Friday, September 21st, 2018

അസമിലും ഫോര്‍മാലിന്‍; 10 ദിവസത്തേക്ക് മത്സ്യം നിരോധിച്ചു

നിരോധനം ലംഘിച്ച് മത്സ്യവില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.

Published On:Jul 12, 2018 | 9:16 am

ഗുവാഹത്തി: അസമിലും ഇറക്കുമതി ചെയ്ത മീനില്‍ കാന്‍സറിനു കാരണമാകുന്ന ഫോര്‍മാലിന്‍ അടങ്ങിയതായി കണ്ടെത്തി. തുടര്‍ന്ന് ആന്ധ്രപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് മീന്‍ ഇറക്കുമതി ചെയ്യുന്നത് 10 ദിവസത്തേക്ക് അസം സര്‍ക്കാര്‍ നിരോധിച്ചു. ആന്ധ്രയില്‍ നിന്നാണ് അസമിലേക്ക് ഏറ്റവും കൂടുതല്‍ മീന്‍ ഇറക്കുമതി ചെയ്യുന്നത്.
ഗുവാഹത്തി മാര്‍ക്കറ്റില്‍ വില്‍പ്പനക്കെത്തിയ മീന്‍ പരിശോധിച്ചപ്പോഴാണ് ഫോര്‍മാലിന്റെ അംശം കണ്ടെത്തിയത്. പഴകിയ മീന്‍ ചീഞ്ഞു പോകാതെ പുതുതായി തന്നെ നിലനിര്‍ത്തുന്നതിനാണ് ഫോര്‍മാലിന്‍ ഉള്‍പ്പെടുന്ന രാസവസ്തു ഉപയോഗിക്കുന്നത്. എന്നാല്‍ ഫോര്‍മാലിന്‍ മനുഷ്യരില്‍ കാന്‍സറിനു കാരണമാകും.
വിപണിയിലെത്തിയ മത്സ്യം പരിശോധിച്ചപ്പോള്‍ ഫോര്‍മാലിന്‍ കണ്ടെത്തിയിട്ടുണ്ട്. ഫോര്‍മാലിന്‍ അടങ്ങിയ മത്സ്യം കഴിക്കുന്നതു കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് 10 ദിവസത്തേക്ക് മീന്‍ ഇറക്കുമതി നിരോധിച്ചിരിക്കുകയാണെന്നും ആരോഗ്യകുടുംബക്ഷേമ മന്ത്രി പിയുഷ് ഹസാരിക പറഞ്ഞു.
ആരെങ്കിലും നിരോധനം ലംഘിച്ച് മത്സ്യവില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ പിഴയും ഏഴ് വര്‍ഷം തടവും അനുഭവിക്കേണ്ടി വരുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. ഈ നിരോധനം മൂലമുണ്ടാകുന്ന മത്സ്യക്ഷാമം മുതലെടുത്ത് വില ഉയര്‍ത്താന്‍ പ്രാദേശിക മത്സ്യ കച്ചവടക്കാര്‍ ശ്രമിക്കരുതെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

 

LIVE NEWS - ONLINE

  • 1
    11 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    12 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    15 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    15 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    17 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    18 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    18 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    19 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    19 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല