Friday, September 21st, 2018

പ്യൂഷെയുടെ എസ്.യു.വി അടുത്ത വര്‍ഷം ഇന്ത്യയിലെത്തും

സിട്രോണ്‍ എസ് യു വി കമ്പനി ഇന്ത്യയില്‍ എത്തിക്കും

Published On:Jun 13, 2018 | 11:09 am

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ പിഎസ്എ ഗ്രൂപ്പ് ഉടമസ്ഥതയിലുള്ള പ്യൂഷെ ഇന്ത്യയില്‍ വരുമെന്ന് റിപ്പോര്‍ട്ട്. പ്യൂഷെയുടെ രണ്ടാം വരവാണിത്. പ്യൂഷെ ബ്രാന്‍ഡിനെ ഇന്ത്യയില്‍ സുപരിചിതമാക്കാനുള്ള പദ്ധതികള്‍ കമ്പനി ആവിഷ്‌കരിക്കുകയാണ്. ഇതിനായി അടുത്ത വര്‍ഷം സിട്രോണ്‍ എസ് യു വി കമ്പനി ഇന്ത്യയില്‍ എത്തിക്കും.
പ്യൂഷെയുടെ നിര്‍മാണ പ്രവര്‍ത്തികല്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന്റെ ചെന്നൈ പ്ലാന്റിലാകും നടക്കുക. നേരത്തെ ഇന്ത്യയുടെ ജനകീയ കാര്‍ ബ്രാന്‍ഡായിരുന്ന അംബാസിഡറിനെ ഏറ്റെടുത്ത പിഎസ്എ ഗ്രൂപ്പ് നിര്‍മാണം ആരംഭിച്ച ശേഷം ഇതിന്റെ അടിസ്ഥാനത്തിലുള്ള ഒരു മോഡല്‍ ഇന്ത്യയിലെത്തിക്കുമെന്നും സൂചനയുണ്ട്.
വിപണി കൃത്യമായി മനസിലാക്കിയ ശേഷമായിരിക്കും പ്യൂഷെ ഇവിടെ നിര്‍മാണം ആരംഭിക്കുക. ഇന്ത്യയില്‍ സിട്രോണ്‍ c84 അല്ലെങ്കില്‍ സിട്രോണ്‍ c5 എയര്‍ക്രോസ് മോഡലായിരിക്കും എത്തുക. എന്നാല്‍ ഔദ്യോഗിക അറിയിപ്പ് കമ്പനി നല്‍കിയിട്ടില്ല.

LIVE NEWS - ONLINE

  • 1
    4 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    5 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    7 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    8 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    10 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    11 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    15 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    15 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    16 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി