Sunday, December 16th, 2018

മുച്ചിറി പരിശോധനാ ക്യാമ്പും സൗജന്യ തുടര്‍ ചികിത്സയും

താല്‍പര്യമുള്ളവര്‍ 9446656887 എന്ന നമ്പറില്‍ വിളിച്ച് 14നകം പേര് രജിസ്റ്റര്‍ ചെയ്യുക.

Published On:Dec 6, 2018 | 12:39 pm

കണ്ണൂര്‍: മുച്ചിറി രോഗികള്‍ക്കായി സൗജന്യ പരിശോധനാ ക്യാമ്പും തുടര്‍ചികിത്സയും സംഘടിപ്പിക്കുന്നു. കണ്ണൂരിലെ സോയ ചാരിറ്റബിള്‍ ട്രസ്റ്റും സുദിനം ദിനപത്രവും ദിശ കണ്ണൂരും ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയും ചേര്‍ന്ന് സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
കണ്ണൂര്‍ എസ് എന്‍ പാര്‍ക്കിന് സമീപമുള്ള മാസ്‌കോട്ട് പാരഡൈസില്‍ 15ന് രാവിലെ 9 മുതല്‍ വൈകുന്നേരം 4 മണി വരെയാണ് പരിശോധന. മംഗലാപുരത്തെ ഡോ. നവീന്‍ ചന്ദ്രറാവുവിന്റെ നേതൃത്വത്തിലാണ് പരിശോധനയും ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള തുടര്‍ ചികിത്സയും ലഭ്യമാക്കുന്നത്. വിദഗ്ധ ചികിത്സ ആവശ്യമുള്ളവര്‍ക്ക് മംഗലാപുരത്തെ ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ സൗജന്യ ശസ്ത്രക്രിയ ലഭ്യമാക്കും.
ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9446656887 എന്ന നമ്പറില്‍ 14ന് വൈകുന്നേരം 5 മണിക്കകം പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

LIVE NEWS - ONLINE

  • 1
    3 hours ago

    ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ച പിതാവ് ആത്മഹത്യചെയ്ത നിലയില്‍

  • 2
    3 hours ago

    ശബരിമല: ട്രാന്‍സ്ജെന്‍ഡറുകളെ പോലീസ് എരുമേലിയില്‍ തടഞ്ഞു

  • 3
    19 hours ago

    ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു

  • 4
    20 hours ago

    ശശി എം.എല്‍.എയെ വെള്ള പൂശിയിട്ടില്ല: പി.കെ ശ്രീമതി

  • 5
    20 hours ago

    സ്വര്‍ണത്തട്ടിപ്പ്; ദമ്പതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 6
    21 hours ago

    സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

  • 7
    23 hours ago

    രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്

  • 8
    23 hours ago

    റഫേല്‍; കാവല്‍ക്കാരന്‍ തന്നെയാണ് കള്ളന്‍: രാഹൂല്‍ ഗാന്ധി

  • 9
    23 hours ago

    റഫേല്‍; കാവല്‍ക്കാരന്‍ തന്നെയാണ് കള്ളന്‍: രാഹൂല്‍ ഗാന്ധി