Saturday, September 22nd, 2018

പുതിയ മുഖവുമായി ഫോര്‍ച്യൂണ്‍

      പുതിയ മുഖവുമായി ടൊയോട്ട ഫോര്‍ച്യൂണ്‍ വിപണിയിലെത്തുന്നു. ഇതിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ആകര്‍ഷകവും ആഢ്യത്തവും നിറഞ്ഞ രൂപഭംഗിക്കൊപ്പം മികച്ച പ്രകടനത്തിലൂടെ 2009 മുതല്‍ വാഹനപ്രേമികളുടെ മനം കവരുന്ന എസ്.യു.വിയാണ് ഫോര്‍ച്യൂണര്‍. ഈ വിജയം നല്‍കിയ ‘കോണ്‍ഫിഡന്‍സി’ന്റെ പിന്‍ബലത്തിലാണ് ഫോര്‍ച്യൂണറിന് ടൊയോട്ട പുതിയ മുഖം നല്‍കുന്നത്. പുതിയ ഫോര്‍ച്യൂണറിന് മുന്‍ മോഡലിനേക്കാള്‍ ത്രസിപ്പിക്കുന്ന രൂപകല്പനയാണുള്ളത്. പുതിയ ഗ്രില്‍, ഹെഡ്‌ലാമ്പിനു മുകളിലൂടെ കടന്നു പോകുന്ന ക്രോം ലൈനുകള്‍, ഡേടൈം എല്‍.ഇ.ഡി റണ്ണിംഗ് ലാമ്പ്, ക്രോം ഫിനിഷിംഗോടു … Continue reading "പുതിയ മുഖവുമായി ഫോര്‍ച്യൂണ്‍"

Published On:Nov 8, 2016 | 11:49 am

fortuner-2016-ysx-213-full

 

 

 
പുതിയ മുഖവുമായി ടൊയോട്ട ഫോര്‍ച്യൂണ്‍ വിപണിയിലെത്തുന്നു. ഇതിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ആകര്‍ഷകവും ആഢ്യത്തവും നിറഞ്ഞ രൂപഭംഗിക്കൊപ്പം മികച്ച പ്രകടനത്തിലൂടെ 2009 മുതല്‍ വാഹനപ്രേമികളുടെ മനം കവരുന്ന എസ്.യു.വിയാണ് ഫോര്‍ച്യൂണര്‍. ഈ വിജയം നല്‍കിയ ‘കോണ്‍ഫിഡന്‍സി’ന്റെ പിന്‍ബലത്തിലാണ് ഫോര്‍ച്യൂണറിന് ടൊയോട്ട പുതിയ മുഖം നല്‍കുന്നത്.
പുതിയ ഫോര്‍ച്യൂണറിന് മുന്‍ മോഡലിനേക്കാള്‍ ത്രസിപ്പിക്കുന്ന രൂപകല്പനയാണുള്ളത്. പുതിയ ഗ്രില്‍, ഹെഡ്‌ലാമ്പിനു മുകളിലൂടെ കടന്നു പോകുന്ന ക്രോം ലൈനുകള്‍, ഡേടൈം എല്‍.ഇ.ഡി റണ്ണിംഗ് ലാമ്പ്, ക്രോം ഫിനിഷിംഗോടു കൂടി ബൈ എല്‍.ഇ.ഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ്, പുത്തന്‍ ബമ്പര്‍ എന്നിവ മുന്‍ഭാഗത്തെ പുതുമകളാണ്. ഒതുക്കമുള്ള ടെയ്ല്‍ ലാമ്പോടു കൂടി പിന്‍ഭാഗവും മികവുറ്രതാക്കിയിരിക്കുന്നു. 17, 18 ഇഞ്ച് വീല്‍ ഓപ്ഷനുകള്‍ പുതിയ ഫോര്‍ച്യൂണറിനുണ്ടാകും. അകത്തളം ടൊയോട്ട മൊത്തത്തില്‍ പുതുക്കിയിട്ടുണ്ട്. പുതിയ ഡാഷ്‌ബോര്‍ഡ്, മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്പ്‌ളേയോടു കൂടിയ ഇന്‍സ്ട്രുമെന്റ് കല്‍സ്റ്റര്‍, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഉയര്‍ന്ന സ്‌റ്റോറേജ് സ്‌പേസ്, ലെതറില്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍, അതില്‍ ഓഡിയോ കണ്‍ട്രോള്‍, സുരക്ഷാ ഫീച്ചറുകള്‍ എന്നിവ ആകര്‍ഷണീയമാണ്. ന്യൂഡല്‍ഹി എക്‌സ്‌ഷോറൂം വില 25 30 ലക്ഷം രൂപ.

LIVE NEWS - ONLINE

  • 1
    7 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    8 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    11 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    13 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    13 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    13 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    16 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    16 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    16 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള