Monday, November 19th, 2018

പണമുള്ളതിന്റെ അഹങ്കാരം കേരളത്തോട് വേണ്ട: മന്ത്രി ജി സുധാകരന്‍

രാജിവച്ച നടിമാര്‍ അഭിമാനമുള്ളവര്‍; ദിലീപ് ധിക്കാരി

Published On:Jun 28, 2018 | 10:06 am

തിരു: നടന്‍ ദിലീപിനെ താരസംഘടനയായ ‘അമ്മ’യില്‍ തിരിച്ചെടുത്തതിനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി ജി.സുധാകരന്‍ രംഗത്ത്. പണമുണ്ടെന്ന് കരുതി എന്തും ആകാമെന്ന് കരുതരുത്. പണമുള്ളതിന്റെ അഹങ്കാരം സാംസ്‌കാരിക കേരളത്തോട് വേണ്ടെന്നും സുധാകരന്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അമ്മ’യും ഭാരവാഹികളും സ്വയം വിമര്‍ശനം നടത്തണം. കേരളത്തിലെ സിനിമാക്കാര്‍ക്ക് പണമുള്ളതിനാല്‍ എന്തും ആകാമെന്ന ധിക്കാരമാണുള്ളത്. ഞങ്ങള്‍ക്കും പണമൊക്കെയുണ്ട്. എന്നിട്ട് ഞങ്ങളാരും ഇങ്ങനെയൊന്നും കാണിക്കുന്നില്ലല്ലോ. ധിക്കാരം സര്‍ക്കാരിനോട് വേണ്ട. രാജിവച്ച നടിമാര്‍ അഭിമാനമുള്ളവരാണ്. ദിലീപിനെ കുറിച്ച് ഒരു കാലത്തും നല്ല അഭിപ്രായം ഇല്ല. ദിലീപ് തിലകനോട് ചെയ്തത് മറക്കാനാകില്ല. കൊച്ചി കേന്ദ്രമാക്കി മലയാള സിനിമയില്‍ ലോബി പ്രവര്‍ത്തിക്കുന്നുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ആരെയും സംരക്ഷിക്കില്ല. കേസിലെ പ്രതിയായ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തില്ലേയെന്നും സുധാകരന്‍ ചോദിച്ചു.
മോഹന്‍ലാല്‍ എന്ന നടന്‍ മലയാളത്തിന്റെ അഭിമാനം തന്നെയാണ്. എന്നാല്‍, ദിലീപിനെ തിരിച്ചെടുത്ത തീരുമാനം അദ്ദേഹത്തിന്റേത് മാത്രമായിരുന്നില്ല. സംഘടനയിലുള്ളവര്‍ കൂടുതല്‍ ആലോചിച്ച് വേണമായിരുന്നു ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടിയിരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

LIVE NEWS - ONLINE

  • 1
    2 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 2
    6 hours ago

    ശബരിമല കത്തിക്കരുത്

  • 3
    6 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 4
    6 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 5
    7 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 6
    8 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 7
    8 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’

  • 8
    8 hours ago

    ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍

  • 9
    8 hours ago

    ജാമ്യമില്ലാ വകുപ്പ് പോലീസ് ദുരുപയോഗം ചെയ്യുന്നു: ശ്രീധരന്‍ പിള്ള