Friday, November 16th, 2018

ഇന്ധന വിലവര്‍ധന ജനജീവിതത്തെ ബാധിക്കുന്നു, സര്‍ക്കാര്‍ മൗനം

ഇന്ധനവില റിക്കാര്‍ഡിലേക്ക്. ഒരുലിറ്റര്‍ പെട്രോളിന് തിരുവനന്തപുരത്ത് 82.81 രൂപയും ഡീസലിന് 76.63 രൂപയുമായതായാണ് റിപ്പോര്‍ട്ടുകള്‍. പെട്രോളിന് 21 പൈസയും ഡീസലിന് 22 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. കഴിഞ്ഞ പതിനൊന്ന് ദിവസമായി ഉയര്‍ന്നുകൊണ്ടേയിരിക്കുന്ന വിലനിലവാരം നിയന്ത്രിക്കുന്നതിന് ഈ രാജ്യത്ത് ഒരു സംവിധാനവുമില്ലെന്നോ എന്ന് ജനം ചോദിച്ചുതുടങ്ങി. ഇന്ധന വിലവര്‍ധനവ് ഏറ്റവും ഗുരുതരമായി ബാധിക്കുന്നത് ഒരു ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെയാണ്. ചരക്ക് വാഹനങ്ങള്‍ വാടകനിരക്ക് വര്‍ധിപ്പിക്കുന്നതിനാല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന നിത്യോപയോഗ സാധനങ്ങള്‍ക്ക് ഇപ്പോള്‍ തോന്നിയത് പോലെയാണ് വില. പെട്രോളിയം കമ്പനികള്‍ക്ക് … Continue reading "ഇന്ധന വിലവര്‍ധന ജനജീവിതത്തെ ബാധിക്കുന്നു, സര്‍ക്കാര്‍ മൗനം"

Published On:Sep 6, 2018 | 1:39 pm

ഇന്ധനവില റിക്കാര്‍ഡിലേക്ക്. ഒരുലിറ്റര്‍ പെട്രോളിന് തിരുവനന്തപുരത്ത് 82.81 രൂപയും ഡീസലിന് 76.63 രൂപയുമായതായാണ് റിപ്പോര്‍ട്ടുകള്‍. പെട്രോളിന് 21 പൈസയും ഡീസലിന് 22 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. കഴിഞ്ഞ പതിനൊന്ന് ദിവസമായി ഉയര്‍ന്നുകൊണ്ടേയിരിക്കുന്ന വിലനിലവാരം നിയന്ത്രിക്കുന്നതിന് ഈ രാജ്യത്ത് ഒരു സംവിധാനവുമില്ലെന്നോ എന്ന് ജനം ചോദിച്ചുതുടങ്ങി. ഇന്ധന വിലവര്‍ധനവ് ഏറ്റവും ഗുരുതരമായി ബാധിക്കുന്നത് ഒരു ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെയാണ്. ചരക്ക് വാഹനങ്ങള്‍ വാടകനിരക്ക് വര്‍ധിപ്പിക്കുന്നതിനാല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന നിത്യോപയോഗ സാധനങ്ങള്‍ക്ക് ഇപ്പോള്‍ തോന്നിയത് പോലെയാണ് വില.
പെട്രോളിയം കമ്പനികള്‍ക്ക് തോന്നിയപോലെ വില കൂട്ടാന്‍ യു പി എ സര്‍ക്കാറാണ് അധികാരം നല്‍കിയത്. തുടര്‍ന്നുവന്ന എന്‍ ഡി എ സര്‍ക്കാര്‍ തങ്ങള്‍ ഒട്ടും പിറകിലല്ലെന്ന മട്ടില്‍ വിലവര്‍ധനവ് നോക്കിക്കൊണ്ടേയിരിക്കുന്നു. ഇങ്ങനെ പോയാല്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് 100 രൂപയിലെത്താന്‍ ഇനി അധികതാമസമുണ്ടാകില്ല.
സ്വകാര്യ വാഹനങ്ങളെയും പൊതുവാഹനങ്ങളെയും ഒരുപോലെ ഇന്ധനവില ദോഷമായി ബാധിക്കുന്നു. കെ എസ് ആര്‍ ടി സി ബസുകള്‍ ആവശ്യത്തിന് ഡീസല്‍ കിട്ടാതെ ട്രിപ്പുകള്‍ മുടക്കുന്നത് യാത്രക്കാരെ പ്രയാസത്തിലാക്കുകയാണ്. മുന്നറിയിപ്പില്ലാതെ തിരക്കുള്ള റൂട്ടുകളില്‍ സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്ന ബസുകള്‍ ഇന്ധനക്ഷാമം കാരണം ട്രിപ്പ് മുടക്കുന്നത് ജനജീവിതത്തെ തന്നെ ബാധിച്ചുതുടങ്ങി. ടാക്‌സി വാഹനങ്ങള്‍ ചാര്‍ജ് വര്‍ധനക്കായി സമരപരിപാടികളെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി. ഇന്ധനവിലവര്‍ധനവില്‍ കേന്ദ്രത്തോടൊപ്പം സംസ്ഥാനങ്ങള്‍ക്കും നികുതി വിഹിതമായി കിട്ടുന്നത് കോടികളായതിനാല്‍ വിലക്കയറ്റത്തില്‍ സംസ്ഥാന സര്‍ക്കാറും മൗനം പാലിക്കുന്നു.
ഇന്ധന വിലവര്‍ധനവിന് കാരണമായി പറയുന്നത് പതിവുപോലെ രാജ്യാന്തര വിപണിയിലെ ക്രൂഡ്ഓയില്‍ വിലവര്‍ധനയും രൂപയുടെ വിലയിടിവുമൊക്കെയാണ്. ലോകരാജ്യങ്ങളില്‍ ക്രൂഡ്ഓയില്‍ വില കുറഞ്ഞാലും ഇന്ത്യയില്‍ ഇന്ധനവില കുറയാറില്ല. തുടര്‍ച്ചയായ പതിനൊന്ന് ദിവസത്തിനിടയില്‍ സംസ്ഥാനത്ത് ഒരുലിറ്റര്‍ പെട്രോളിന് 1.86 രൂപയും ഡീസലിന് 2.44 രൂപയും വര്‍ധിച്ചു. കഴിഞ്ഞ ഒരുമാസത്തിനകം പാചകവാതകത്തിന്റെയും സി എന്‍ ജിയുടെയും വിലയിലും വര്‍ധനവുണ്ടായിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്കെല്ലാം വില ഉയരുന്നത് ജനജീവിതത്തെ ബാധിക്കുകയാണ്. ഭക്ഷ്യധാന്യങ്ങളുടെ വിലയില്‍ ഗണ്യമായ വിലവര്‍ധന വരുംദിവസങ്ങളില്‍ പ്രതീക്ഷിക്കാം. പ്രവര്‍ത്തന ചിലവ് കൂടുന്നത് പൊതുസ്വകാര്യ വാഹനങ്ങളെയും ബാധിക്കും. ഇന്ധനവിലയുടെ മേല്‍ ഏര്‍പ്പെടുത്തിയ എക്‌സൈസ് നികുതി കുറക്കാതെ വില കുറയില്ലെന്നാണ് പൊതുവെ വിലയിരുത്തല്‍.
കഴിഞ്ഞ ജൂണ്‍ മുതലാണ് ഇന്ധനവില ദിവസവും വര്‍ധിപ്പിക്കാന്‍ എണ്ണകമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇത് എണ്ണകമ്പനികള്‍ക്ക് ഓരോദിവസവും 10ഉം 20ഉം പൈസ കൂട്ടുന്നതിന് അവസരം നല്‍കുകയാണ്. ജനജീവിതം അന്നുമുതല്‍ ദുരിതമാവാനും തുടങ്ങി. അടുത്ത പൊതുതെരഞ്ഞെടുപ്പടുക്കുമ്പോള്‍ ഒരുപക്ഷെ ഇന്ധനവില കുറച്ചേക്കാം.അതുവരെ സഹിക്കുക തന്നെ.

 

LIVE NEWS - ONLINE

 • 1
  12 hours ago

  സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

 • 2
  13 hours ago

  ശബരിമലയില്‍ നിരോധനാജ്ഞ

 • 3
  14 hours ago

  തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

 • 4
  16 hours ago

  ശബരിമല; സര്‍വകക്ഷിയോഗം പരാജയം

 • 5
  18 hours ago

  മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

 • 6
  19 hours ago

  പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

 • 7
  21 hours ago

  മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

 • 8
  21 hours ago

  ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

 • 9
  21 hours ago

  സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി