Tuesday, June 25th, 2019

സിനിമയില്‍ അവസരവും മിലിട്ടറിയില്‍ ജോലിയും വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതായി പരാതി

തൃശൂര്‍: സിനിമയില്‍ അവസരവും മിലിട്ടറിയില്‍ ജോലിയും വാഗ്ദാനം ചെയ്ത് സിനിമാ പ്രവര്‍ത്തകരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ വ്യക്തിക്കെതിരെ പോലീസില്‍ പരാതി. ബംഗളൂരു നോര്‍ത്ത് ഉദയ നഗര്‍ നെഹ്‌റു സ്ട്രീറ്റിലെ ബിജു എബ്രഹാം എന്ന ആരോണ്‍ ദേവരാഗിനെതിരേയാണ് ഇന്‍ഡിപെന്‍ഡന്റ് ഫിലിം / ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍(ഇഫ്ട) ഭാരവാഹികള്‍ പരാതി നല്‍കിയതായി അറിയിച്ചത്. ഇഫ്ട തൃശൂര്‍ ജില്ല സെക്രട്ടറി സുനില്‍ദാസ് തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പോലീസിലാണ് പരാതി നല്‍കിയത്. ജില്ല കേന്ദ്രീകരിച്ച് ‘ഓരോ കിനാവിലും’എന്ന പേരിട്ട പുതുതായി ചിത്രീകരണം ആരംഭിക്കുന്ന … Continue reading "സിനിമയില്‍ അവസരവും മിലിട്ടറിയില്‍ ജോലിയും വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതായി പരാതി"

Published On:Jun 9, 2018 | 8:05 am

തൃശൂര്‍: സിനിമയില്‍ അവസരവും മിലിട്ടറിയില്‍ ജോലിയും വാഗ്ദാനം ചെയ്ത് സിനിമാ പ്രവര്‍ത്തകരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ വ്യക്തിക്കെതിരെ പോലീസില്‍ പരാതി. ബംഗളൂരു നോര്‍ത്ത് ഉദയ നഗര്‍ നെഹ്‌റു സ്ട്രീറ്റിലെ ബിജു എബ്രഹാം എന്ന ആരോണ്‍ ദേവരാഗിനെതിരേയാണ് ഇന്‍ഡിപെന്‍ഡന്റ് ഫിലിം / ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍(ഇഫ്ട) ഭാരവാഹികള്‍ പരാതി നല്‍കിയതായി അറിയിച്ചത്. ഇഫ്ട തൃശൂര്‍ ജില്ല സെക്രട്ടറി സുനില്‍ദാസ് തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പോലീസിലാണ് പരാതി നല്‍കിയത്. ജില്ല കേന്ദ്രീകരിച്ച് ‘ഓരോ കിനാവിലും’എന്ന പേരിട്ട പുതുതായി ചിത്രീകരണം ആരംഭിക്കുന്ന സിനിമയിലേക്ക് അവസരം നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ തട്ടിപ്പ് നടത്തുന്നതെന്ന് ഭാരവാഹികള്‍ ആരോപിച്ചു. ഇയാള്‍ സംഘടനയുടെ പേരുപറഞ്ഞ് വിവിധയിടങ്ങളില്‍ യോഗം നടത്തുകയും ലൊക്കേഷന്‍ കാണാന്‍ പോകുകയും ചെയ്തു. ഇഫ്ട അംഗങ്ങളായ നാലുപേരില്‍നിന്ന് 6.6 ലക്ഷം രൂപ തട്ടി. ഇയാളുടെ കൂട്ടുപ്രതി തൃശൂര്‍ സ്വദേശി നിതീഷ് കെ. നായര്‍ സംഘടനയെ അപകീര്‍ത്തിപ്പെടുത്തി ലൈവ് വിഡിയോ പ്രചരിപ്പിക്കുകയും ചെയ്തു. ഇയാള്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇതിനൊപ്പം സിനിമ പ്രവര്‍ത്തകരുടെ ഭാര്യമാര്‍ക്ക് അടക്കം മിലിട്ടറിയില്‍ ജോലി വാഗ്ദാനം ചെയ്തും തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇരുവര്‍ക്കുമെതിരെ പോലീസ് അന്വേഷണം തുടങ്ങിയതായി ഇഫ്ട ഭാരവാഹികളായ രാജു ചന്ദ്രു, രാജീവ് സൂര്യന്‍, റോജി, ബിന്‍സി വര്‍ഗീസ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

 

LIVE NEWS - ONLINE

  • 1
    12 mins ago

    റിമാന്റ് പ്രതിയുടെ മരണം; എട്ട് പോലീസുകാരെ സ്ഥലം മാറ്റി

  • 2
    2 hours ago

    മലപ്പുറം ജില്ല വിഭജനം അശാസ്ത്രീയം

  • 3
    3 hours ago

    മൊറട്ടോറിയം; റിസര്‍വ് ബാങ്കിനെ നേരില്‍ സമീപിക്കും: മുഖ്യമന്ത്രി

  • 4
    4 hours ago

    സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു

  • 5
    5 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നഗരസഭാ അധ്യക്ഷക്കെതിരെ തെളിവില്ല

  • 6
    5 hours ago

    കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നാലാം ദിനവും റെയ്ഡ്

  • 7
    5 hours ago

    പ്രളയത്തില്‍ 15,394 വീടുകള്‍ തകര്‍ന്നു: മന്ത്രി

  • 8
    5 hours ago

    ദിഷ പട്ടാണിയും ടൈഗര്‍ ഷ്‌റോഫും വേര്‍പിരിയുന്നു

  • 9
    6 hours ago

    നവകേരള നിര്‍മാണം; പ്രതിപക്ഷം ദിവാസ്വപ്‌നം കാണുന്നു: മുഖ്യമന്ത്രി