Saturday, September 22nd, 2018

കഞ്ചാവുകേസില്‍ കുടുക്കാനുള്ള നീക്കം പൊളിഞ്ഞു

ആലപ്പുഴ: മെഡിക്കല്‍ സ്റ്റോര്‍ ഉടമയെയും കുടുംബത്തെയും കഞ്ചാവുകേസില്‍ കുടുക്കാനുള്ള നീക്കം എക്‌സൈസ് സംഘം പൊളിച്ചു. കടയിലും വീട്ടിലും കഞ്ചാവുകൊണ്ടുവെച്ച് കടയുടമയെ കുടുക്കാന്‍ നടത്തിയ ശ്രമമാണ് എക്‌സൈസ് സംഘത്തിന്റെ ജാഗ്രതയോടെ പൊളിഞ്ഞത്. കൊപ്രപുരയിലെ ഒരു മെഡിക്കല്‍ സ്റ്റോറില്‍ രാത്രിയോടെ കഞ്ചാവ് എത്തുമെന്ന് എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണറുടെ പ്രത്യേക സ്‌ക്വാഡിലെ സിഐ അശോക് കുമാറിന് ഫോണിലൂടെ സന്ദേശം ലഭിച്ചു. മെഡിക്കല്‍ സ്റ്റോറിലെ ബൈക്കിന്റെ ടാങ്കില്‍ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്നും കടയുടമയുടെ വീടിന്റെ പിന്‍ഭാഗത്ത കഞ്ചാവ് പൊതികള്‍ കുഴിച്ചിട്ടിട്ടുണ്ടന്നുമാണ് സന്ദേശം ലഭിച്ചത്. ഇതേതുടര്‍ന്ന് … Continue reading "കഞ്ചാവുകേസില്‍ കുടുക്കാനുള്ള നീക്കം പൊളിഞ്ഞു"

Published On:Sep 13, 2013 | 7:24 pm

ആലപ്പുഴ: മെഡിക്കല്‍ സ്റ്റോര്‍ ഉടമയെയും കുടുംബത്തെയും കഞ്ചാവുകേസില്‍ കുടുക്കാനുള്ള നീക്കം എക്‌സൈസ് സംഘം പൊളിച്ചു. കടയിലും വീട്ടിലും കഞ്ചാവുകൊണ്ടുവെച്ച് കടയുടമയെ കുടുക്കാന്‍ നടത്തിയ ശ്രമമാണ് എക്‌സൈസ് സംഘത്തിന്റെ ജാഗ്രതയോടെ പൊളിഞ്ഞത്. കൊപ്രപുരയിലെ ഒരു മെഡിക്കല്‍ സ്റ്റോറില്‍ രാത്രിയോടെ കഞ്ചാവ് എത്തുമെന്ന് എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണറുടെ പ്രത്യേക സ്‌ക്വാഡിലെ സിഐ അശോക് കുമാറിന് ഫോണിലൂടെ സന്ദേശം ലഭിച്ചു. മെഡിക്കല്‍ സ്റ്റോറിലെ ബൈക്കിന്റെ ടാങ്കില്‍ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്നും കടയുടമയുടെ വീടിന്റെ പിന്‍ഭാഗത്ത കഞ്ചാവ് പൊതികള്‍ കുഴിച്ചിട്ടിട്ടുണ്ടന്നുമാണ് സന്ദേശം ലഭിച്ചത്.
ഇതേതുടര്‍ന്ന് എക്‌സൈസ് സംഘം കടയിലെത്തിയപ്പോള്‍ ബൈക്കിന്റെ അഴിച്ചുമാറ്റിയ പെട്രോള്‍ ടാങ്ക് കട്ക്കുള്ളിലിരിക്കുന്നതുകണ്ടു. കടയുടമയോട് വിവരം തിരക്കിയപ്പോള്‍ മെഡിക്കല്‍ സ്‌റ്റോറിലെത്തി മരുന്നുവാങ്ങിയയാള്‍ ടാങ്ക് കടയില്‍ വെച്ചതാണെന്ന് അറിയിച്ചു. ടാങ്ക് തുറന്നപ്പോള്‍ 55 ചെറിയപൊതികളിലുള്ള കഞ്ചാവ് പിടിച്ചെടുത്തു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ വീടിന്റെ പിന്‍ഭാഗത്തുനിന്നും കുഴിച്ചിട്ടനിലയില്‍ മൂന്നുപൊതികളിലായി രണ്ടുകിലോ കഞ്ചാവും ലഭിച്ചു.
സംശയം തോന്നിയ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിവരം നല്‍കിയയാളെ വീണ്ടും ഫോണില്‍ വിളിച്ച് വീടിന്റെ പിന്‍ഭാഗത്ത് കഞ്ചാവ് കാണുന്നില്ലെന്ന് പറഞ്ഞു. എന്നാല്‍ കഞ്ചാവ് കുഴിച്ചിട്ടിരുന്ന കൃത്യസ്ഥലവും സ്ഥലംകണ്ടെത്താനുള്ള അടയാളവും ഇയാള്‍ അറിയിച്ചതോടെയാണ് കടയുടമയെയും കുടുംബത്തെയും കെണിയില്‍ വീഴ്ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് മനസിലാക്കാന്‍ കഴിഞ്ഞത്.

LIVE NEWS - ONLINE

  • 1
    37 mins ago

    ബിഷപ്പിന്റെ അറസ്റ്റ്; ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കരുത്: മുല്ലപ്പള്ളി

  • 2
    57 mins ago

    മരക്കാറില്‍ കീര്‍ത്തി സുരേഷ് നായികയായേക്കും

  • 3
    1 hour ago

    സൗദി ദേശീയ ദിനം; വന്‍ ഓഫറുമായി കമ്പനികള്‍

  • 4
    1 hour ago

    ആരോഗ്യ പ്രശ്‌നങ്ങളില്ല; ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഡിസ്ചാര്‍ജ് ചെയ്തു

  • 5
    1 hour ago

    സൂപ്പര്‍ ഇന്ത്യ, വിറച്ച് ജയിച്ച് പാക്കിസ്ഥാന്‍

  • 6
    1 hour ago

    ആരോഗ്യ പ്രശ്‌നങ്ങളില്ല; ബിഷപ്പിനെ ഡിസ്ചാര്‍ജ് ചെയ്തു

  • 7
    3 hours ago

    കഞ്ചാവ്, മയക്കുമരുന്ന് സംഘം പിടിയില്‍

  • 8
    3 hours ago

    കഞ്ചാവുചെടികള്‍ പോലീസ് കണ്ടെത്തി

  • 9
    3 hours ago

    കുളത്തൂപ്പുഴയില്‍ വിദേശമദ്യം പിടികൂടി