Friday, September 21st, 2018

കന്യാസ്ത്രീകള്‍ തെരുവിലിറങ്ങുന്നത് ഗൗരവകരം: വി.എസ്

ഗൗരവകരമായ കേസുകള്‍ സഭ തന്നെ കൈകാര്യം ചെയ്യുന്നത് ശരിയല്ല.

Published On:Sep 8, 2018 | 1:31 pm

തിരു: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ പ്രതികരണവുമായി ഭരണപരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. നീതിക്കായി കന്യാസ്ത്രീകള്‍ തെരുവിലിറങ്ങുന്നത് ഗൗരവകരമാണെന്ന് വി.എസ് പറഞ്ഞു.
കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണം. അതില്‍ പോലീസ് കാലതാമസം വരുത്തരുത്. ഗൗരവകരമായ കേസുകള്‍ സഭ തന്നെ കൈകാര്യം ചെയ്യുന്നത് ശരിയല്ലെന്നും വി.എസ് വ്യക്തമാക്കി. പീഡനാരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യസ്ത്രീകള്‍ പരസ്യപ്രതിഷേധം നടത്തിയിരുന്നു.

 

LIVE NEWS - ONLINE

  • 1
    58 mins ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 2
    3 hours ago

    ബിഷപ്പിനെ ഉടന്‍ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കും

  • 3
    3 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 4
    6 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 5
    7 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 6
    10 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 7
    11 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 8
    11 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 9
    12 hours ago

    പെട്രോളിന് ഇന്നും വില കൂടി