Wednesday, September 26th, 2018

സൗജന്യ മരുന്നു വിതരണം താളം തെറ്റരുത്

          സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നുവിതരണം താളം തെറ്റാനിടയാക്കുമെന്ന വാര്‍ത്തകള്‍ ആരോഗ്യമേഖലയില്‍ കടുത്ത ആശങ്കകള്‍ പരത്തി. എന്‍ എ ബി എന്‍ അക്രഡിറ്റേഷനുള്ള ലാബുകളില്‍ പരിശോധിച്ച മരുന്നുകള്‍ മാത്രമേ വിതരണത്തിന് എടുക്കുകയുള്ളൂവെന്ന നിബന്ധന നടപ്പിലാക്കുന്നതോടെ സര്‍ക്കാര്‍ ആശുപത്രികളിലെ സൗജന്യ മരുന്ന് വിതരണം താളം തെറ്റുമെന്ന സൂചനകളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. മരുന്നു സംഭരിക്കാനുള്ള ടെണ്ടര്‍ അംഗീകരിച്ച് കമ്പനികള്‍ക്ക് നേരത്തെ തന്നെ ഓര്‍ഡര്‍ നല്‍കിയിരുന്നു. എന്നിട്ടും മരുന്നു വിതരണത്തിന് രണ്ടുമാസമെങ്കിലും സമയം വേണ്ടിവരുമെന്നാണ് കമ്പനികളുടെ നിലപാട്. … Continue reading "സൗജന്യ മരുന്നു വിതരണം താളം തെറ്റരുത്"

Published On:May 20, 2014 | 1:10 pm

Medicine Full

 

 

 

 

 

സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നുവിതരണം താളം തെറ്റാനിടയാക്കുമെന്ന വാര്‍ത്തകള്‍ ആരോഗ്യമേഖലയില്‍ കടുത്ത ആശങ്കകള്‍ പരത്തി. എന്‍ എ ബി എന്‍ അക്രഡിറ്റേഷനുള്ള ലാബുകളില്‍ പരിശോധിച്ച മരുന്നുകള്‍ മാത്രമേ വിതരണത്തിന് എടുക്കുകയുള്ളൂവെന്ന നിബന്ധന നടപ്പിലാക്കുന്നതോടെ സര്‍ക്കാര്‍ ആശുപത്രികളിലെ സൗജന്യ മരുന്ന് വിതരണം താളം തെറ്റുമെന്ന സൂചനകളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്.
മരുന്നു സംഭരിക്കാനുള്ള ടെണ്ടര്‍ അംഗീകരിച്ച് കമ്പനികള്‍ക്ക് നേരത്തെ തന്നെ ഓര്‍ഡര്‍ നല്‍കിയിരുന്നു. എന്നിട്ടും മരുന്നു വിതരണത്തിന് രണ്ടുമാസമെങ്കിലും സമയം വേണ്ടിവരുമെന്നാണ് കമ്പനികളുടെ നിലപാട്. സമയം വൈകിയാല്‍ പിഴ ഒടുക്കേണ്ടിവരുമെന്നതിനാല്‍ ചില കമ്പനികള്‍ ടെണ്ടറില്‍ നിന്ന് പിന്‍വാങ്ങാനുള്ള സാധ്യതയും ഏറെയാണ്. അങ്ങിനെയെങ്കില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ സൗജന്യ മരുന്നു വിതരണം. കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് നീങ്ങുക. എന്‍ എ ബി എന്‍ അക്രഡിറ്റേഷനുള്ള ചുരുക്കം ചില ലാബുകള്‍ മാത്രമാണ് കേരളത്തിലുള്ളത്. ഈയൊരു സാഹചര്യത്തില്‍ നിബന്ധന സംസ്ഥാനത്തിനകത്തുള്ള ചെറുകിട മരുന്ന് ഉല്‍പ്പാദകരെ ഏറെ ബുദ്ധിമുട്ടിക്കുകതന്നെ ചെയ്യും. ടെണ്ടറില്‍ പങ്കെടുത്തതാകട്ടെ ഏറിയകൂറും സംസ്ഥാനത്തിന് പുറത്തുള്ള മരുന്നു കമ്പനികളാണ്. മതിയായ പരിശോധന സംവിധാനമില്ലാത്തത് അത്തരം കമ്പനികളെ സാരമായി ബാധിക്കും.
ഇത്തരമൊരു സാഹചര്യത്തില്‍ മരുന്നുവിതരണ കമ്പനികള്‍ നേരിടേണ്ടിവരുന്ന വലിയ പ്രതിസന്ധികളും പ്രയാസങ്ങളും വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയേയുള്ളൂ. ഇത് ഏറെയും ബാധിക്കുക സര്‍ക്കാര്‍ ആശുപത്രികളില്‍ അഭയം പ്രാപിക്കുന്ന പാവപ്പെട്ട രോഗികളെയാണ്. നൂറ് കൂട്ടം പരാതികള്‍ ഇപ്പോള്‍ തന്നെ സര്‍ക്കാര്‍ ആശുപത്രികളെക്കുറിച്ച് ഉയര്‍ന്നുവരുന്നുണ്ട്. മതിയായ ഡോക്ടര്‍മാരുടെ അഭാവം, ചികിത്സാ സൗകര്യക്കുറവ്, വിദഗ്ധ പരിശോധനാ സംവിധാനങ്ങളുടെ അപര്യാപ്ത, ഭൗതീക സാഹചര്യങ്ങളില്ലായ്മ തുടങ്ങി ഒട്ടേറെ പ്രയാസങ്ങള്‍ക്ക് നടുവില്‍പ്പെട്ടുഴലുകയാണ് നമ്മുടെ സര്‍ക്കാര്‍ ആശുപത്രികള്‍. താഴെ ഹെല്‍ത്ത് സെന്ററുകള്‍ മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള സര്‍ക്കാര്‍ തല ആരോഗ്യസംവിധാനം കേരളത്തിലേറെയാണ്. എന്നിട്ടും പരാതികള്‍ക്ക് യാതൊരു കുറവുമില്ല. ചികിത്സാചിലവുകള്‍ ഏറിവരുന്ന ഇന്നത്തെ സാഹചര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ അഭയം പ്രാപിക്കുന്ന നിര്‍ധന രോഗികളെ അവിടുത്തെ അപര്യാപ്തകള്‍ ഏറെ നിരാശപ്പെടുത്തുകയാണെന്ന കാര്യത്തില്‍ സംശയമില്ല. പല സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ടെസ്റ്റുകളും മറ്റ് കുറിപ്പടികളും പുറത്തേക്ക് കൊടുക്കുകയാണ്. വിദഗ്ധ ചികിത്സ വേണ്ട രോഗങ്ങള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ഫല പ്രദമായ ചികിത്സാ സൗകര്യമില്ലാത്തതിനാല്‍ സ്വാകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുമ്പോഴുള്ള സാമ്പത്തീക പ്രയാസങ്ങള്‍ ബന്ധപ്പെട്ടവര്‍ കാണാതെ പോവുകയാണെന്നതാണ് യാഥാര്‍ത്ഥ്യം. പരിശോധന, വിവിധ ടെസ്റ്റുകള്‍, കിടത്തി ചികിത്സ പുറമെ നിന്ന് വാങ്ങേണ്ടിവരുന്ന മരുന്നുകള്‍ തുടങ്ങി തൊട്ടതിനും തൊടുന്നതിനുമെല്ലാം വന്‍തുക മുടക്കേണ്ടിവരുന്നത് പാവപ്പെട്ട രോഗികളെ കുത്തുപാളയെടുപ്പിക്കുന്നു.
പുറത്ത് വന്‍തുക മുടക്കി ചികിത്സയെടുക്കാന്‍ സാധിക്കാത്തവരെ സംബന്ധിച്ച് ഏറെ ആശ്വാസപ്രദമായാണ് സര്‍ക്കാര്‍ ആശുപത്രികളിലും അവിടങ്ങളിലെ സൗജന്യമരുന്നുവിതരണവും. മരുന്നുകള്‍ ലാബുകളില്‍ പരിശോധിക്കേണ്ടതും ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതും അനിവാര്യമായ ഘടകം തന്നെയാണ്. എന്നാല്‍ പുതിയ തീരുമാനത്തോടെയുണ്ടാകാന്‍ സാധ്യതയുള്ള മരുന്നുവിതരണത്തിലെ കാലതാമസമാണ് പ്രസക്തമാവുന്നത്. ലാബ് പരിശോധനയില്‍ വരാന്‍ സാധ്യതയുള്ള കാലതാമസമൊഴിവാക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയേ മതിയാവൂ. അല്ലാതെ സൗജന്യമരുന്നുവിതരണത്തിന് വരുന്ന കാലതാമസത്തിന്റെ ഇരകളായി രോഗികള്‍ മാറരുത്. മരുന്നു പരിശോധനയ്ക്കാവശ്യമായി വരുന്ന കാലതാമസം പാവപ്പെട്ട രോഗികളെയാണ് ഏറെ ബാധിക്കുക. ഇക്കാര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ ആശുപത്രികളിലെ സൗജന്യ മരുന്നുവിതരണം സുഗമവും കാര്യക്ഷമവുമാക്കാനുള്ള നടപടികളാണ് അത്യന്താപേക്ഷിതം.

LIVE NEWS - ONLINE

  • 1
    1 hour ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 2
    1 hour ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 3
    2 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 4
    2 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 5
    2 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 6
    2 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 7
    3 hours ago

    20 ലക്ഷം രൂപയുടെ കുങ്കുമ പൂവുമായി മൂന്നംഗസംഘം പിടിയില്‍

  • 8
    3 hours ago

    തളിപ്പറമ്പിലെ സ്ത്രീവിശ്രമ കേന്ദ്രത്തിന് നാഥനില്ല

  • 9
    3 hours ago

    ബാഡ്മിന്റണ്‍ കോര്‍ട്ടിലെ പ്രണയ ജോഡികള്‍ ഒന്നിക്കുന്നു