Wednesday, November 21st, 2018

സംസ്ഥാനത്ത് പെട്രോള്‍ ക്ഷാമമെന്ന് വ്യാജപ്രചരണം

ദുരിതാശ്വാസ വാഹനങ്ങള്‍ക്ക് പെട്രോളില്ല

Published On:Aug 17, 2018 | 12:54 pm

തിരു: സംസ്ഥാനത്ത് വ്യാപകമായി പെട്രോള്‍ ക്ഷാമമാണെന്ന് വ്യാജപ്രചരണം. ഇതിനെ തുടര്‍ന്ന് കൂട്ടത്തോടെ എല്ലാവരും പെട്രോളടിക്കാന്‍ എത്തിയതോടെ പമ്പുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കന്നാസില്‍ ഉള്‍പ്പെടെ പെട്രോള്‍ കൊണ്ടു പോകുന്ന പ്രവണതയാണ് നിലവിലുള്ളത്.
വ്യാജപ്രചരണം മൂലം പമ്പുകളില്‍ പെട്രോള്‍ സ്റ്റോക്കും കുറഞ്ഞു വരികയാണെന്ന് കേരള പെട്രോള്‍ പമ്പ് ഓണേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. തലസ്ഥാനത്തെ പല പമ്പുകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. പത്തനംതിട്ട അടൂരില്‍ പെട്രോള്‍ തീര്‍ന്നു. അടൂരില്‍ പെട്രോള്‍ പമ്പുകളെല്ലാം അടച്ചു. ഇതു ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പോകുന്ന വാഹനങ്ങള്‍ക്ക് പെട്രോള്‍ നല്‍കാന്‍ കഴിയാത്ത അവസ്ഥയിലേക്കാണ് നയിക്കുന്നതെന്നും അസോസിയേഷന്‍ മുന്നറിയിപ്പു നല്‍കി. പോലീസ് പല പമ്പുകള്‍ക്കും സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    51 mins ago

    സംഘര്‍ഷമാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്താന്‍ കാരണം: എ ജി

  • 2
    4 hours ago

    അപകട മരണവാര്‍ത്തകള്‍ നാടിനെ വിറങ്ങലിപ്പിക്കുമ്പോള്‍

  • 3
    5 hours ago

    ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

  • 4
    5 hours ago

    പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

  • 5
    5 hours ago

    എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

  • 6
    6 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 7
    6 hours ago

    ‘സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണം’

  • 8
    7 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 9
    7 hours ago

    പെറുവില്‍ ശക്തമായ ഭൂചലനം