Wednesday, November 21st, 2018

കാട്ടുതീ ; വയനാട്ടില്‍ സഞ്ചാരികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയേക്കും

      സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതം. മഴയില്ലാത്തതിനാല്‍ പതിവിന് വിപരീതമായി കാട് ഇപ്പോള്‍തന്നെ ഉണങ്ങിത്തുടങ്ങിയിട്ടുണ്ട്. സൗത്ത് വയനാട് ഡിവിഷനില്‍ ഒന്നുരണ്ടിടങ്ങളില്‍ ഉണ്ടായ ചെറിയ തീപ്പിടിത്തമൊഴിച്ച് കാര്യമായ സംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുറിച്യാര്‍മലയിലും പുല്‍പ്പള്ളിയിലുമായിരുന്നു തീപ്പിടിത്തങ്ങള്‍. ഉടന്‍തന്നെ തീ കെടുത്തിയതിനാല്‍ വലിയ നാശനഷ്ടങ്ങളുണ്ടായില്ല. വനാതിര്‍ത്തിക്കുള്ളില്‍ അതിക്രമിച്ചുകയറി തീയിടുന്നത് തന്നെയാണ് 99 ശതമാനം കാട്ടുതീക്കും കാരണം, സഞ്ചാരികള്‍ അലക്ഷ്യമായി ഇടുന്ന സിഗററ്റ് കുറ്റികളും തീപ്പെട്ടിക്കൊള്ളികളും ചിലപ്പോഴൊക്കെ കാട്ടുതീക്ക് കാരണമാകാറുണ്ട്. ഈ സാഹചര്യത്തില്‍ വനത്തില്‍ … Continue reading "കാട്ടുതീ ; വയനാട്ടില്‍ സഞ്ചാരികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയേക്കും"

Published On:Feb 21, 2014 | 1:21 pm

Fire - Forest Full

 

 

 
സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതം. മഴയില്ലാത്തതിനാല്‍ പതിവിന് വിപരീതമായി കാട് ഇപ്പോള്‍തന്നെ ഉണങ്ങിത്തുടങ്ങിയിട്ടുണ്ട്. സൗത്ത് വയനാട് ഡിവിഷനില്‍ ഒന്നുരണ്ടിടങ്ങളില്‍ ഉണ്ടായ ചെറിയ തീപ്പിടിത്തമൊഴിച്ച് കാര്യമായ സംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുറിച്യാര്‍മലയിലും പുല്‍പ്പള്ളിയിലുമായിരുന്നു തീപ്പിടിത്തങ്ങള്‍. ഉടന്‍തന്നെ തീ കെടുത്തിയതിനാല്‍ വലിയ നാശനഷ്ടങ്ങളുണ്ടായില്ല.
വനാതിര്‍ത്തിക്കുള്ളില്‍ അതിക്രമിച്ചുകയറി തീയിടുന്നത് തന്നെയാണ് 99 ശതമാനം കാട്ടുതീക്കും കാരണം, സഞ്ചാരികള്‍ അലക്ഷ്യമായി ഇടുന്ന സിഗററ്റ് കുറ്റികളും തീപ്പെട്ടിക്കൊള്ളികളും ചിലപ്പോഴൊക്കെ കാട്ടുതീക്ക് കാരണമാകാറുണ്ട്. ഈ സാഹചര്യത്തില്‍ വനത്തില്‍ അനുവാദംകൂടാതെ പ്രവേശിക്കുന്നവരെ പിടികൂടാന്‍ കര്‍ശന നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ വേനല്‍ രൂക്ഷമാകുന്ന മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ മുത്തങ്ങ, തോല്‍പ്പെട്ടി വനമേഖലകളിലേക്ക് പ്രവേശിക്കുന്നതിന് സഞ്ചാരികള്‍ക്ക് വിലക്കും ഏര്‍പ്പെടുത്താന്‍ തീരുമാനമായിട്ടുണ്ട്.
വയനാട് വന്യജീവി സങ്കേതത്തില്‍ 34,500ഉം സൗത്ത് വയനാട് ഡിവിഷനില്‍ 29,800ഉം നോര്‍ത്തില്‍ 22,000 ഹെക്ടറും വനഭൂമിയാണ് ജില്ലയിലുള്ളത്.കാട്ടുതീ പ്രതിരോധിക്കാനായി ഫയര്‍ വാച്ചര്‍ താത്കാലിക തസ്തികയിലേക്ക് മുന്നൂറോളം പേരെയാണ് ഇത്തവണ നിയമിച്ചിരിക്കുന്നത്. വിവിധ ഡിവിഷനുകള്‍ക്ക് കീഴിലുള്ള സെക്ഷനുകളിലേക്കും സ്‌റ്റേഷനുകളിലേക്കുമായി ഇവരെ വിഭജിച്ചു നല്‍കി. ഇതോടൊപ്പം സ്ഥിരം വനവികസന സമിതി അംഗങ്ങളും ഉദ്യോഗസ്ഥരും നിര്‍ദിഷ്ട മേഖലകളില്‍ ചുമതലയിലുണ്ടാവും. രാത്രികാവല്‍ ആവശ്യമുള്ളടിത്ത് ഇവര്‍ക്കായി വനാതിര്‍ത്തികളില്‍ ഏറുമാടങ്ങളും നിര്‍മിച്ചിട്ടുണ്ട്.
വയനാട് വന്യജീവി സങ്കേതത്തില്‍ ഇരുനൂറും സൗത്ത്വയനാട്, നോര്‍ത്ത് വയനാട് ഡിവിഷനുകളില്‍ നൂറും കിലോമീറ്ററിലും ഫയര്‍ലൈനുകള്‍ നിര്‍മിച്ചിട്ടുണ്ട്.വനമേഖലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വനാതിര്‍ത്തി ഗ്രാമങ്ങളില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങളും വകുപ്പ് നടത്തുന്നുണ്ട്. പ്രദേശ വാസികളെ സംഘടിപ്പിച്ചുള്ള റാലികള്‍, ക്ലാസുകള്‍ എന്നിവയാണ് മുഖ്യമായും നടത്തുന്നത്. കൂടാതെ അതിര്‍ത്തി പ്രദേശങ്ങളിലെ അതാടികളിലും വീടുകളിലും പോസ്റ്ററുകളും സ്റ്റിക്കറുകളും പതിപ്പിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കാനുള്ള ശ്രമവും നടന്നു വരികയാണ്.

LIVE NEWS - ONLINE

 • 1
  10 mins ago

  ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു

 • 2
  44 mins ago

  പെറുവില്‍ ശക്തമായ ഭൂചലനം

 • 3
  51 mins ago

  ബ്രസീലിന് ജയം

 • 4
  56 mins ago

  ഷാനവാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

 • 5
  1 hour ago

  വയനാട് എം.പി എം.ഐ. ഷാനവാസ് അന്തരിച്ചു

 • 6
  1 hour ago

  വയനാട് എം.പി എം.ഐ. ഷാനവാസ് അന്തരിച്ചു

 • 7
  3 hours ago

  ചെറുവത്തൂരില്‍ അറബി സംഘത്തിന്റെ വന്‍ തട്ടിപ്പ്

 • 8
  3 hours ago

  മകളെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന പ്രതി ജനനേന്ദ്രിയം ഛേദിച്ച നിലയില്‍

 • 9
  13 hours ago

  ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന