Tuesday, September 25th, 2018

കുട്ടനാട്ടില്‍ വെള്ളം വറ്റിക്കാനുള്ള നടപടികള്‍ വൈകുന്നു: മന്ത്രി ജി സുധാകരന്‍

സാഹചര്യം മുതലെടുത്ത് ചിലര്‍ സര്‍ക്കാരിനോട് വിലപേശുന്നു

Published On:Sep 3, 2018 | 12:44 pm

ആലപ്പുഴ: കുട്ടനാട്ടിലെ പാട ശേഖരങ്ങളിലെ വെള്ളം വറ്റിക്കുന്നതിനുള്ള പമ്പിംഗ് നടപടികള്‍ വൈകുന്നുവെന്ന് മന്ത്രി ജി സുധാകരന്‍. പമ്പിങ് തുടങ്ങാന്‍ ഇത്രയും കാത്തിരിക്കേണ്ടതില്ലെന്നും ഇവര്‍ക്ക് പണം കൊടുക്കുന്ന അധികൃതര്‍ അക്കാര്യം ചിന്തിക്കേണ്ടതാണെന്നും സുധാകരന്‍ പറഞ്ഞു. സാഹചര്യം മുതലെടുത്ത് ചിലര്‍ സര്‍ക്കാരിനോട് വിലപേശുകയാണെന്നും മന്ത്രി പറഞ്ഞു. ധനമന്ത്രി തോമസ് ഐസക് വേദിയിലിക്കെയാണ് സുധാകരന്റെ പ്രസ്താവന.
എന്നാല്‍ പമ്പിംഗിലെ തടസങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് തോമസ് ഐസക് മറുപടി നല്‍കി. വെള്ളം വറ്റിക്കാന്‍ ഒരാഴ്ചയെടുക്കും. രണ്ടായിരത്തോളം പമ്പുകള്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. അവ ഉണങ്ങിയ ശേഷം റീവൈന്റ്് ചെയ്യേണ്ടതുണ്ട്. പാടശേഖര സമിതികള്‍ക്ക് മോട്ടോര്‍ നന്നാക്കാന്‍ 25,000 രൂപ വീതം നല്‍കിയെന്നും തോമസ് ഐസക് അറിയിച്ചു.
ക്യാമ്പുകളില്‍ മാറി താമസിക്കുന്നവര്‍ക്ക് വീടുകളിലേക്ക് മടങ്ങാന്‍ ഒരാഴ്ചക്കുള്ളില്‍ സാഹചര്യമൊരുക്കും. പ്രളയബാധിതര്‍ക്കുള്ള 10,000 രൂപ സഹായധന വിതരണം ഈയാഴ്ച പൂര്‍ത്തിയാകും. കുടിവെള്ളം കിട്ടിയില്ലെങ്കില്‍ പഞ്ചായത്ത് സെക്രട്ടറി മറുപടി പറയേണ്ടി വരുമെന്നും തോമസ് ഐസക് വ്യക്തമാക്കി.

 

LIVE NEWS - ONLINE

  • 1
    16 mins ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 2
    49 mins ago

    വിപണി ആഗോള ഭീകരന്മാര്‍ക്ക്; 28ന് ഔഷധശാലകള്‍ നിശ്ചലമാകും

  • 3
    53 mins ago

    ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 4
    1 hour ago

    ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്

  • 5
    2 hours ago

    വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും ഗുരുതരം; മകള്‍ മരിച്ചു

  • 6
    3 hours ago

    സര്‍ക്കാര്‍ സഹായമില്ലാതെ അന്താരാഷ്ട്ര ചലച്ചിത്രമേള നടത്തും

  • 7
    3 hours ago

    ലൂക്ക മോഡ്രിച് ഫിഫ സൂപ്പര്‍ താരം

  • 8
    4 hours ago

    ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് തട്ടുകട കത്തിനാശിച്ചു

  • 9
    4 hours ago

    പൊന്മുടി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു; അണകെട്ട് തുറക്കും