Thursday, September 20th, 2018

ചൂതാട്ടം; കാല്‍ലക്ഷത്തിലധികം രൂപയുമായി ഏഴുപേര്‍ പിടിയില്‍

ഇവരില്‍ നിന്ന് 28760 രൂപയും പിടിച്ചെടുത്തു.

Published On:Aug 21, 2018 | 3:18 pm

തലശ്ശേരി: എടക്കാട് പോലീസില്‍ വീണ്ടും ചൂതാട്ടക്കാര്‍ കുടുങ്ങി. ഇത്തവണ കടമ്പൂര്‍ മുച്ചിലോട്ട്കാവ് പറമ്പിനടുത്ത് വെച്ചാണ് ഏഴംഗ സംഘത്തെ പിടികൂടിയത്. ഇവരില്‍ നിന്ന് 28760 രൂപയും പിടിച്ചെടുത്തു. എം ശ്രീജിത്ത് (44), എം വിജയന്‍ (49), എ സുരേഷ് (39), കെ ഗിരീശന്‍ (49), സി അബൂബക്കര്‍ (67), പി ഷൈജു(47), എം ഇര്‍ഷാദ് (40) എന്നിവരെയാണ് എടക്കാട് എസ് ഐ മഹേഷ് കണ്ണമ്പേത്തും പാര്‍ട്ടിയും പിടികൂടിയത്. എടക്കാട്, മുഴപ്പിലങ്ങാട്, കടമ്പൂര്‍ സ്വദേശികളാണിവര്‍.
എടക്കാട് സ്‌റ്റേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ ചീട്ടുകളി ചൂതാട്ടക്കാര്‍ കേന്ദ്രീകരിച്ചെത്തി രാപകല്‍ ഭേദമില്ലാതെ ആയിരങ്ങളുടെ ചൂതാട്ടം നടത്തുന്നുണ്ടെന്ന് ആരോപണമുണ്ട്. ഇതിനകം നിരവധി സംഘങ്ങളെ പോലീസ് പിടികൂടിയിട്ടുണ്ടെങ്കിലും ഇടക്കിടെ താവളം മാറ്റുന്ന ഇവരെ പൂര്‍ണ്ണമായി നിയന്ത്രിക്കാനായിട്ടില്ല.

 

LIVE NEWS - ONLINE

  • 1
    7 mins ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 2
    26 mins ago

    മൂര്‍ത്തികള്‍ക്കായി കൊട്ടിപ്പാടിയ കോലധാരിക്ക് ഇപ്പോള്‍ കൂട്ട് കണ്ണീരും ദുസ്വപ്‌നങ്ങളും

  • 3
    29 mins ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 4
    34 mins ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

  • 5
    2 hours ago

    ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

  • 6
    3 hours ago

    സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു

  • 7
    3 hours ago

    അഭിമന്യു വധം; ക്യാമ്പസ് ഫ്രണ്ട് നേതാവ് കീഴടങ്ങി

  • 8
    3 hours ago

    ജലന്ധര്‍ ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

  • 9
    3 hours ago

    സൗദിയില്‍ കാറിടിച്ച് മലയാളി യുവാവ് മരിച്ചു