പോരാട്ടം മൂന്നു മണിക്കൂര്‍ 26 മിനിറ്റ് നീണ്ടുനിന്നു.
പോരാട്ടം മൂന്നു മണിക്കൂര്‍ 26 മിനിറ്റ് നീണ്ടുനിന്നു.
പാരീസ്: ഇറ്റലിയുടെ മാര്‍കോ സെച്ചിനാറ്റോയോടു തോറ്റ് മുന്‍ ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണില്‍ നിന്നു പുറത്തായി. ക്വാര്‍ട്ടറില്‍ നാലു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ വിജയം നേടിയ സെച്ചിനാറ്റോ(6-3,7-6,1-6, 7-6) സെമി ഫൈനലിലേക്ക് മുന്നേറി. സെമിയില്‍ ഓസ്ട്രിയയുടെ ഡൊമിനിക് തീമാണ് സെച്ചിനാറ്റോയുടെ എതിരാളി.
19 വര്‍ഷത്തിനിടെ ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍ എത്തുന്ന ഏറ്റവും താഴ്ന്ന റാങ്കുകാരനാണ് സെച്ചിനാറ്റോ. ലോക 72-ാം റാങ്കുകാരനായ സെച്ചിനാറ്റോ നാലാം സെറ്റ് ടൈ ബ്രേക്കറിലൂടെയാണ് സ്വന്തമാക്കിയത്. പോരാട്ടം മൂന്നു മണിക്കൂര്‍ 26 മിനിറ്റ് നീണ്ടുനിന്നു.
സ്വപ്ന നേട്ടമാണിതെന്ന് മത്സര ശേഷം താരം പ്രതികരിച്ചു.