Wednesday, February 20th, 2019

വിനായകന്റെ മരണത്തില്‍ പ്രതിഷേധിക്കാന്‍ ഫ്രീക്കന്‍മാര്‍ ഒത്തുചേരുന്നു

  തൃശൂര്‍: പോലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച് മരണത്തിലേക്ക് തള്ളിവിട്ട വിനായകിന് വേണ്ടി ജിവിച്ചിരിക്കുന്ന ‘വിനായകന്മാര്‍’ സംഘടിക്കുന്നു. മുടി നീട്ടിയതിനും പെണ്‍കുട്ടിയോട് സംസാരിച്ചതിനുമാണ് വിനായകന്‍ എന്ന യുവാവിനെ പോലീസ് മര്‍ദിച്ചു കൊലപ്പെടുത്തിയത്. ഇതില്‍ പ്രിതിഷേധിക്കാനാണ് തൃശൂരില്‍ ഫ്രീക്കന്‍മാര്‍ ഒത്തുകൂടുന്നത്. കേരളത്തിലെ ഫ്രീക്കന്മാരെ പാടാനും പറയാനും തൃശൂരിലേക്ക് വിളിക്കുന്നത് ഊരാളി ബാന്‍ഡിലെ കലാകാരന്മാരാണ്. നേരത്തെ ഊരാളി ബാന്‍ഡംഗം മാര്‍ട്ടിന് നേരെ പോലീസിന്റെ സമാന അതിക്രമമുണ്ടായപ്പോള്‍ കലക്ടറേറ്റിന് മുന്നിലായിരുന്നു പാട്ടുപാടിയുള്ള ഇവരുടെ സാംസ്‌കാരിക പ്രതിഷേധം. ശനിയാഴ്ച മൂന്നിന് തൃശൂരില്‍ മുടി നീട്ടിയവരും … Continue reading "വിനായകന്റെ മരണത്തില്‍ പ്രതിഷേധിക്കാന്‍ ഫ്രീക്കന്‍മാര്‍ ഒത്തുചേരുന്നു"

Published On:Jul 26, 2017 | 9:34 am

 

തൃശൂര്‍: പോലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച് മരണത്തിലേക്ക് തള്ളിവിട്ട വിനായകിന് വേണ്ടി ജിവിച്ചിരിക്കുന്ന ‘വിനായകന്മാര്‍’ സംഘടിക്കുന്നു. മുടി നീട്ടിയതിനും പെണ്‍കുട്ടിയോട് സംസാരിച്ചതിനുമാണ് വിനായകന്‍ എന്ന യുവാവിനെ പോലീസ് മര്‍ദിച്ചു കൊലപ്പെടുത്തിയത്. ഇതില്‍ പ്രിതിഷേധിക്കാനാണ് തൃശൂരില്‍ ഫ്രീക്കന്‍മാര്‍ ഒത്തുകൂടുന്നത്. കേരളത്തിലെ ഫ്രീക്കന്മാരെ പാടാനും പറയാനും തൃശൂരിലേക്ക് വിളിക്കുന്നത് ഊരാളി ബാന്‍ഡിലെ കലാകാരന്മാരാണ്. നേരത്തെ ഊരാളി ബാന്‍ഡംഗം മാര്‍ട്ടിന് നേരെ പോലീസിന്റെ സമാന അതിക്രമമുണ്ടായപ്പോള്‍ കലക്ടറേറ്റിന് മുന്നിലായിരുന്നു പാട്ടുപാടിയുള്ള ഇവരുടെ സാംസ്‌കാരിക പ്രതിഷേധം. ശനിയാഴ്ച മൂന്നിന് തൃശൂരില്‍ മുടി നീട്ടിയവരും താടി വളര്‍ത്തിയവരും മുടി വടിച്ചവരും സ്‌റ്റൈലൈസ് ചെയ്തവരും ട്രാന്‍സ് ജെന്‍ഡേഴ്‌സും അടക്കം വിനായകിന്റെ മരണം കൊലപാതകമാണെന്ന് വിശ്വസിക്കുന്നവരെല്ലാം പാടിപ്പറയാന്‍ ഒത്തു കൂടും.
‘വരൂ… പാട്ടും പഴങ്ങളും പങ്കുവെക്കാം’ എന്നാണ് ഫ്രീക്ക്‌സ് യുനൈറ്റഡ് എന്ന ഹാഷ് ടാഗിട്ട കൂട്ടായ്മയെ പറ്റി ഊരാളി പറയുന്നത്. ദലിത് വിദ്യാര്‍ഥിയായ വിനായകിന്റെ മരണത്തിനുത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമ പ്രകാരം കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.

 

LIVE NEWS - ONLINE

  • 1
    2 hours ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    4 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    5 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    7 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    8 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    10 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    12 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    12 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    12 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു