കഞ്ചാവ് വില്‍പ്പന വ്യാപകം"

Published On:Sep 30, 2013 | 5:40 pm

ഇടുക്കി: ജില്ലയില്‍ കഞ്ചാവ് വില്‍പ്പന വ്യാപകമാവുന്നു. തൊടുപുഴ നഗരത്തിലും സമീപമേഖലകളിലുമാണ് രാപ്പകല്‍ ഭേദമില്ലാതെ കഞ്ചാവ് വില്‍പന വ്യാപകമാവുന്നത്. പോലീസിന്റെ കണ്ണുവെട്ടിച്ച് വന്‍ സംഘമാണ് കഞ്ചാവു വില്‍പന നടത്തുന്നത്.
കഞ്ചാവ് കേസില്‍ രണ്ടു പേരെ കഴിഞ്ഞ ദിവസം തൊടുപുഴ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇളംദേശം കാഞ്ഞിരത്തിങ്കല്‍ ജിജോ ജോര്‍ജ് (27), കരിങ്കുന്നം പാറക്കടവ് കുളങ്ങാട്ട് ഷാഫി (26) എന്നിവരാണു പിടിയിലായത്്. ജിജോയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇടനിലക്കാരനായ ഷാഫിയെ പൊലീസ് അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച രാവിലെ കമ്പത്തു നിന്ന് 6000 രൂപക്ക് ഒരു കിലോ കഞ്ചാവ് വാങ്ങിയെന്നും ഇതിനെ 500 കടലാസു പൊതികളാക്കി ഒരു പൊതിക്ക് 50 രൂപ നിരക്കില്‍ ഇടനിലക്കാര്‍ക്കു വില്‍ക്കാനുമായിരുന്നു നീക്കമെന്ന് ചോദ്യം ചെയ്യലില്‍ ജിജോ സമ്മതിച്ചു. ജിജോയുടെ കയ്യില്‍ നിന്ന് ഒരു കിലോ 62 ഗ്രാം ഉണങ്ങിയ കഞ്ചാവും ഷാഫിയുടെ പക്കല്‍ നിന്നു 40 ഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇരുവരും മുന്‍പും കഞ്ചാവു കേസുകളില്‍ പ്രതികളായിട്ടുണ്ട്. ഇതിനു പുറമെ കഞ്ചാവുമായി ബന്ധപ്പെട്ട് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ തൊടുപുഴയിലുണ്ടെന്ന്
പൊലീസ് പറഞ്ഞു.

LIVE NEWS - ONLINE

  • 1
    55 mins ago

    വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

  • 2
    58 mins ago

    പ്രണയത്തിലാണ്… പക്ഷെ കല്യാണം കഴിക്കാനില്ല

  • 3
    1 hour ago

    എണ്ണ ഉത്പാദനം; ട്രംപിന്റെ ആവശ്യം തള്ളി ഒപെകും റഷ്യയും

  • 4
    1 hour ago

    കരുത്തോടെ ഇന്ത്യ

  • 5
    2 hours ago

    കരുനാഗപ്പള്ളിയില്‍ പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • 6
    3 hours ago

    ഓട്ടോ ഡ്രൈവറെ മര്‍ദിച്ച് കവര്‍ച്ച; മൂന്നു യുവാക്കള്‍ അറസ്റ്റില്‍

  • 7
    19 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 8
    20 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 9
    23 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു