Wednesday, July 24th, 2019

തിരുവനന്തപുരത്ത് കാര്‍ തോട്ടില്‍ വീണ് നാലു പേര്‍ മരണപ്പെട്ടു

തിരു : കാര്‍ തോട്ടിലേക്ക് മറിഞ്ഞ് നാലുപേര്‍ മരണപ്പെട്ടു. വട്ടപ്പാറയ്ക്ക് സമീപം പുലര്‍ച്ചെയോടെയാണ് അപകടം. ധനുവച്ചപുരം കൊറ്റാമം സ്വദേശികളായ വിവേകാനന്ദന്‍ (55), ഭാര്യ പത്മജ (43), മകന്‍ വിഷ്ണു (20), ബന്ധു സിന്ധുദേവ് (24) എന്നിവരാണ് മരിച്ചത്. നാലുപേരെ ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പെട്ടവര്‍ രണ്ട് കുടുംബങ്ങളിലെ അംഗങ്ങളാണ്. ഇടുക്കിയില്‍ പോലീസ് ഫിസിക്കല്‍ ടെസ്റ്റില്‍ പങ്കെടുക്കാന്‍ പോയ ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങവെ ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കോര്‍പിയോ വട്ടപ്പാറയ്ക്കും വേറ്റിനാടിനും മധ്യെ … Continue reading "തിരുവനന്തപുരത്ത് കാര്‍ തോട്ടില്‍ വീണ് നാലു പേര്‍ മരണപ്പെട്ടു"

Published On:May 23, 2013 | 10:30 am

തിരു : കാര്‍ തോട്ടിലേക്ക് മറിഞ്ഞ് നാലുപേര്‍ മരണപ്പെട്ടു. വട്ടപ്പാറയ്ക്ക് സമീപം പുലര്‍ച്ചെയോടെയാണ് അപകടം. ധനുവച്ചപുരം കൊറ്റാമം സ്വദേശികളായ വിവേകാനന്ദന്‍ (55), ഭാര്യ പത്മജ (43), മകന്‍ വിഷ്ണു (20), ബന്ധു സിന്ധുദേവ് (24) എന്നിവരാണ് മരിച്ചത്. നാലുപേരെ ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പെട്ടവര്‍ രണ്ട് കുടുംബങ്ങളിലെ അംഗങ്ങളാണ്.
ഇടുക്കിയില്‍ പോലീസ് ഫിസിക്കല്‍ ടെസ്റ്റില്‍ പങ്കെടുക്കാന്‍ പോയ ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങവെ ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കോര്‍പിയോ വട്ടപ്പാറയ്ക്കും വേറ്റിനാടിനും മധ്യെ കണക്കോട്ട് വെച്ച് പുലര്‍ച്ചെ ഒരു മണിയോടെ തോട്ടില്‍ മറിയുകയായിരുന്നു. അപകടം നടന്നത് ആരും അറിയാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകി. ഇതുവഴി പതിവ് പട്രോളിംഗിനിറങ്ങിയ വട്ടപ്പാറ പോലീസാണ് അപകടത്തില്‍ പെട്ടവരെ ആദ്യം കണ്ടത്. പിന്നീട് ഫയര്‍ഫോഴ്‌സ് എത്തി ഇവരെ പുറത്തെത്തിച്ച ശേഷം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    11 hours ago

    കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ടില്‍ പരാജയപ്പെട്ടു

  • 2
    12 hours ago

    സന്തോഷത്തോടെ സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന് കുമാരസ്വാമി

  • 3
    14 hours ago

    ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും

  • 4
    15 hours ago

    കാര്‍ വാങ്ങാന്‍ പിരിവെടുത്ത സംഭവം; മുല്ലപ്പള്ളിക്കെതിരെ വിമര്‍ശനവുമായി അനില്‍ അക്കര

  • 5
    17 hours ago

    നിപ ബാധിതന്‍ ആശുപത്രി വിട്ടു

  • 6
    19 hours ago

    മാവ് വീണ് വീട് തകര്‍ന്നു

  • 7
    20 hours ago

    സിപിഐ മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജും ജലപീരങ്കിയും

  • 8
    20 hours ago

    പ്രവാസിയായ മധ്യവയസ്‌കന്‍ ദുരൂഹ സാഹചര്യത്തില്‍ മുങ്ങിമരിച്ച നിലയില്‍

  • 9
    21 hours ago

    ശബരിമല വിഷയം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കി: കോടിയേരി