Friday, November 24th, 2017

ഭീകരര്‍ മോശമായി പെരുമാറിയിട്ടില്ല; ആരോഗ്യം വഷളായപ്പോള്‍ മരുന്നു നല്‍കിയെന്നും ഫാദര്‍ ടോം ഉഴുന്നാലില്‍

തട്ടിക്കൊണ്ടു പോയശേഷം മൂന്ന് തവണ തീവ്രവാദികള്‍ താവളം മാറ്റി

Published On:Sep 13, 2017 | 9:34 pm

വത്തിക്കാന്‍ സിറ്റി: തട്ടികൊണ്ടുപോയ ഭീകരര്‍ തന്നോട് ഇതുവരെ മോശമായി പെരുമാറിയിട്ടില്ലെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍. ആരോഗ്യം മോശമായപ്പോള്‍ മരുന്നു നല്‍കിയെന്നും എന്നാല്‍ ഐഎസ് ക്യാമ്പിലെ ജീവിതം വെല്ലുവിളി നിറഞ്ഞതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സലേഷ്യന്‍ സഭയുടെ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തട്ടിക്കൊണ്ടു പോയശേഷം മൂന്ന് തവണ തീവ്രവാദികള്‍ താവളം മാറ്റി. പക്ഷെ ഓരോ തവണ സ്ഥലം മാറുമ്പോഴും കണ്ണുകെട്ടിയാണ് കൊണ്ടു പോയതെന്നും ഫാദര്‍ ടോം ഉഴുന്നാലിന്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഫാദര്‍ മസ്‌കറ്റില്‍ എത്തിയത്. അടുത്ത ദിവസം കേരളത്തിലേക്ക് മടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. വത്തിക്കാനിലുള്ള ഫാദര്‍, സലേഷ്യന്‍ സഭയുടെ സംരക്ഷണത്തിലാണ് കഴിയുന്നത്. 2016 മാര്‍ച്ചിലാണ് ഫാദര്‍ ടോം ഉഴുന്നാലിനെ തട്ടികൊണ്ടു പോയത്.

LIVE NEWS - ONLINE

  • 1
    9 mins ago

    ഡോക്ടറെ കൈയ്യേറ്റം ചെയ്ത രണ്ടുപേര്‍ അറസ്റ്റില്‍; കേസെടുത്തത് ജാമ്യമില്ലാ വകുപ്പില്‍

  • 2
    16 mins ago

    ഹൈക്കോടതി വിധിക്കെതിരെ ചാണ്ടി സുപ്രീം കോടതിയില്‍

  • 3
    40 mins ago

    ലൈസസന്‍സില്ലാത്ത ക്വാറിയില്‍ അപകടം; രണ്ടു മരണം, ഏഴുപേര്‍ക്ക് പരിക്ക്

  • 4
    44 mins ago

    നാഗപൂര്‍ ടെസ്റ്റ്; ലങ്ക 77/3

  • 5
    48 mins ago

    ലോകസുന്ദരിപ്പട്ടം നേടിയ സമയം മാനുഷി ധരിച്ച ഗൗണിന്റെ വില കേട്ടാല്‍ ഞെട്ടും.!..

  • 6
    2 hours ago

    കുറിഞ്ഞി ഉദ്യാനം; കള്ളനെ താക്കോല്‍ ഏല്‍പ്പിക്കരുതെന്ന് ചെന്നിത്തല

  • 7
    2 hours ago

    ചുംബനരംഗം അഭിനയിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല

  • 8
    2 hours ago

    റുബെല്ല കുത്തിവെപ്പെടുക്കാനെത്തിയവര്‍ക്ക് മര്‍ദനം; രണ്ടുപേര്‍ അറസ്റ്റില്‍

  • 9
    3 hours ago

    നോക്കിയ 2 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍