Friday, November 16th, 2018

കോട്ടൂരില്‍ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കഞ്ചാവ് വാങ്ങാനെത്തിയവര്‍ ഓടി രക്ഷപ്പെട്ടു.

Published On:Sep 14, 2018 | 12:08 pm

കണ്ണൂര്‍:  ശീകണ്ഠപുരം വില്‍പ്പനക്കായി കൊണ്ടുപോവുകയായിരുന്ന 3 പാക്കറ്റ് കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. പെരളശേരിയിലെ നസീറ മന്‍സിലില്‍ സംഷാദി (23) നെയാണ് ശ്രീകണ്ഠപുരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി പി ജനാര്‍ദ്ദനനും സംഘവും അറസ്റ്റ് ചെയ്തത്. എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് ഇന്ന് രാവിലെ 8 ഓടെ കോട്ടൂര്‍ പെട്രോള്‍ പമ്പിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. കഞ്ചാവ് വാങ്ങാനെത്തിയവര്‍ ഓടി രക്ഷപ്പെട്ടു.
പേട്ടക്ക് നിന്ന് ഇയാള്‍ നേരിട്ടാണ് കഞ്ചാവ് വാങ്ങുന്നതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ശ്രീകണ്ഠപുരം, ഇരിക്കൂര്‍, പയ്യാവൂര്‍ പ്രദേശങ്ങളിലെ സ്ഥിരം ഇടപാടുകാര്‍ക്കാണ് വില്‍പ്പന നടത്താറുള്ളത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പന നടത്താനായാണ് ഇയാള്‍ ഇന്ന് രാവിലെ കോട്ടൂരിലെത്തിയതെന്ന് എക്‌സൈസ് സംഘം പറഞ്ഞു. ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ വാസുദേവന്‍, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ജോര്‍ജ് ഫെര്‍ണാണ്ടസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷിബു, രമേശന്‍, അഷ്‌റഫ് എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.

 

LIVE NEWS - ONLINE

  • 1
    18 mins ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 2
    28 mins ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 3
    1 hour ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

  • 4
    1 hour ago

    ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം

  • 5
    1 hour ago

    ലൈംഗികാതിക്രമങ്ങള്‍ക്ക് പിന്നിലെ മുഖ്യ ഘടകം അധികാരം

  • 6
    14 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 7
    15 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 8
    16 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 9
    18 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം