Saturday, February 23rd, 2019

മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു

മൃതദേഹം ഇന്ന് വൈകുന്നേരം ആറിന് ചെര്‍ക്കളം മുഹ്‌യിദ്ദീന്‍ മസ്ജിദില്‍ ഖബറടക്കും

Published On:Jul 27, 2018 | 9:19 am

കാസര്‍കോട്: മുന്‍മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ചെര്‍ക്കളം അബ്ദുള്ള (76) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കാസര്‍കോട് ചെര്‍ക്കളയിലുള്ള വസതിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മൃതദേഹം ഇന്ന് വൈകുന്നേരം ആറിന് ചെര്‍ക്കളം മുഹ്‌യിദ്ദീന്‍ മസ്ജിദില്‍ ഖബറടക്കും.
കഴിഞ്ഞ കുറച്ചുനാളുകളായി മംഗലാപുരത്തുള്ള സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹം ചികിത്സയിലായിരുന്നു. ഇന്നലെ അദ്ദേഹത്തെ വീട്ടിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങള്‍ അടക്കമുള്ളവരും അബ്ദുള്ളയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. ഈ അവസരത്തില്‍ തനിക്ക് വീട്ടിലേക്ക് മടങ്ങണമെന്ന ആഗ്രഹം അബ്ദുള്ള നേതാക്കളോട് പങ്കുവെച്ചിരുന്നു.
ആരോഗ്യ നിലയില്‍ പുരോഗതി കാണാത്ത അവസ്ഥയില്‍ അദ്ദേഹത്തിന്റെ അവസാന ആഗ്രഹം എന്ന നിലക്ക് വീട്ടിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. വീട്ടിലേക്ക് മാറ്റിയതിന് പിന്നാലെ പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു.
2001ലെ ആന്റണി മന്ത്രിസഭയിലെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന ചെര്‍ക്കളം അബ്ദുള്ള മുസ്ലിം ലീഗിന്റെ കാസര്‍കോട്ടെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്നു. മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് നാല് തവണ എംഎല്‍എയായി.
2010ല്‍ പിന്നാക്ക വികസന കോര്‍പ്പറേഷന്‍ രൂപീകരിച്ചപ്പോള്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1942 സെപ്തംബര്‍ 15ന് ബാരിക്കാട് മുഹമ്മദ്ഹാജിയുടെയും ആസിയ ഉമ്മയുടെയും മകനായി ജനിച്ച ചെര്‍ക്കളം അബ്ദുല്ല ചെറുപ്പം മുതല്‍ മുസ്‌ലിം ലീഗിന്റെ കരുത്തുറ്റ ശബ്ദമായിരുന്നു. മുസ്‌ലിം ലീഗ് നിയമസഭാ പാര്‍ട്ടി സെക്രട്ടറി, ജില്ലാ ജനറല്‍ സെക്രട്ടറി,സംസ്ഥാന കമ്മിറ്റിയംഗം, വഖഫ് ബോര്‍ഡ് അംഗം, നിയമസഭയുടെ വൈദ്യുതി, കൃഷി, റവന്യൂ സബ്ജക്റ്റ് കമ്മിറ്റി അംഗം, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ തുടങ്ങി പാര്‍ട്ടിയിലും ഭരണരംഗത്തും നിരവധി സ്ഥാനങ്ങള്‍ കൈകാര്യം ചെയ്തു.
ഭാര്യ : ആയിഷ ചെര്‍ക്കളം (ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ), മക്കള്‍: മെഹ്‌റുന്നീസ, മുംതാസ് സമീറ(ജില്ലാ പഞ്ചായത്ത് അംഗം) സി.എ. മുഹമ്മദ് നാസര്‍(സലാല), സി.എ.അഹമ്മദ് കബീര്‍( എം.എസ്.എഫ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി) മരുമക്കള്‍ : എ.പി.അബ്ദുല്‍ഖാദര്‍(മുംബൈ), അഡ്വ. അബ്ദുല്‍മജീദ്(ദുബായ്)

 

LIVE NEWS - ONLINE

 • 1
  2 hours ago

  ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 2
  3 hours ago

  വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ

 • 3
  4 hours ago

  മലപ്പുറം എടവണ്ണയില്‍ വന്‍ തീപ്പിടിത്തം

 • 4
  6 hours ago

  പോരാട്ടം കശ്മീരികള്‍ക്കെതിരെ അല്ല: മോദി

 • 5
  7 hours ago

  ബംഗളൂരുവിലെ പാര്‍ക്കിംഗ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന 300 കാറുകള്‍ കത്തിനശിച്ചു

 • 6
  9 hours ago

  അധികാരമുണ്ടെന്ന് കരുതി എന്തുമാവാമെന്ന് കരുതരുത്: സുകുമാരന്‍ നായര്‍

 • 7
  9 hours ago

  കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

 • 8
  11 hours ago

  ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

 • 9
  11 hours ago

  പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം