Tuesday, June 25th, 2019

വായ്പ തട്ടിപ്പ്; യുവതി പിടിയില്‍

ഇടുക്കി: ചെറുതോണിയില്‍ വനിതകള്‍ക്ക് വ്യക്തിഗതവായ്പ നല്‍കാമെന്ന പേരില്‍ പണം തട്ടാന്‍ ശ്രമിച്ച യുവതി പിടിയില്‍. ഇയാളെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചെറുതോണി ആലുംചുവട് ഭാഗത്തെ സ്ത്രീകളാണ് തൃശ്ശൂര്‍ സ്വദേശിനി 55 കാരിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. പോലീസ് നടത്തിയ പരിശോധനയില്‍ ഇവരുടെ പക്കല്‍നിന്ന് കണ്ടെത്തിയ രേഖകള്‍ വ്യാജമെന്ന് കണ്ടെത്തി. പിടിയിലായ സ്ത്രീയെ പോലീസ് സുരക്ഷാകേന്ദ്രത്തില്‍ എത്തിച്ചു. ന്യൂ കേരള എന്‍.ആര്‍.ഐ. എന്ന പേരില്‍ തൃശ്ശൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ രസീത് ബുക്കും വായ്പ … Continue reading "വായ്പ തട്ടിപ്പ്; യുവതി പിടിയില്‍"

Published On:Jun 20, 2018 | 8:01 am

ഇടുക്കി: ചെറുതോണിയില്‍ വനിതകള്‍ക്ക് വ്യക്തിഗതവായ്പ നല്‍കാമെന്ന പേരില്‍ പണം തട്ടാന്‍ ശ്രമിച്ച യുവതി പിടിയില്‍. ഇയാളെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചെറുതോണി ആലുംചുവട് ഭാഗത്തെ സ്ത്രീകളാണ് തൃശ്ശൂര്‍ സ്വദേശിനി 55 കാരിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. പോലീസ് നടത്തിയ പരിശോധനയില്‍ ഇവരുടെ പക്കല്‍നിന്ന് കണ്ടെത്തിയ രേഖകള്‍ വ്യാജമെന്ന് കണ്ടെത്തി. പിടിയിലായ സ്ത്രീയെ പോലീസ് സുരക്ഷാകേന്ദ്രത്തില്‍ എത്തിച്ചു. ന്യൂ കേരള എന്‍.ആര്‍.ഐ. എന്ന പേരില്‍ തൃശ്ശൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ രസീത് ബുക്കും വായ്പ നല്‍കുന്നതിനുള്ള ഫോട്ടോകോപ്പി ഫോറവും ഇവരുടെ പക്കല്‍നിന്ന് പോലീസ് കണ്ടെത്തിയത്. ഫോറത്തില്‍ സൂചിപ്പിച്ചിട്ടുള്ള ഫോണ്‍ നമ്പരില്‍ പോലീസ് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ പ്രവര്‍ത്തനരഹിതമാണ്. സംഭവവുമായി ബന്ധപ്പെട്ട് ആലുംചുവട് സ്വദേശിനി മിനി നല്‍കിയ പരാതിയില്‍ ഇടുക്കി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അന്വേഷണം ആരംഭിച്ചു.

LIVE NEWS - ONLINE

  • 1
    2 hours ago

    റിമാന്റ് പ്രതിയുടെ മരണം; എട്ട് പോലീസുകാരെ സ്ഥലം മാറ്റി

  • 2
    4 hours ago

    മലപ്പുറം ജില്ല വിഭജനം അശാസ്ത്രീയം

  • 3
    5 hours ago

    മൊറട്ടോറിയം; റിസര്‍വ് ബാങ്കിനെ നേരില്‍ സമീപിക്കും: മുഖ്യമന്ത്രി

  • 4
    6 hours ago

    സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു

  • 5
    7 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നഗരസഭാ അധ്യക്ഷക്കെതിരെ തെളിവില്ല

  • 6
    7 hours ago

    കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നാലാം ദിനവും റെയ്ഡ്

  • 7
    7 hours ago

    പ്രളയത്തില്‍ 15,394 വീടുകള്‍ തകര്‍ന്നു: മന്ത്രി

  • 8
    7 hours ago

    ദിഷ പട്ടാണിയും ടൈഗര്‍ ഷ്‌റോഫും വേര്‍പിരിയുന്നു

  • 9
    8 hours ago

    നവകേരള നിര്‍മാണം; പ്രതിപക്ഷം ദിവാസ്വപ്‌നം കാണുന്നു: മുഖ്യമന്ത്രി