Tuesday, December 18th, 2018

ഇന്ധന വിലവര്‍ധന: ദുരിതത്തിന് പരിഹാരം വൈദ്യുതി വാഹനങ്ങള്‍

ഇന്ധനവില ലിറ്ററിന് രണ്ടരരൂപ കുറച്ചാലും ജനത്തിന്റെ ദുരിതത്തിന് അറുതിയാവില്ല. പെട്രോള്‍ ലിറ്ററിന് 86 രൂപയിലധികം എത്തിച്ച ശേഷമാണ് രണ്ടര രൂപ ഇളവനുവദിച്ചത്. അഞ്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ വില ഇളവ് ചെയ്ത നടപടി വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്ന ആരോപണം ശക്തമാണ്. കര്‍ണാടക തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്തും കേന്ദ്രം പതിനഞ്ച് ദിവസത്തോളം ഇന്ധനവില വര്‍ധിപ്പിക്കല്‍ നിര്‍ത്തിവെച്ചിരുന്നു. ഇനി ഒരു വിലയിളവ് അടുത്തവര്‍ഷത്തെ പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രതീക്ഷിച്ചാല്‍ മതി. അപ്പോഴേക്കും ഇന്ധനവില ലിറ്ററിന് 100 രൂപ കടന്നേക്കും. ജനത്തിന്റെ … Continue reading "ഇന്ധന വിലവര്‍ധന: ദുരിതത്തിന് പരിഹാരം വൈദ്യുതി വാഹനങ്ങള്‍"

Published On:Oct 5, 2018 | 3:36 pm

ഇന്ധനവില ലിറ്ററിന് രണ്ടരരൂപ കുറച്ചാലും ജനത്തിന്റെ ദുരിതത്തിന് അറുതിയാവില്ല. പെട്രോള്‍ ലിറ്ററിന് 86 രൂപയിലധികം എത്തിച്ച ശേഷമാണ് രണ്ടര രൂപ ഇളവനുവദിച്ചത്. അഞ്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ വില ഇളവ് ചെയ്ത നടപടി വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്ന ആരോപണം ശക്തമാണ്. കര്‍ണാടക തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്തും കേന്ദ്രം പതിനഞ്ച് ദിവസത്തോളം ഇന്ധനവില വര്‍ധിപ്പിക്കല്‍ നിര്‍ത്തിവെച്ചിരുന്നു. ഇനി ഒരു വിലയിളവ് അടുത്തവര്‍ഷത്തെ പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രതീക്ഷിച്ചാല്‍ മതി. അപ്പോഴേക്കും ഇന്ധനവില ലിറ്ററിന് 100 രൂപ കടന്നേക്കും. ജനത്തിന്റെ ദുരിതം ഇരട്ടിയാവുകയും ചെയ്യും. ഇതില്‍ നിന്നും ഒരു താല്‍കാലിക മോചനം വാഹന ഉടമകള്‍ക്ക് ലഭിക്കണമെങ്കില്‍ യാത്ര വൈദ്യുത വാഹനത്തിലാക്കേണ്ടിവരും. വൈദ്യുതി ബോര്‍ഡ് 2020 ആകുമ്പോഴേക്കും കൂടുതല്‍ വൈദ്യുത വാഹനങ്ങള്‍ നിരത്തിലിറക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
രാജ്യത്തെ വാഹന നിര്‍മ്മാതാക്കള്‍ വൈദ്യുത വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ തുടക്കമിട്ടുകഴിഞ്ഞു. അടുത്ത അഞ്ചുവര്‍ഷത്തിനകം പത്തുലക്ഷം വൈദ്യുത വാഹനങ്ങള്‍ നിരത്തിലിറക്കാനുള്ള പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിക്കഴിഞ്ഞിട്ടുണ്ട്. രണ്ടുവര്‍ഷത്തിനകം രണ്ടരലക്ഷത്തിലധികം വൈദ്യുത വാഹനങ്ങള്‍ സംസ്ഥാനത്തെ നിരത്തുകളില്‍ സര്‍വീസ് തുടങ്ങുമെന്നാണ് ലക്ഷ്യമിട്ടിട്ടുള്ളത്. അന്തരീക്ഷ മലിനീകരണം, ശബ്ദമലിനീകരണം, അപകട നിരക്ക് എന്നിവ കുറയ്ക്കല്‍ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതിക്ക് ജനപിന്തുണയേറുമെന്ന് സംശയില്ല. ചുരുങ്ങിയ ചിലവില്‍ ഹൃസ്വദൂരയാത്ര നടത്താം. വാഹനത്തിന്റെ ബാറ്ററി ഒരുതവണ ചാര്‍ജ് ചെയ്താല്‍ 200 കി.മീ വരെ സഞ്ചരിക്കാം. നിലവിലുള്ള പെട്രോള്‍ ബങ്കുകളില്‍ ബാറ്ററി ചാര്‍ജിങ്ങിനുള്ള സൗകര്യവുമൊരുക്കുന്നതിനാല്‍ കൂടുതല്‍ ദൂരം സഞ്ചരിക്കുന്നതിനും സാധ്യമാകുന്നതാണ്. വാഹന വില കൂടുമെങ്കിലും തുടര്‍ന്നുള്ള നടത്തിപ്പ് ചെലവ് കുറയും. മെയിന്റനന്‍സിന് എന്ത് ചിലവ് വരുമെന്ന് ഉപയോഗ ശേഷമേ പറയാനൊക്കൂ.
വൈദ്യുത വാഹന നയത്തിന്റെ ഭാഗമായി കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിലെ മുഖ്യ ഉപദേഷ്ടാവായ പ്രൊഫ ജുന്‍ജുന്‍വാല അധ്യക്ഷനായ സമിതി സമര്‍പ്പിച്ച കരട് പദ്ധതിക്കാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചിട്ടുള്ളത്. സംസ്ഥാനത്തെ നിരത്തുകളില്‍ ഓട്ടോറിക്ഷകളും കെ എസ് ആര്‍ ടി സി ബസുകളും ആദ്യഘട്ടത്തില്‍ വൈദ്യുതിയിലേക്ക് മാറ്റും. പെട്രോള്‍, ഡീസല്‍ വാഹനങ്ങളേക്കാള്‍ ലാഭകരമായിരിക്കുമിത്. കാറിന് കിലോമീറ്ററിന് ഒരുരൂപയും ഓട്ടോറിക്ഷക്ക് 70 പൈസയും ചിലവ് പ്രതീക്ഷിക്കുന്നു. 2020 ആവുമ്പോഴേക്കും സംസ്ഥാനത്ത് രണ്ടുലക്ഷം ഇരുചക്ര വാഹനങ്ങള്‍, 50,000 ഓട്ടോറിക്ഷകള്‍, 3000 ബസുകള്‍, 1000 ഹെവി വാഹനങ്ങള്‍ എന്നിവ വൈദ്യുതിയിലേക്ക് മാറ്റി ഓടുമെന്ന് കെ എസ് ഇ ബി പ്രതീക്ഷിക്കുന്നു. കരട് പദ്ധതിക്ക് അന്തിമാനുമതി ലഭിക്കുന്നതോടെ കൂടുതല്‍ വാഹനങ്ങള്‍ റോഡിലിറക്കാനും മെയിന്റനന്‍സ് ചിലവ് കുറക്കാനും നടപടി ഉണ്ടാകും. ഇതോടെ ഇന്ധനവില വര്‍ധനവ് മൂലം ജനം അനുഭവിക്കുന്ന ദുരിതത്തിനറുതിയാകുമെന്നാണ് പ്രതീക്ഷ. ഇന്ധന മുതലാളിമാരെ പിണക്കാന്‍ മടി കാണിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഇത്തരം സംരംഭങ്ങളോട് എങ്ങിനെ സമീപിക്കുമെന്ന് കണ്ടറിയണം.

LIVE NEWS - ONLINE

  • 1
    8 hours ago

    ഗുജറാത്തില്‍ ചരക്ക് തീവണ്ടിയിടിച്ച് മൂന്ന് സിംഹങ്ങള്‍ ചത്തു

  • 2
    10 hours ago

    മായം കലര്‍ന്ന 74 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ ഭക്ഷ്യവകുപ്പ് നിരോധിച്ചു

  • 3
    13 hours ago

    പാര്‍ട്ടിയിലെ വനിതകളെ സംരക്ഷിക്കാനാവാത്തവരാണ് വനിതാമതില് കെട്ടുന്നത്: ചെന്നിത്തല

  • 4
    15 hours ago

    ക്യാമറകളില്ലാതെ റെയില്‍വേ സ്‌റ്റേഷനുകള്‍ സ്ത്രീയാത്രക്കാര്‍ ഭീതിയില്‍

  • 5
    17 hours ago

    പിറവം കൊലപാതകം; രണ്ടു പേര്‍ അറസ്റ്റില്‍

  • 6
    17 hours ago

    കെ എസ് അര്‍ ടി സിയില്‍ വിശ്വാസമില്ല: ഹൈക്കോടതി

  • 7
    17 hours ago

    കെ.എസ്.ആര്‍.ടി.സി ഗുരുതര പ്രതിസന്ധിയില്‍: മന്ത്രി ശശീന്ദ്രന്‍

  • 8
    17 hours ago

    കെ.എസ്.ആര്‍.ടി.സി ഗുരുതര പ്രതിസന്ധിയില്‍: മന്ത്രി ശശീന്ദ്രന്‍

  • 9
    17 hours ago

    ബ്ലാസ്‌റ്റേഴ്‌സിന്റെ തുടര്‍ തോല്‍വി; ജെയിസും വിട വാങ്ങി