Wednesday, April 24th, 2019

റഷ്യയില്‍ ഫ്രഞ്ച് വിപ്ലവം

സുവര്‍ണ നിരയെ തകര്‍ത്ത ഹെഡ്ഡര്‍

Published On:Jul 11, 2018 | 9:44 am

സെന്റ്പീ റ്റേഴ്‌സ്ബര്‍ഗ്: റഷ്യയില്‍ വീണ്ടും ഫ്രഞ്ചു വിപ്ലവം. ആദ്യ സെമിയില്‍ ബെല്‍ജിയത്തിന്റെ സുവര്‍ണ നിരയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ഫ്രാന്‍സ് ലോകകപ്പിന്റെ ഇരുപത്തിയൊന്നാം പതിപ്പിന്റെ ഫൈനലില്‍ എത്തുന്ന ആദ്യ ടീമായി. മത്സരത്തിന്റെ അമ്പത്തി ഒന്നാം മിനിറ്റില്‍ സാമുവല്‍ ഉംറ്ററ്റി നേടിയ ഗോളിലാണ് ഫ്രാന്‍സ് ബെല്‍ജിയത്തിന്റെ വിസ്മയക്കുതിപ്പിന് ഫുള്‍സ്റ്റോപ്പിട്ടത്.

4 2 3 1 ഫോര്‍മേഷനിലാണ് ദിദിയര്‍ ദെഷാംപസ് ഫ്രഞ്ച് ടീമിനെ കളിത്തില്‍ വിന്യസിച്ചത്. ക്വാര്‍ട്ടറില്‍ ഉറുഗ്വേക്കെതിരെ ജയിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഫ്രാന്‍സ് ഇറങ്ങിയത്. വിലക്ക് മാറിയെത്തിയ മറ്റിയൂഡി ആദ്യ ഇലവനില്‍ തിരിച്ചെത്തിപ്പോള്‍ ടോളിസ്സോയ്ക്ക് സൈഡ് ബഞ്ചില്‍ ഇരിക്കേണ്ടി വന്നു. മറുവശത്ത് ബെല്‍ജിയന്‍ നിരയില്‍ വിലക്ക് നേരിടുന്ന തോമസ് മുനിയറിന് പകരം ഉസ്മാന്‍ ഡെംബലേ ആദ്യ ഇലവനില്‍ കളത്തിലിറങ്ങി. 4 2 3 1ഫോര്‍മേഷന്‍ തന്നെയായിരുന്നു ബെല്‍ജിയന്‍ കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനസും സ്വീകരിച്ചത്.
ജിറൗഡ് എന്ന ഒറ്റ ഡിഫന്ററെ കുന്തമുനയാക്കി മിഡ്ഫീല്‍ഡില്‍ നിന്ന് ഗ്രീസ്മാനും എംബാപ്പെയും പോള്‍ പോഗ്ബയുമെല്ലാം ബെല്‍ജിയന്‍ ഗോള്‍ മുഖത്തേക്ക് ആക്രമിച്ചു കയറിപ്പോള്‍ ലുക്കാക്കുവുവെന്ന ഒറ്റ സ്‌ട്രൈക്കര്‍ക്കൊപ്പം ഹസാര്‍ഡും ഫെല്ലേനിയും ഡിബ്രൂയിനെയും വിറ്റ്‌സലുമെല്ലാം ഫ്രഞ്ച് ഗോള്‍ ഏരിയയിലും അപകടഭീഷണി ഉയര്‍ത്തി.
18ാം മിനിറ്റില്‍ മറ്റിയൂഡിയുടെ ഗോളെന്നുറച്ച ശ്രമം തിബൗട്ട് കൗര്‍ട്ടോയിസ് സേവ് ചെയ്തു. തൊട്ടുപിന്നാലെ ഫ്രഞ്ച് ഗോള്‍ മുഖത്ത് ഹാസര്‍ഡിന്റെ സുന്ദരമായൊരു നീക്കം റാഫേല്‍ വരാനെ രക്ഷപ്പെടുത്തി. 21-ാം മിനുറ്റില്‍ ചാഡ്‌ലിയുടെ കോര്‍ണറില്‍ നിന്ന് കിട്ടിയ പന്ത് ആല്‍ഡര്‍വൈറില്‍ഡ് ഗോളാക്കിയെന്ന് തോന്നിച്ചെങ്കിലും വീണ്ടും ലോറിസ് ഫ്രാന്‍സിന്റെ രക്ഷകനായി. തുടര്‍ന്നും ലോറിസും കൗര്‍ട്ടോയിസും ഗോള്‍ മുഖത്ത് കോട്ടതീര്‍ത്തതോടെ ഇരുടീമും ഗോള്‍ രഹിത സമനിലയില്‍ ഇടവേളക്ക് പിരിഞ്ഞു
ബെല്‍ജിയത്തെ ഞെട്ടിച്ചു കൊണ്ട് രണ്ടാം പകുതിയുടെ തുടക്കത്തില്‍ 51-ാം മിനുറ്റില്‍ തന്നെ ഉംറ്റിറ്റിയുടെ ഗോളില്‍ ഫ്രാന്‍സ് ഫൈനല്‍ ഉറപ്പിച്ച ഗോള്‍ നേടി. പ്ലേമേക്കര്‍ അന്റോയിന്‍ ഗ്രീസ്മാന്റെ തകര്‍പ്പന്‍ ക്രോസ് അതിമനോഹരമായൊരു ഹെഡ്ഡറിലൂടെ ഉംറ്റിറ്റി കൗര്‍ട്ടോയിസിനെ കബളിപ്പിച്ച് വലയിലാക്കുകയായിരുന്നു. തുടര്‍ന്ന് സമനിലക്കായി ബെല്‍ജിയം ഇരച്ചെത്തിയെങ്കിലും ഫ്രഞ്ച് ഗോള്‍ മുഖത്ത് ഹ്യൂഗോ ലോറിസ് വന്‍മതില്‍ തീര്‍ത്തു.

 

LIVE NEWS - ONLINE

 • 1
  8 hours ago

  ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

 • 2
  8 hours ago

  ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

 • 3
  11 hours ago

  കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

 • 4
  11 hours ago

  അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

 • 5
  13 hours ago

  ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

 • 6
  14 hours ago

  ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

 • 7
  14 hours ago

  ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

 • 8
  16 hours ago

  ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

 • 9
  18 hours ago

  സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം