Wednesday, January 23rd, 2019

സൗജന്യ യൂണിഫോം; തുണിയുടെ അളവ് കുറവെന്ന് പരാതി

നെന്മാറ: സ്‌കൂളുകള്‍ക്ക് അനുവദിച്ച യൂണിഫോം തുണിയുടെ അളവുകുറവെന്ന് വ്യാപക പരാതി. പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കിയ ഉത്തരവുപ്രകാരം യൂണിഫോം ആവശ്യമുള്ള കുട്ടികളുടെ കണക്ക് ഓണ്‍ലൈനില്‍ നല്‍കിയപ്പോഴാണ് തയ്യല്‍ തൊഴിലാളികളുടെ കണക്കുമായി പൊരുത്തപ്പെടാത്തതെന്നാണ് പരാതി. ഒരു സകൂളില്‍ ഒന്നാം ക്ലാസിലെ 50 ആണ്‍കുട്ടികള്‍ക്ക് അനുവദിക്കുന്നത് 37 മീറ്ററാണെന്നാണ് സൈറ്റില്‍ വ്യക്തമാകുന്ന കണക്ക്. ഇത് തുല്യമായി വീതിച്ചാല്‍ ഒരു കുട്ടിക്ക് ഒരു ഷര്‍ട്ടിന് 74 സെന്റീമീറ്റര്‍ തുണിമാത്രമേ കിട്ടുകയുള്ളൂ. അതുപോലെ സൂട്ടിന് 35 സെന്റീമീറ്റര്‍ കിട്ടുമെന്നാണ് കണക്ക്. ഇപ്രകാരം പെണ്‍കുട്ടികള്‍ക്കാണെങ്കില്‍ പാവാട … Continue reading "സൗജന്യ യൂണിഫോം; തുണിയുടെ അളവ് കുറവെന്ന് പരാതി"

Published On:Aug 28, 2013 | 5:53 pm

നെന്മാറ: സ്‌കൂളുകള്‍ക്ക് അനുവദിച്ച യൂണിഫോം തുണിയുടെ അളവുകുറവെന്ന് വ്യാപക പരാതി. പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കിയ ഉത്തരവുപ്രകാരം യൂണിഫോം ആവശ്യമുള്ള കുട്ടികളുടെ കണക്ക് ഓണ്‍ലൈനില്‍ നല്‍കിയപ്പോഴാണ് തയ്യല്‍ തൊഴിലാളികളുടെ കണക്കുമായി പൊരുത്തപ്പെടാത്തതെന്നാണ് പരാതി.
ഒരു സകൂളില്‍ ഒന്നാം ക്ലാസിലെ 50 ആണ്‍കുട്ടികള്‍ക്ക് അനുവദിക്കുന്നത് 37 മീറ്ററാണെന്നാണ് സൈറ്റില്‍ വ്യക്തമാകുന്ന കണക്ക്. ഇത് തുല്യമായി വീതിച്ചാല്‍ ഒരു കുട്ടിക്ക് ഒരു ഷര്‍ട്ടിന് 74 സെന്റീമീറ്റര്‍ തുണിമാത്രമേ കിട്ടുകയുള്ളൂ. അതുപോലെ സൂട്ടിന് 35 സെന്റീമീറ്റര്‍ കിട്ടുമെന്നാണ് കണക്ക്. ഇപ്രകാരം പെണ്‍കുട്ടികള്‍ക്കാണെങ്കില്‍ പാവാട തയ്ക്കാന്‍ 65 സെന്റീമീറ്റര്‍ തുണി മാത്രമേ കിട്ടുകയുള്ളൂ. ഒരു ഏഴാം ക്ലാസുകാരന് ഷര്‍ട്ടിന് 1.30 മീറ്ററും പാന്റ്‌സിന് 60 സെന്റീമീറ്ററും തുണി മാത്രമേ കിട്ടുകയുള്ളൂ. അതേസമയം ഒന്നാം ക്ലാസുകാരനായാല്‍ ഷര്‍ട്ടിന് കുറഞ്ഞത് ഒരു മീറ്ററും ഏഴാംക്ലാസുകാരന് 1.60 മീറ്റര്‍ തുണിയെങ്കിലും വേണമെന്നാണ് തയ്യല്‍ തൊഴിലാളികളുടെ ഏകദേശകണക്ക്.
നെന്മാറയില്‍ ചേര്‍ന്ന പ്രധാനാധ്യാപകരുടെ യോഗത്തില്‍ ഇതുസംബന്ധിച്ചു വിമര്‍ശനമുണ്ടായി. നിലവില്‍ കുട്ടികള്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളുടെ അളവിന് തുല്യമായി യൂണിഫോം തുണി നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രധാനധ്യാപക ഫോറം യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ആര്‍.തുളസികുമാരിയമ്മ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.ഹാറൂണ്‍, എന്‍.മുരളീധരന്‍, ബിസി മോഹന്‍, ജോസഫ് ചാക്കോ, എ.മോഹനന്‍, ഹേമലത, ഗോപി, സുഖലത എന്നിവര്‍ സംബന്ധിച്ചു.

LIVE NEWS - ONLINE

  • 1
    2 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 2
    3 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 3
    4 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 4
    5 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 5
    6 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 6
    6 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 7
    7 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 8
    7 hours ago

    നരോദ പാട്യ കലാപം: നാലു പ്രതികള്‍ക്ക് ജാമ്യം

  • 9
    8 hours ago

    നേപ്പിയറില്‍ കിവികളുടെ ചിറകരിഞ്ഞ് ഇന്ത്യ