Wednesday, September 19th, 2018

ഇന്ധന വില വര്‍ധന; സര്‍ക്കാര്‍ ആശ്വാസ നടപടികള്‍ കൈക്കൊള്ളണം

കേരളത്തില്‍ പെട്രോള്‍ വില 81 രൂപയായി. ഡീസലിന് 74 രൂപക്കടുത്തെത്തി. കര്‍ണാടക തെരഞ്ഞെടുപ്പായതിനാല്‍ മൂന്നാഴ്ചയോളം വര്‍ധിപ്പിക്കാതെ മരവിപ്പിച്ചുനിര്‍ത്തിയ ഇന്ധനവില തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഒരു കുതിച്ചുചാട്ടത്തിലാണ്. ദിവസേന വില വര്‍ധിപ്പിക്കാന്‍ എണ്ണ കമ്പനികള്‍ക്ക് നല്‍കിയ അധികാരം അവര്‍ പരമാവധി ഉപയോഗപ്പെടുത്തുകയാണ്. കേന്ദ്രം പകച്ചുനില്‍ക്കുന്നു. ഇന്ധനവില നിയന്ത്രിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പറയുന്നുണ്ടെങ്കിലും പരമാവധി വര്‍ധിപ്പിച്ചശേഷം നിയന്ത്രണ നടപടി എന്നതാണ് കേന്ദ്രനിലപാട്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടിയതാണ് പെട്രോളിനും ഡീസലിനും റിക്കാര്‍ഡ് വില വര്‍ധനക്ക് … Continue reading "ഇന്ധന വില വര്‍ധന; സര്‍ക്കാര്‍ ആശ്വാസ നടപടികള്‍ കൈക്കൊള്ളണം"

Published On:May 22, 2018 | 1:19 pm

കേരളത്തില്‍ പെട്രോള്‍ വില 81 രൂപയായി. ഡീസലിന് 74 രൂപക്കടുത്തെത്തി. കര്‍ണാടക തെരഞ്ഞെടുപ്പായതിനാല്‍ മൂന്നാഴ്ചയോളം വര്‍ധിപ്പിക്കാതെ മരവിപ്പിച്ചുനിര്‍ത്തിയ ഇന്ധനവില തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഒരു കുതിച്ചുചാട്ടത്തിലാണ്. ദിവസേന വില വര്‍ധിപ്പിക്കാന്‍ എണ്ണ കമ്പനികള്‍ക്ക് നല്‍കിയ അധികാരം അവര്‍ പരമാവധി ഉപയോഗപ്പെടുത്തുകയാണ്. കേന്ദ്രം പകച്ചുനില്‍ക്കുന്നു. ഇന്ധനവില നിയന്ത്രിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പറയുന്നുണ്ടെങ്കിലും പരമാവധി വര്‍ധിപ്പിച്ചശേഷം നിയന്ത്രണ നടപടി എന്നതാണ് കേന്ദ്രനിലപാട്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടിയതാണ് പെട്രോളിനും ഡീസലിനും റിക്കാര്‍ഡ് വില വര്‍ധനക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇന്ധന വില വര്‍ധന ജനങ്ങള്‍ക്ക് നല്‍കുന്നത് ദുരിതമാണെങ്കിലും സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ചാകരയാണ്. നികുതിയിനത്തില്‍ സര്‍ക്കാറിന് കിട്ടുന്നത് കോടിക്കണക്കിന് രൂപയാണ്. ഇത് വേണ്ടെന്ന് വെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാത്തത് ജനത്തിന്റെ ദുരിതം ഇരട്ടിപ്പിക്കുന്നു. നികുതി കുറച്ച്് വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ വിലക്കയറ്റം മൂലം ജനങ്ങള്‍ പൊറുതിമുട്ടും. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും ഇന്ധനവില കാര്യമായി ബാധിക്കും. ഡീസല്‍വില വര്‍ധനവില്‍ പ്രതിഷേധിച്ച് ജൂലൈ 20 മുതല്‍ അനിശ്ചിതകാല സമരം നടത്താന്‍ ചരക്ക്് ലോറി ഉടമകളുടെ സംഘടന തീരുമാനിച്ചിട്ടുണ്ട്്. എക്‌സൈസ് നികുതി കുറക്കുംവരെ സമരം തുടരാനാണ് തീരുമാനം. ഇതോടെ നിത്യോപയോഗ സാധനവില അനിയന്ത്രിതമായി ഉയരും. പലതും കിട്ടാതാവുകയും ചെയ്യും. ഇന്ധനവില വര്‍ധനവില്‍ രാജ്യത്തെ വ്യാപാരികളും അങ്കലാപ്പിലാണ്. പെട്രോളും ഡീസലും ജി എസ് ടിയുടെ പരിധിയില്‍ കൊണ്ടുവരാനും എക്‌സൈസ് നികുതി കുറക്കാനുമുള്ള സംഘടനകളുടെ ആവശ്യം ശക്തമാണ്. ഒപേക് രാജ്യങ്ങളിലെ ഇന്ധനവില വര്‍ധനവാണ് വില കുതിച്ചുകയറാന്‍ കാരണമെന്ന് സര്‍ക്കാര്‍ വിശദീകരണമുണ്ട്്. പക്ഷെ പരിഹാരം കാണാനാവാതെ പകച്ചുനില്‍ക്കുന്ന സ്ഥിതിയാണിന്ന്. കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയാല്‍ ഇന്ധന നികുതി കുറക്കാമെന്ന സംസ്ഥാന ധനകാര്യമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവന ജനങ്ങളുടെ ദുരിതമകറ്റാന്‍ സഹായകരമല്ല, പെട്രോള്‍, ഡീസല്‍ വില കത്തിക്കയറുമ്പോഴും വിലകുറക്കാന്‍ കഴിയില്ലെന്ന് ആവര്‍ത്തിക്കുകയാണ് ധനമന്ത്രി. രാജ്യാന്തര വിപണിയില്‍ 2014ന് ശേഷം ഏറ്റവും ഉയര്‍ന്ന എണ്ണവിലയാണിപ്പോള്‍. രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ഒമ്പത് തവണ നികുതി വര്‍ധിപ്പിച്ചിരുന്നു. ഇതോടൊപ്പം സാധനങ്ങള്‍ക്ക് വില വര്‍ധനവുമുണ്ടായിട്ടുണ്ട്്. ഇപ്പോള്‍ അനുഭവപ്പെടുന്ന റിക്കാര്‍ഡ് വില പഴങ്ങള്‍, പച്ചക്കറി, ധാന്യങ്ങള്‍ തുടങ്ങിയ എല്ലാ ഭക്ഷ്യോല്‍പന്നങ്ങളുടെയും വില കുതിച്ചുയരാന്‍ ഇടയാക്കുമെന്നതിനാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അടിയന്തിര ഇടപെടല്‍ അത്യാവശ്യമായിരിക്കുന്നു. കെ എസ് ആര്‍ ടി സി പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാകും. പൊതു വാഹനങ്ങളെയും ടാക്‌സികളെയും ഒരുപോലെ ബാധിക്കുമെന്നതിനാല്‍ സംസ്ഥാന സര്‍ക്കാറും നികുതി കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ തയ്യാറാകണം.

 

LIVE NEWS - ONLINE

 • 1
  2 hours ago

  മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

 • 2
  4 hours ago

  പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

 • 3
  5 hours ago

  ചോദ്യം ചെയ്യല്‍ നാളേയും തുടരും

 • 4
  8 hours ago

  കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

 • 5
  9 hours ago

  ഓണം ബംബര്‍ തൃശൂരില്‍

 • 6
  10 hours ago

  കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

 • 7
  11 hours ago

  സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

 • 8
  13 hours ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 9
  13 hours ago

  കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു