Friday, September 21st, 2018

യുവാവിനെ തട്ടിക്കൊണ്ടുപോയി ജനനേന്ദ്രിയം മുറിച്ചു

യുവാവിനെ ഇന്നലെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി.

Published On:Jul 28, 2018 | 12:22 pm

മലപ്പുറം: യുവാവിനെ ഗുഡ്‌സ് ജീപ്പിലെത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ടുപോയി ജനനേന്ദ്രിയം മുറിച്ച ശേഷം റോഡില്‍ ഉപേക്ഷിച്ചു. പൂക്കോട്ടൂര്‍ മൈലാടി പരേതനായ കാരാട്ട് അബ്ദുവിന്റെ മകന്‍ അഷ്‌റഫ് (34)നെയാണ് സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 11.30നാണ് സംഭവം. പൂക്കോട്ടൂര്‍ അറവങ്കര പഞ്ചായത്ത് ഓഫീസ് പരിസരത്ത് നില്‍ക്കുകയായിരുന്ന അഷ്‌റഫിനെ ഗുഡ്‌സ് ജീപ്പിലെത്തിയ രണ്ടുപേര്‍ ബലമായി പിടിച്ചു വാഹനത്തില്‍ കയറ്റുകയായിരുന്നു. പൂക്കോട്ടൂര്‍ പള്ളിപ്പടിയിലെത്തിയപ്പോള്‍ കത്തിയെടുത്ത് സംഘം യുവാവിന്റെ വൃഷണം മുറിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് അഷ്‌റഫിനെ റോഡില്‍ തള്ളിയ ശേഷം അക്രമികള്‍ രക്ഷപ്പെട്ടു. വീഴ്ചയില്‍ അഷ്‌റഫിന്റെ വലതുകാല്‍ തുടയെല്ല് പൊട്ടിയിട്ടുണ്ട്. അഷ്‌റഫിനെ ഇന്നലെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി.
കണ്ണൂര്‍ സ്വദേശിനിയായ യുവതിയെ 2007ല്‍ അഷ്‌റഫ് വിവാഹം കഴിച്ചിരുന്നു. 2015 വരെ കണ്ണൂരില്‍ ഭാര്യയോടൊപ്പമായിരുന്നു താമസം. ഇതിനിടെ എട്ടു വര്‍ഷത്തോളം ദമാമില്‍ ജോലി ചെയ്തിരുന്നു. 2015ല്‍ ഭാര്യയുമായി അകന്ന അഷ്‌റഫ് പൂക്കോട്ടൂര്‍ മൈലാടിയില്‍ താമസമാക്കുകയും കരിങ്കല്‍ ലോഡിംഗ് ജോലി ചെയ്ത് വരികയുമായിരുന്നു. ഭാര്യയുടെ ചാരിത്ര്യശുദ്ധിയില്‍ സംശയം തോന്നിയ ഇയാള്‍ ദമാമിലുള്ള ബന്ധുവിനെ നിരന്തരം ടെലിഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞിരുന്നതായും അക്രമത്തിന് പിന്നില്‍ ഇതോണോയെന്ന് സംശയിക്കുന്നതായും അഷ്‌റഫ് മഞ്ചേരി പോലീസിന് നല്‍കിയ മൊഴിയിലുണ്ട്. അക്രമി സംഘത്തെ നേരത്തെ പരിചയമില്ലെന്നും കണ്ടാല്‍ തിരിച്ചറിയാമെന്നും അഷ്‌റഫ് പറയുന്നു. സംഭവത്തില്‍ തട്ടിക്കൊണ്ടു പോകല്‍, വധശ്രമം എന്നീ വകുപ്പുകള്‍ പ്രകാരം മഞ്ചേരി പൊലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു.

 

LIVE NEWS - ONLINE

  • 1
    2 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    3 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    5 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    5 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    8 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    9 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    12 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    13 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    13 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി