പത്തു തവണ ലോക്സഭാംഗമായിരുന്നു സോമനാഥ് ചാറ്റര്‍ജി.
പത്തു തവണ ലോക്സഭാംഗമായിരുന്നു സോമനാഥ് ചാറ്റര്‍ജി.
കൊല്‍ക്കത്ത: ലോക്സഭാ മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി (89) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
ജൂണ്‍ അവസാനവാരം മസ്തിഷ്കാഘാതമുണ്ടായതിനെ തുടര്‍ന്നു സോമനാഥ് ചാറ്റര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 40 ദിവസം സോമനാഥ് ചാറ്റര്‍ജി ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. പിന്നീട് ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ വീട്ടിലേക്ക് മാറ്റിയിരുന്നു. ചൊവ്വാഴ്ച സ്ഥിതി വീണ്ടും വഷളായതോടെയാണ് ചാറ്റര്‍ജിയെ വീണ്ടും കോല്‍ക്കത്തിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്.
പത്തു തവണ ലോക്സഭാംഗമായിരുന്നു സോമനാഥ് ചാറ്റര്‍ജി. 1968 മുതല്‍ സി.പി.എം അംഗമായിരുന്ന സോമനാഥിനെ 2008ല്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. ഇന്ത്യ-യുഎസ് ആണവ കരാറിനെച്ചൊല്ലി കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ഇടതുപാര്‍ട്ടികള്‍ തീരുമാനിച്ചപ്പോള്‍, ലോക്സഭാ സ്പീക്കര്‍ സ്ഥാനം ഒഴിയാന്‍ അദ്ദേഹം വിസമ്മതിച്ചതായിരുന്നു കാരണം. രേണു ചാറ്റര്‍ജിയാണ് ഭാര്യ. മൂന്നുമക്കളുണ്ട്.