Friday, April 19th, 2019

കുളമ്പുരോഗം ; സൗജന്യചികില്‍സ നല്‍കും

പാലക്കാട്: കുളമ്പുരോഗം ബാധിച്ച കന്നുകാലികള്‍ക്ക് മൃഗസംരക്ഷണവകുപ്പ് സൗജന്യചികില്‍സ നല്‍കും. കന്നുകാലികള്‍ക്ക് കുളമ്പുരോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ സമീപത്തുള്ള മൃഗാശുപത്രിയിലെ വെറ്ററിനറി ഡോക്ടറെ അറിയിക്കണം. കുളമ്പുരോഗ നിയന്ത്രണ പദ്ധതിയുടെ ജില്ലാ തല കോ-ഓര്‍ഡിനേറ്ററുടെ ഓഫിസിലേക്ക് ഫോണ്‍ മുഖേന (0491-2529155) വിവരം അറിയിച്ചാലും ഡോക്ടറുടെ സേവനം ലഭ്യമാക്കും. രോഗമുള്ള പശുവിനെ മൃഗാശുപത്രിയിലെത്തിച്ച് ചികില്‍സക്ക് ശ്രമിക്കരുത്. ഇത് മറ്റു കാലികളില്‍ രോഗം പടരാന്‍ ഇടയാക്കും. വന്‍തുക ചെലവാകുമെന്ന് ഭയന്ന് പല കര്‍ഷകരും ചികില്‍സ ലഭ്യമാക്കുന്നില്ലെന്ന് വകുപ്പ് കണ്ടെത്തിയിരുന്നു. രോഗം പടരുന്ന പഞ്ചായത്തുകളിലേക്കാവശ്യമായ … Continue reading "കുളമ്പുരോഗം ; സൗജന്യചികില്‍സ നല്‍കും"

Published On:Oct 4, 2013 | 2:58 pm

പാലക്കാട്: കുളമ്പുരോഗം ബാധിച്ച കന്നുകാലികള്‍ക്ക് മൃഗസംരക്ഷണവകുപ്പ് സൗജന്യചികില്‍സ നല്‍കും. കന്നുകാലികള്‍ക്ക് കുളമ്പുരോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ സമീപത്തുള്ള മൃഗാശുപത്രിയിലെ വെറ്ററിനറി ഡോക്ടറെ അറിയിക്കണം. കുളമ്പുരോഗ നിയന്ത്രണ പദ്ധതിയുടെ ജില്ലാ തല കോ-ഓര്‍ഡിനേറ്ററുടെ ഓഫിസിലേക്ക് ഫോണ്‍ മുഖേന (0491-2529155) വിവരം അറിയിച്ചാലും ഡോക്ടറുടെ സേവനം ലഭ്യമാക്കും. രോഗമുള്ള പശുവിനെ മൃഗാശുപത്രിയിലെത്തിച്ച് ചികില്‍സക്ക് ശ്രമിക്കരുത്. ഇത് മറ്റു കാലികളില്‍ രോഗം പടരാന്‍ ഇടയാക്കും.
വന്‍തുക ചെലവാകുമെന്ന് ഭയന്ന് പല കര്‍ഷകരും ചികില്‍സ ലഭ്യമാക്കുന്നില്ലെന്ന് വകുപ്പ് കണ്ടെത്തിയിരുന്നു. രോഗം പടരുന്ന പഞ്ചായത്തുകളിലേക്കാവശ്യമായ പ്രതിരോധ മരുന്നുകളും എത്തിച്ചിട്ടുണ്ട്. ശക്തമായ പനി, വായില്‍ നിന്ന് പതിവിലധികമുള്ള ഉമിനീര്‍ പ്രവാഹം, കാലുകള്‍ക്ക് മുടന്തല്‍, വായിലും കാലിലും വ്രണങ്ങള്‍, തീറ്റ എടുക്കാതിരിക്കല്‍, ക്ഷീണം എന്നിവയാണ് രോഗലക്ഷണങ്ങള്‍.

 

LIVE NEWS - ONLINE

  • 1
    8 hours ago

    ഒളി ക്യാമറാ വിവാദം: എംകെ രാഘവനെതിരേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ

  • 2
    9 hours ago

    രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

  • 3
    11 hours ago

    ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

  • 4
    13 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 5
    13 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 6
    13 hours ago

    ബാലപീഡനത്തിനെതിരെ നടപടി

  • 7
    14 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 8
    15 hours ago

    കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

  • 9
    15 hours ago

    എല്ലാം ആലോചിച്ചെടുത്ത തീരുമാനം