Friday, August 17th, 2018

ഗാന്ധിജയന്തിക്ക് ട്രെയിനില്‍ ഇനി സസ്യാഹാരം മാത്രം

ഗാന്ധിജയന്തി ദിനത്തില്‍ യാത്രക്കാര്‍ക്കുള്ള ടിക്കറ്റില്‍ ഗാന്ധിയുടെ ചിത്രവുമുണ്ടായിരിക്കും.

Published On:May 21, 2018 | 8:10 am

കണ്ണൂര്‍: ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് ഇന്ത്യന്‍ റെയില്‍വേ സസ്യാഹാരദിനമായി ആചരിക്കും. 150-ാമത് ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശയിലാണ് ഒക്ടോബര്‍ രണ്ടിന് നോണ്‍ വെജ് ഒഴിവാക്കണമെന്ന് റെയില്‍വേ ശുപാര്‍ശ ചെയ്തിരിക്കുന്നത്.
ഗാന്ധിജയന്തി ദിനത്തില്‍ ട്രെയിനിലോ, സ്റ്റേഷന്റെ പരിസരങ്ങളിലോ മാംസാഹാരം വില്‍പ്പന നടത്തരുതെന്നും നിര്‍ദേശമുണ്ട്. ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ കര്‍ശനമായി ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കാനാണ് തീരുമാനം. ഗാന്ധിജയന്തി ദിനത്തില്‍ യാത്രക്കാര്‍ക്കുള്ള ടിക്കറ്റില്‍ ഗാന്ധിയുടെ ചിത്രവുമുണ്ടായിരിക്കും.
റെയില്‍വേയുടെ തീരുമാന പ്രകാരം 2018, 2019, 2020 വര്‍ഷങ്ങളില്‍ ഒക്ടോബര്‍ രണ്ടിന് ഇന്ത്യന്‍ റെയില്‍വേയുടെ ക്യാന്റീനുകളിലും ട്രെയിനുകളിലും മാംസാഹാരം വിതരണം ചെയ്യില്ല. ഇതു സംബന്ധിച്ച് റെയില്‍വേ എല്ലാ ഡിവിഷനുകള്‍ക്കും കഴിഞ്ഞ മാസം തന്നെ സര്‍ക്കുലര്‍ അയച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാന്ധി ജയന്തിയോടനുബന്ധിച്ച് സബര്‍മതിയില്‍ നിന്നും സ്വച്ചതാ ട്രെയിനുകള്‍ സര്‍വ്വീസ് നടത്തും. ഗാന്ധിയുടെ ചിത്രങ്ങള്‍ പതിച്ച ട്രെയിനുകളായിരിക്കും സര്‍വ്വീസ് നടത്തുക.

LIVE NEWS - ONLINE

  • 1
    10 hours ago

    ഓണാവധിയില്‍ മാറ്റം; സ്‌കൂളുകള്‍ നാളെ അടയ്ക്കും

  • 2
    11 hours ago

    നെടുമ്പാശ്ശേരി വിമാനത്താവളം 26 വരെ അടച്ചിടും

  • 3
    13 hours ago

    മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി(93) അന്തരിച്ചു

  • 4
    14 hours ago

    ഇന്ന് മരിച്ചത് 30 പേര്‍, ഉരുള്‍പൊട്ടല്‍ തുടരുന്നു

  • 5
    14 hours ago

    പ്രളയത്തില്‍ മുങ്ങി കേരളം

  • 6
    15 hours ago

    ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: വിഎസ്

  • 7
    16 hours ago

    വ്യാപാര സ്ഥാപനങ്ങളില്‍ ഇരിപ്പിട സൗകര്യം സ്വാഗതാര്‍ഹം

  • 8
    18 hours ago

    ഭയപ്പെടേണ്ട: മുഖ്യമന്ത്രി

  • 9
    19 hours ago

    150 സഹപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണനാണയം സമ്മാനമായി നല്‍കി കീര്‍ത്തി