Thursday, April 18th, 2019

നടിമാരുടെ രാജി; അമ്മ നിലപാട് വ്യക്തമാക്കണം: വനിതാ കമ്മീഷന്‍

നടന്‍ ദിലീപിനെ തിരിച്ചെടുത്തത് ശരിയായില്ല

Published On:Jun 28, 2018 | 9:49 am

തിരു: ആക്രമിക്കപ്പെട്ട നടി അടക്കം നാലു പേര്‍ രാജിവെച്ച സംഭവത്തില്‍ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ നിലപാട് വ്യക്തമാക്കണമെന്ന് സംസ്ഥാന വനിതാ കമീഷന്‍. ക്രിമിനല്‍ കേസില്‍ പ്രതി സ്ഥാനത്ത് നില്‍കുന്ന നടന്‍ ദിലീപിനെ തിരിച്ചെടുത്തത് ശരിയായില്ലെന്ന് ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഫ്റ്റനന്റ് കേണല്‍ പദവിയിലിരിക്കുന്ന മോഹന്‍ ലാലിന്റെ നിലപാട് ഉചിതമല്ല. അമ്മ അവധാനതയോടെ വിഷയം കൈകാര്യം ചെയ്യണമായിരുന്നുവെന്നും ജോസഫൈന്‍ ചൂണ്ടിക്കാട്ടി.
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാല് ചലച്ചിത്ര നടിമാര്‍ രാജിവെച്ചിരുന്നു. നടിമാരായ രമ്യാ നമ്പീശന്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ ദാസ് എന്നിവരാണ് രാജിവെച്ച മറ്റുള്ളവര്‍. താന്‍ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് കൂടുതല്‍ ശ്രമിച്ചതെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആക്രമിക്കപ്പെട്ട നടി ആരോപിച്ചു.
കുറ്റാരോപിതനായ നടന്‍ തന്റെ അഭിനയ അവസരങ്ങള്‍ തട്ടിമാറ്റിയിട്ടുണ്ട്. അന്ന് പരാതിപ്പെട്ടപ്പോള്‍ ഗൗരവപ്പെട്ട ഒരു നടപടിയും സംഘടന എടുത്തിരുന്നില്ല. ഇത്രയും മോശപ്പെട്ട അനുഭവം തന്റെ ജീവിതത്തില്‍ ഈയിടെ ഉണ്ടായപ്പോള്‍, താന്‍ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് കൂടുതല്‍ ശ്രമിച്ചത്. ഇനിയും ഈ സംഘടനയുടെ ഭാഗമായിരിക്കുന്നതില്‍ അര്‍ഥമില്ലെന്ന് മനസിലാക്കി രാജിവെക്കുന്നുവെന്നും നടി വ്യക്തമാക്കുന്നു.

 

LIVE NEWS - ONLINE

  • 1
    3 mins ago

    വനിതാ കമ്മീഷനെതിരെ രമ്യ ഹരിദാസ്

  • 2
    31 mins ago

    രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തിനായി പ്രിയങ്ക ശനിയാഴ്ച വയനാട്ടിലെത്തും

  • 3
    1 hour ago

    ജീവനക്കാരെയും യാത്രക്കാരെയും സഹായിക്കാന്‍ നടപടി വേണം

  • 4
    3 hours ago

    സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിന് സാധ്യത

  • 5
    3 hours ago

    പ്രിയങ്ക ശനിയാഴ്ച വയനാട്ടില്‍

  • 6
    3 hours ago

    പൊന്നാനിയില്‍ തോറ്റാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കും: പി.വി അന്‍വര്‍

  • 7
    3 hours ago

    മുസ്ലിം സമുദായത്തിനെതിരായ പരാമര്‍ശം; ശ്രീധരന്‍ പിള്ളക്കെതിരെ കേസ്

  • 8
    7 hours ago

    രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

  • 9
    7 hours ago

    ഇന്ന് പെസഹ; നാളെ ദു:ഖവെള്ളി