Saturday, January 19th, 2019

വീട്ടമ്മയില്‍ നിന്നും 10 ലക്ഷംരൂപയും 16 പവനും തട്ടിയെടുത്തു

ആലപ്പുഴ: ഹരിപ്പാട് വീട്ടമ്മയെ കബളിപ്പിച്ച് സ്ത്രീ 10 ലക്ഷം രൂപയും 16 പവന്‍ സ്വര്‍ണാഭരണവും തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ ഹരിപ്പാട് മുനിസിപ്പാലിറ്റി 19ാം വാര്‍ഡില്‍ പുഷ്പ(48), മക്കളായ മോനിഷ(24), രമ്യ(20) എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രണ്ടു പെണ്‍മക്കളുമായി ഒരു വര്‍ഷം മുമ്പാണ് ഇവരിവിടെ വാടകക്ക് താമസിക്കാന്‍ എത്തിയത്. തട്ടിപ്പു നടത്തിയ സ്ത്രീയുടെ ബിഡിഎസി ന് പഠിക്കുന്ന മകളുടെ പഠനത്തിനും ചികിത്സാ ചെലവിനുമെന്ന് പറഞ്ഞാണ് പണം വായ്പയായി വാങ്ങിയത്. തനിക്ക് അമ്പത് ലക്ഷം രൂപ എല്‍ഐസിയില്‍ ലഭിക്കാനുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു … Continue reading "വീട്ടമ്മയില്‍ നിന്നും 10 ലക്ഷംരൂപയും 16 പവനും തട്ടിയെടുത്തു"

Published On:Aug 9, 2018 | 8:00 am

ആലപ്പുഴ: ഹരിപ്പാട് വീട്ടമ്മയെ കബളിപ്പിച്ച് സ്ത്രീ 10 ലക്ഷം രൂപയും 16 പവന്‍ സ്വര്‍ണാഭരണവും തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ ഹരിപ്പാട് മുനിസിപ്പാലിറ്റി 19ാം വാര്‍ഡില്‍ പുഷ്പ(48), മക്കളായ മോനിഷ(24), രമ്യ(20) എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രണ്ടു പെണ്‍മക്കളുമായി ഒരു വര്‍ഷം മുമ്പാണ് ഇവരിവിടെ വാടകക്ക് താമസിക്കാന്‍ എത്തിയത്. തട്ടിപ്പു നടത്തിയ സ്ത്രീയുടെ ബിഡിഎസി ന് പഠിക്കുന്ന മകളുടെ പഠനത്തിനും ചികിത്സാ ചെലവിനുമെന്ന് പറഞ്ഞാണ് പണം വായ്പയായി വാങ്ങിയത്. തനിക്ക് അമ്പത് ലക്ഷം രൂപ എല്‍ഐസിയില്‍ ലഭിക്കാനുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പണം വായ്പയായി വാങ്ങിയത്. ഇക്കാര്യം വിശ്വസിപ്പിക്കാനായി ഫോണിലെ ഒരു മെസേജും കാണിച്ചു. മകളുടെ സ്വര്‍ണവും അയല്‍ക്കാരില്‍ നിന്നടക്കം കടം വാങ്ങിയ പണവുമാണ് ഇവര്‍ക്ക് നല്‍കിയത്. ചിങ്ങോലി വെമ്പുഴയില്‍ വാടകയ്ക്ക് താമസിക്കുമ്പോഴും ഇവര്‍ സമാനമായി തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ കരിലക്കുളങ്ങര പോലീസില്‍ കേസുണ്ടെന്നാണ് അറിയുന്നത്.

LIVE NEWS - ONLINE

  • 1
    1 hour ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 2
    4 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 3
    7 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 4
    8 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 5
    8 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 6
    8 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 7
    8 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 8
    9 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 9
    10 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു