Friday, September 21st, 2018

40 കിലോ കഞ്ചാവുമായി രണ്ട് യുവതികളടക്കം 4 പേര്‍ അറസ്റ്റില്‍

കഞ്ചാവ് വില്‍പ്പന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായത്.

Published On:Aug 18, 2018 | 12:05 pm

കണ്ണൂര്‍: കണ്ണുരിലേക്ക് കടത്തുകയായിരുന്ന 40 കിലോ കഞ്ചാവുമായി കണ്ണൂര്‍ സ്വദേശികളായ യുവാക്കളും യുവതികളും ആന്ധ്രയില്‍ അറസ്റ്റില്‍. കണ്ണൂര്‍ കക്കാട് സ്വദേശി നിയാസുദ്ദീന്‍ (38) എന്ന മസില്‍ നിയാസ്, അഴിക്കോട് തീപ്പെട്ടി കമ്പനിക്കടുത്തുള്ള സുനോജ് സുമേഷ് (22), മാട്ടൂല്‍ സ്വദേശിനിയും അഴീക്കോട് വാടകക്ക് താമസിക്കുന്ന സിന്ധു (35), തൃശുര്‍ സ്വദേശിനി സൗഭാഗ്യ (25) എന്നിവരാണ് ആന്ധ്ര വിശാഖപട്ടണം എക്‌സെസ് പോലീസിന്റെ പിടിയിലായത്. നിയാസുദ്ദീന് കണ്ണൂരില്‍ ഒട്ടേറെ കേസുകള്‍ നിലവിലുണ്ട്. കണ്ണുരിലേക്ക് വ്യാപകമായി നിയാസും കൂട്ടാളികളും കഞ്ചാവ് കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് കണ്ണുര്‍ പോലിസിലെ എസ് പി സ്‌ക്വാഡ് ഷാഡോ ടീം സി ഐ രത്‌നകുമാറിന്റെയും ടൗണ്‍ എസ് ഐ ശ്രീജിത്ത് കൊടേരിയുടെയും സ്‌പെഷല്‍ ടീം അംഗങ്ങള്‍ എന്നിവര്‍ നഗരത്തിന്റെ വിവിധയിടങ്ങളില്‍ ഒരാഴ്ചയായി വ്യാപകമായി തിരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ വിശാഖപട്ടണത്തില്‍ ഉള്ളതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ ഡി വൈ എസ് പി പി പി സദാനന്ദന്‍ ആന്ധ്ര ഇന്റലിജന്‍സ് വിഭാഗത്തെ വിവരങ്ങള്‍ അറിയിക്കുകയായിരുന്നു. വിശാഖപട്ടണം എക്‌സെസ് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേത്യത്വത്തില്‍ നടത്തിയ തിരച്ചിലില്‍ പ്രതികള്‍ വലയിലാവുകയായിരുന്നു. വിശാഖപട്ടണം എക്‌സൈസ് സര്‍ക്കിള്‍ പോലിസ് പ്രതികളെ മെട്രോപൊളിറ്റന്‍ സെഷന്‍സ് കോടതി വിശാഖപട്ടണത്തില്‍ ഹാജരാക്കി വിശാഖപട്ടണം സെന്‍ട്രല്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. കണ്ണുര്‍ റെയില്‍വെ സ്റ്റേഷന്‍, പഴയ ബസ് സ്റ്റാന്റ് കേന്ദ്രികരിച്ച് നടത്തിയ പല കവര്‍ച്ച കേസിലും പ്രതിയാണ് നിയാസുദ്ദീന്‍. ആന്ധ്രയില്‍ നിന്നും രക്ഷപ്പെട്ട നിയാസുദ്ദീന്റെ കൂട്ടാളി നവാസിനായി കണ്ണൂര്‍ ടൗണ്‍ പോലിസ് വലവിരിച്ചിട്ടുണ്ട്. ജില്ലയില്‍ കഞ്ചാവ് വിതരണ ശ്യംഖലയിലെ മുഖ്യകണ്ണിയാണ് കണ്ണൂര്‍ പോലിസിന്റെ ഇടപെടലിലൂടെ ആന്ധ്രയില്‍ പിടിയിലായത്.

 

LIVE NEWS - ONLINE

  • 1
    6 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    7 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    9 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    9 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    12 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    13 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    16 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    17 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    17 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി