Sunday, November 18th, 2018

കുട്ടനാട്ടില്‍ സൗജന്യ റേഷന്‍ അനുവദിക്കും; മന്ത്രി സുധാകരന്‍

ദുരിതബാധിതരെ കേന്ദ്രം അവഗണിച്ചാല്‍ കേരളം സ്വന്തം നിലക്ക് പരിഹാരം കണ്ടെത്തും.

Published On:Jul 23, 2018 | 11:22 am

ആലപ്പുഴ: കാലവര്‍ഷക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കുട്ടനാട്ടിലെ കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കുമെന്ന് മന്ത്രി ജി. സുധാകരന്‍. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പച്ചക്കറി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ എത്തിക്കും. കുടിവെള്ളവും പാചകവാതകവും അവശ്യസാധനങ്ങളും നേരിട്ട് എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
ദുരിതബാധിതരെ കേന്ദ്രം അവഗണിച്ചാല്‍ കേരളം സ്വന്തം നിലക്ക് പരിഹാരം കണ്ടെത്തും. കുട്ടനാട് പാക്കേജ് അട്ടിമറിച്ചത് കേന്ദ്രമാണ്. അതിലെ ശുപാര്‍ശകള്‍ തിരികെ കൊണ്ടുവരണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ദുരിതബാധിതരെ കാണുന്നതിനും ചികിത്സ നല്‍കുന്നതിനും ആരോഗ്യവകുപ്പിന്റെ പ്രത്യക സംഘം കുട്ടനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    6 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 2
    9 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 3
    14 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 4
    15 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 5
    15 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 6
    16 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 7
    1 day ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 8
    1 day ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 9
    1 day ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി