Tuesday, July 16th, 2019

ഗെയ്ല്‍ പദ്ധതി; സ്റ്റേ ലംഘിച്ച് മലബാറില്‍ സര്‍വെ നടത്താന്‍ നീക്കം

        തൃശൂര്‍/ കോഴിക്കോട്: വിജ്ഞാപനം ചെയ്യാത്ത ഭൂമി ഏറ്റെടുക്കാന്‍ സര്‍വെ നടത്താന്‍ പടില്ലെന്ന ഹൈക്കോടതിയുടെ ഉത്തരവ് അവഗണിച്ച് മലബാര്‍ ഭാഗത്ത് കൊച്ചി – കൂറ്റനാട് – മംഗലാപുരം- ബംഗളൂരു വാതക പൈപ്പ്‌ലൈന്‍ പദ്ധതിയുടെ സര്‍വെ നടത്താന്‍ ഗെയിലിന്റെ നീക്കം. വിജ്ഞാപനം ചെയ്ത ഭൂമിയിലല്ല പദ്ധതിക്കായി ഗെയില്‍ സര്‍വെ നടത്തുന്നത് എന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് ജില്ലയിലെ ഏഴുപേര്‍ നല്‍കിയ ഹരജിയിലാണ് കഴിഞ്ഞമാസം ഹൈക്കോടതി ഉത്തവരിട്ടത്. സര്‍വെ നടപടികള്‍ക്ക് സ്റ്റേയും കൊടുത്തു. ഗെയില്‍ പദ്ധതിക്കെതിരായ ഹൈക്കോടതിയുടെ … Continue reading "ഗെയ്ല്‍ പദ്ധതി; സ്റ്റേ ലംഘിച്ച് മലബാറില്‍ സര്‍വെ നടത്താന്‍ നീക്കം"

Published On:Jan 9, 2017 | 10:08 am

 

gail-pipeline-full

 

 

 

തൃശൂര്‍/ കോഴിക്കോട്: വിജ്ഞാപനം ചെയ്യാത്ത ഭൂമി ഏറ്റെടുക്കാന്‍ സര്‍വെ നടത്താന്‍ പടില്ലെന്ന ഹൈക്കോടതിയുടെ ഉത്തരവ് അവഗണിച്ച് മലബാര്‍ ഭാഗത്ത് കൊച്ചി – കൂറ്റനാട് – മംഗലാപുരം- ബംഗളൂരു വാതക പൈപ്പ്‌ലൈന്‍ പദ്ധതിയുടെ സര്‍വെ നടത്താന്‍ ഗെയിലിന്റെ നീക്കം. വിജ്ഞാപനം ചെയ്ത ഭൂമിയിലല്ല പദ്ധതിക്കായി ഗെയില്‍ സര്‍വെ നടത്തുന്നത് എന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് ജില്ലയിലെ ഏഴുപേര്‍ നല്‍കിയ ഹരജിയിലാണ് കഴിഞ്ഞമാസം ഹൈക്കോടതി ഉത്തവരിട്ടത്. സര്‍വെ നടപടികള്‍ക്ക് സ്റ്റേയും കൊടുത്തു. ഗെയില്‍ പദ്ധതിക്കെതിരായ ഹൈക്കോടതിയുടെ ആദ്യ വിധിയാണിത്. ഇത് ലംഘിച്ച് വരുന്ന ചൊവ്വാഴ്ച താമരശേരിയില്‍ സര്‍വെ ആരംഭിക്കാനാണ് ഗെയിലിന്റെ ശ്രമം. എന്നാല്‍
വിജ്ഞാപനം നടത്തിയ സര്‍വെയില്‍ തന്നെയാണ് ഭൂമി ഏറ്റെടുക്കുന്നതെന്നാണ് ഗെയിലിന്റെ ന്യായം. സംസ്ഥാന സര്‍ക്കാറിന്റെ പിന്തുണയോടെയാണ് ഗെയില്‍ കോടതിയലക്ഷ്യത്തിന് രംഗത്തുവരുന്നത്. സ്റ്റേ നീക്കുന്നതിന് അപേക്ഷ നല്‍കാതിരുന്നതും ഇതിനുവേണ്ടിയാണെന്ന ആക്ഷേപമുണ്ട്. കൃത്യമായി ലഭിച്ച നിയമോപദേശത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. താമരശേരി പഞ്ചായത്തില്‍ അഞ്ചുകിലോമീറ്ററില്‍ സര്‍വെ പൂര്‍ത്തിയായാല്‍ കോഴിക്കോട് ജില്ലയിലെ ബാക്കിഭാഗങ്ങളിലേക്കും മലപ്പുറം ജില്ലയിലും സര്‍വേയുമായി മുന്നോട്ടുപോകാനാവുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
നേരത്തെ കണ്ണൂര്‍, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ വിജ്ഞാപനം നടത്തിയശേഷം വ്യാജരേഖകള്‍ ചമച്ചാണ് സര്‍വെ നടത്തി ഭൂമി ഏറ്റെടുത്തത്. അതുകൊണ്ട് തന്നെ ഈ ജില്ലകളിലുള്ളവരും നിയമനടപടികളുമായി രംഗത്തുവന്നാല്‍ കാര്യങ്ങള്‍ അവതാളത്തിലുമാവുമെന്ന തിരിച്ചറിവാണ് സ്റ്റേ ലംഘിച്ചും മുന്നോട്ടുപോകാന്‍ അധികൃതരെ പ്രേരിപ്പിക്കുന്നത്.
അതിനിടെ സര്‍വെ നടപടികള്‍ പൂര്‍ത്തീകരിച്ച ജില്ലകളില്‍ പൈപ്പ് നിക്ഷേപിക്കുന്നതിന് നേരത്തെ ഗെയില്‍ പോലീസ് സംരക്ഷണം തേടിയിരുന്നു. പൈപ്പ് വിന്യസിക്കുന്നതോടെ മലപ്പുറം,കോഴിക്കോട് ജില്ലകള്‍ തടസ്സം നല്‍കുന്നുവെന്ന നിലപാട് വരുത്തിത്തീര്‍ക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നേരത്തേ പദ്ധതിക്കെതിരെ തമിഴ്‌നാട് ഹൈക്കോടതി രംഗത്തുവന്നിരുന്നു.നിലവില്‍ കര്‍ണാടകയില്‍ മാത്രമാണ് അനുകൂല സാഹചര്യമുള്ളത്. പ്രതികൂല സാഹചര്യത്തില്‍ പദ്ധതി ഉപേക്ഷിച്ച ഗെയില്‍ പുതിയ മന്ത്രിസഭ അധികാരത്തില്‍ ഏറിയതോടെയാണ് വീണ്ടും സജീവമായത്. ഭൂമി കൃത്യമായി രേഖപ്പെടുത്താത്ത ഗെയിലിന്റെ നടപടിയില്‍ റവന്യൂവകുപ്പിനും അതൃപ്തിയുണ്ട്.

LIVE NEWS - ONLINE

  • 1
    1 hour ago

    മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി

  • 2
    3 hours ago

    ബലാല്‍സംഗക്കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയിലായി

  • 3
    5 hours ago

    സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

  • 4
    6 hours ago

    ശബരിമല പോലീസ് ആര്‍ എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി; മുഖ്യമന്ത്രി

  • 5
    8 hours ago

    മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത്് നഗരസഭ: മന്ത്രി മൊയ്തീന്‍

  • 6
    10 hours ago

    കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

  • 7
    10 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 8
    10 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 9
    10 hours ago

    ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍