Thursday, April 25th, 2019

മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസറെ നീക്കി

  കോഴിക്കോട് : വിവാദ പാസ്‌പോര്‍ട്ട് ഓഫീസര്‍ അബ്ദുള്‍ റഷീദിനോട് സ്ഥാനമൊഴിയാന്‍ കേന്ദ്രവിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. അഴിമതിയുമായി ബന്ധപ്പെട്ട സി ബി ഐ അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് സ്ഥാനമൊഴിയാന്‍ ഉത്തരവ്. ഈ മാസം നാലിന് റഷീദിന്റെ നിയമന കാലാവധി തീര്‍ന്നിട്ടും സ്ഥാനത്ത് തുടരുകയായിരുന്നു. കാലാവധി നീട്ടി നല്‍കി ഔദ്യോഗിക ഉത്തരവും പുറപ്പെടുവിച്ചിരുന്നില്ല. അന്വേഷണം നേരിടുന്നയാളെ കാലാവധി പൂര്‍ത്തിയായിട്ടും തുടരാന്‍ അനുവദിക്കുന്നത് വിവാദമായ സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഉത്തരവ്. മലപ്പുറത്ത് തിരുത്തിയ പാസ്‌പോര്‍ട്ടുകള്‍ തിരികെ നല്‍കിയതടക്കമുള്ള പരാതികളുമായി … Continue reading "മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസറെ നീക്കി"

Published On:Aug 30, 2013 | 11:29 am

ABDUL-RASHEED

 

കോഴിക്കോട് : വിവാദ പാസ്‌പോര്‍ട്ട് ഓഫീസര്‍ അബ്ദുള്‍ റഷീദിനോട് സ്ഥാനമൊഴിയാന്‍ കേന്ദ്രവിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. അഴിമതിയുമായി ബന്ധപ്പെട്ട സി ബി ഐ അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് സ്ഥാനമൊഴിയാന്‍ ഉത്തരവ്. ഈ മാസം നാലിന് റഷീദിന്റെ നിയമന കാലാവധി തീര്‍ന്നിട്ടും സ്ഥാനത്ത് തുടരുകയായിരുന്നു. കാലാവധി നീട്ടി നല്‍കി ഔദ്യോഗിക ഉത്തരവും പുറപ്പെടുവിച്ചിരുന്നില്ല. അന്വേഷണം നേരിടുന്നയാളെ കാലാവധി പൂര്‍ത്തിയായിട്ടും തുടരാന്‍ അനുവദിക്കുന്നത് വിവാദമായ സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഉത്തരവ്.
മലപ്പുറത്ത് തിരുത്തിയ പാസ്‌പോര്‍ട്ടുകള്‍ തിരികെ നല്‍കിയതടക്കമുള്ള പരാതികളുമായി ബന്ധപ്പെട്ട് സി ബി ഐ സംഘം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ അബ്ദുള്‍ റഷീദിനെതിരെ അഴിമതി ആരോപണക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.
അബ്ദുള്‍ റഷീദിന് പകരം നേരത്തെ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസറായി സേവനമനുഷ്ഠിച്ച കെ വിജയകുമാറാണ് ചുമതലയേല്‍ക്കുക.

LIVE NEWS - ONLINE

  • 1
    1 hour ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 2
    1 hour ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 3
    3 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 4
    3 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 5
    4 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 6
    4 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 7
    4 hours ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

  • 8
    5 hours ago

    ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

  • 9
    5 hours ago

    അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു