Friday, July 19th, 2019

ഫോര്‍ഡ് ഫ്രീസ്‌റ്റൈല്‍ ഉടന്‍ വിപണിയിലെത്തും…

ആംബിയന്റ്, ട്രെന്റ്, ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് എന്നീ നാലു വേരിയന്റുകളിലാണ് പുതിയ ഫ്രീസ്‌റ്റൈല്‍ വരുന്നത്

Published On:Apr 5, 2018 | 10:53 am

ഫോര്‍ഡിന്റെ പുതിയ കോംപാക്ട് യൂട്ടിലിറ്റി വാഹനമായ ഫ്രീസ്‌റ്റൈല്‍ ഉടന്‍ വിപണിയിലെത്തും. ഇതിന് മുന്നോടിയായി ഫ്രീസ്‌റ്റൈല്‍ ഫോര്‍ഡ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും കമ്പനി ഉള്‍പ്പെടുത്തി. ആംബിയന്റ്, ട്രെന്റ്, ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് എന്നീ നാലു വേരിയന്റുകളിലാണ് പുതിയ ഫ്രീസ്‌റ്റൈല്‍ വരുന്നത്. കൃത്യമായ ലോഞ്ച് തിയ്യതി കമ്പനി പ്രഖ്യാപിച്ചിട്ടില്ല.
ഫോര്‍ഡിന്റെ ജനപ്രിയ ഹാച്ച്ബാക്കായ ഫിഗോയുടെ പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം. 96 bhp പവറും 120 Nm torquem 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും, 100 bhp പവറും 215 Nm torquem നല്‍കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമാണ് ഇതിനുള്ളത്. 5 സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍. ഫോര്‍ഡിന്റെ രൂപത്തില്‍ പുതിയ ബോണറ്റ്, ഗ്രില്‍, സ്‌കിഡ് പ്ലേറ്റ്, അലോയി, ബ്ലാക്ക്ഡ് ഔട്ട് ഹെഡ്ലാമ്പ്, മെറ്റാലിക് റൂഫ് റെയില്‍സ്, എക്സ്ട്രാ ബോഡി ക്ലാഡിങ്, വലിയ R15 വീല്‍ എന്നിവയാണ് ഫ്രീസ്‌റ്റൈലിലെ പ്രധാന മാറ്റങ്ങള്‍.
ഇരട്ട നിറത്തിലാണ് ഡാഷ്ബോര്‍ഡ്. നടുവില്‍ 6.5 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും, അകത്തളത്തെ മനോഹരമാക്കുന്നു. സ്മോക്ക് ഗ്രേ, മൂണ്‍ഡസ്റ്റ് സില്‍വര്‍, വൈറ്റ് ഗോള്‍ഡ്, ഓക്സ്ഫോഡ് വൈറ്റ്, കനിയോണ്‍ റിഡ്ജ്, ആബ്സൊല്യൂട്ട് ബ്ലാക്ക് എന്നീ ആറ് നിറങ്ങളില്‍ വാഹനം ലഭ്യമാകും. ഫ്രീസ്‌റ്റൈലിന് 6 മുതല്‍ 8 ലക്ഷം വരെ വില വരുമെന്നാണ് സൂചന.

LIVE NEWS - ONLINE

  • 1
    52 mins ago

    കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

  • 2
    2 hours ago

    സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

  • 3
    5 hours ago

    യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

  • 4
    6 hours ago

    ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

  • 5
    6 hours ago

    പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

  • 6
    6 hours ago

    ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

  • 7
    6 hours ago

    ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം

  • 8
    6 hours ago

    പശുമോഷ്ടാക്കളെന്ന് സംശയിച്ച് മൂന്ന് പേരെ തല്ലിക്കൊന്നു

  • 9
    7 hours ago

    കാമ്പസുകളില്‍ എല്ലാ സംഘടനകള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കണം: കാനം