Sunday, January 20th, 2019

സ്‌കൂള്‍ പരിസരത്ത് എട്ട് ചെത്ത് ബൈക്കുകള്‍ പിടികൂടി

കട്ടപ്പന: സ്‌കൂള്‍ പരിസരത്ത് എട്ട് ചെത്ത് ബൈക്കുകള്‍ പിടികൂടി. അമിത വേഗത്തില്‍ അപകടകരമായ രീതിയില്‍ സ്‌കൂള്‍ പരിസരത്ത് ബൈക്കോടിച്ച എട്ട് വിദ്യാര്‍ഥികളെ പോലീസ് പിടികൂടി. ഇന്നലെ രാവിലെ പള്ളിക്കവലയില്‍ നിന്നാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. സ്‌കൂള്‍ സമയത്ത് വിദ്യാര്‍ഥിനികളെ ശല്യം ചെയ്യുന്നതായും അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നതായും അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായും നേരത്തെ പോലീസിനു പരാതി ലഭിച്ചിരുന്നു. പിടികൂടിയവയില്‍ ലൈസന്‍സ് ഇല്ലാത്ത ആറു പേരും പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരും ഉള്‍പ്പെടുന്നു. തുടര്‍ന്ന് ഡിവൈ.എസ്.പി: … Continue reading "സ്‌കൂള്‍ പരിസരത്ത് എട്ട് ചെത്ത് ബൈക്കുകള്‍ പിടികൂടി"

Published On:Sep 27, 2013 | 6:11 pm

കട്ടപ്പന: സ്‌കൂള്‍ പരിസരത്ത് എട്ട് ചെത്ത് ബൈക്കുകള്‍ പിടികൂടി. അമിത വേഗത്തില്‍ അപകടകരമായ രീതിയില്‍ സ്‌കൂള്‍ പരിസരത്ത് ബൈക്കോടിച്ച എട്ട് വിദ്യാര്‍ഥികളെ പോലീസ് പിടികൂടി. ഇന്നലെ രാവിലെ പള്ളിക്കവലയില്‍ നിന്നാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. സ്‌കൂള്‍ സമയത്ത് വിദ്യാര്‍ഥിനികളെ ശല്യം ചെയ്യുന്നതായും അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നതായും അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായും നേരത്തെ പോലീസിനു പരാതി ലഭിച്ചിരുന്നു. പിടികൂടിയവയില്‍ ലൈസന്‍സ് ഇല്ലാത്ത ആറു പേരും പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരും ഉള്‍പ്പെടുന്നു. തുടര്‍ന്ന് ഡിവൈ.എസ്.പി: എം.എന്‍ രമേശിന്റെ നിര്‍ദേശാനുസരണം എസ്.ഐ: ടി.ഡി സുനില്‍കുമാറും സംഘവുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിടിച്ചെടുത്ത ബൈക്കുകള്‍ കോടതിയില്‍ ഹാജരാക്കി. ഒരു ലക്ഷത്തിലധികം രൂപ വില വരുന്ന ആഡംബര ബൈക്കുകളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. 150 സിസി ബൈക്കുകളില്‍ പലതിലും വീതിയേറിയ ടയറുകള്‍ ഉപയോഗിക്കുകയും നമ്പര്‍ പ്ലേറ്റ് കാണാനാവാത്ത വിധം ചെറുതായുമാണ് സ്ഥാപിച്ചിരിക്കുന്നത്. ഷോപ്പിംഗ് കോംപ്ലക്‌സ് പരിസരവും പള്ളിക്കവലയുമാണ് സംഘത്തിന്റെ താവളം. ഇന്നലെ പിടികൂടിയ വിദ്യാര്‍ഥികളുടെ മാതാപിതാക്കളെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി താക്കീത് നല്‍കി പറഞ്ഞയച്ചു.

LIVE NEWS - ONLINE

  • 1
    12 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

  • 2
    14 hours ago

    കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

  • 3
    16 hours ago

    മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

  • 4
    20 hours ago

    ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം

  • 5
    20 hours ago

    സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

  • 6
    1 day ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 7
    1 day ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 8
    1 day ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 9
    2 days ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം