Thursday, July 18th, 2019

ഗണേശിന്റെ പ്രസ്താവന സാക്ഷികളെ സ്വാധീനിക്കും: പോലീസ്

പ്രസ്താവന ആസൂത്രിതവും സാക്ഷികളെ സ്വാധീനിക്കാന്‍ ഉദ്ദേശിച്ചുള്ളതുമായിരുന്നു. വിഷയത്തില്‍ കോടതി ഇടപെടണമെന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടു.

Published On:Sep 9, 2017 | 10:55 am

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ട് ജയിലില്‍ കഴിയുന്ന ദിലീപിനെ അനുകൂലിച്ച് ഗണേഷ്‌കുമാര്‍ നടത്തിയ പ്രസ്താവനക്കെതിരെ അന്വേഷണ സംഘം കോടതിയില്‍. പ്രസ്താവന ആസൂത്രിതവും സാക്ഷികളെ സ്വാധീനിക്കാന്‍ ഉദ്ദേശിച്ചുള്ളതുമായിരുന്നുവെന്ന് പോലീസ് കോടതിയെ അറിയിച്ചു. വിഷയത്തില്‍ കോടതി അടിയന്തരമായി ഇടപെടണമെന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടു.
ജയിലില്‍ സന്ദര്‍ശിച്ച ശേഷം ദിലീപ് കുറ്റക്കാരനല്ലെന്നായിരുന്നു ഗണേഷ്‌കുമാറിന്റെ പ്രസ്താവന. ഇതിനുശേഷം സിനിമാക്കാര്‍ കൂട്ടമായി ദിലീപിനെ സന്ദര്‍ശിക്കാന്‍ ജയിലിലെത്തിയതും സംശയാസ്പദമാണെന്ന് അന്വേഷണസംഘം പറയുന്നു. ജയിലിലെ സന്ദര്‍ശക ബാഹുല്യം അന്വേഷണത്തെ ബാധിക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ ധരിപ്പിച്ചു. വിഷയത്തില്‍ ആലുവ ജയില്‍ സൂപ്രണ്ടിനോട് കോടതി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം ആലുവ സബ് ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചശേഷം ഗണേഷ് നടത്തിയ പ്രസ്താവനക്കെതിരെയാണ് പോലീസ് കോടതിയെ സമീപിച്ചത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നിരപരാധിയാണെന്നും സിനിമാ മേഖലയിലുള്ളവരെല്ലാം ദിലീപിനെ സഹായിക്കണമെന്നായിരുന്നു ഗണേഷ് അഭിപ്രായപ്പെട്ടത്. ഗണേഷിന്റെ പ്രസ്താവന കേസിനെ അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമാണെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
കേസുമായി ബന്ധപ്പെട്ട് അഞ്ഞൂറിലേറെ സാക്ഷികളുണ്ട്. ഇതില്‍ ബഹുഭൂരിപക്ഷവും സിനിമാ മേഖലയില്‍ നിന്നുള്ളവരാണ്. താരസംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റായ ഗണേഷിന്റെ പ്രസ്താവന ഇവരെ സ്വാധീനിച്ചേക്കാം. ഗണേഷിന്റെ പ്രസ്താവന എങ്ങനെ സ്വാധീനിച്ചു എന്നതിന് തെളിവാണ് ജയിലിലെ സന്ദര്‍ശകപ്രവാഹമെന്നും അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല ജനപ്രതിനിധിയായ ഒരാള്‍ അന്വേഷണസംഘത്തെ സംശയിക്കുന്ന തരത്തില്‍ നടത്തുന്ന പ്രസ്താവന കേസിനെ ദോഷകരമായി ബാധിക്കും. കൂടാതെ ഇത് പോലീസിനെതിരായ കാമ്പയിനായി മാറുകയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

 

 

 

 

 

LIVE NEWS - ONLINE

  • 1
    12 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    13 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    16 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    16 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    17 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    18 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    19 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    19 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    20 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ