Friday, November 16th, 2018

വനിതകളുടെ മനം കവര്‍ന്ന് ഫോഡ് ഫിയസ്റ്റ

          വനിതകളുടെ മനം കവര്‍ന്ന് ഫോഡ് ഫിയസ്റ്റ. ഒരു ലീറ്റര്‍ ഇകോ ബൂസ്റ്റ് എന്‍ജിനുള്ള ഫിയസ്റ്റയാണ് 2013 വിമന്‍സ് വേള്‍ഡ് കാര്‍ ഓഫ് ദ് ഇയര്‍ പുരസ്‌കാരത്തിന് അര്‍ഹമായത്. വാഹന സംബന്ധമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന 18 വനിതാ മാധ്യമ പ്രവര്‍ത്തകള്‍ ഉള്‍പ്പെട്ട സമിതിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. കാഴ്ചപ്പൊലിമയിലും യാത്രാസുഖത്തിലുമൊക്കെയുള്ള മികവും ഉയര്‍ന്ന ഇന്ധനക്ഷമതയുമാണു കാറിനെ സമ്മാനാര്‍ഹമാക്കിയതെന്നു വിധി നിര്‍ണയ സമിതി വിലയിരുത്തി. സുരക്ഷ, പണത്തിനൊത്ത മൂല്യം, രൂപഭംഗി, സംഭരണ … Continue reading "വനിതകളുടെ മനം കവര്‍ന്ന് ഫോഡ് ഫിയസ്റ്റ"

Published On:Dec 10, 2013 | 1:07 pm

Ford Fiesta Full

 

 

 

 

 

വനിതകളുടെ മനം കവര്‍ന്ന് ഫോഡ് ഫിയസ്റ്റ. ഒരു ലീറ്റര്‍ ഇകോ ബൂസ്റ്റ് എന്‍ജിനുള്ള ഫിയസ്റ്റയാണ് 2013 വിമന്‍സ് വേള്‍ഡ് കാര്‍ ഓഫ് ദ് ഇയര്‍ പുരസ്‌കാരത്തിന് അര്‍ഹമായത്. വാഹന സംബന്ധമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന 18 വനിതാ മാധ്യമ പ്രവര്‍ത്തകള്‍ ഉള്‍പ്പെട്ട സമിതിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. കാഴ്ചപ്പൊലിമയിലും യാത്രാസുഖത്തിലുമൊക്കെയുള്ള മികവും ഉയര്‍ന്ന ഇന്ധനക്ഷമതയുമാണു കാറിനെ സമ്മാനാര്‍ഹമാക്കിയതെന്നു വിധി നിര്‍ണയ സമിതി വിലയിരുത്തി. സുരക്ഷ, പണത്തിനൊത്ത മൂല്യം, രൂപഭംഗി, സംഭരണ സ്ഥലം, ശിശു സൗഹൃദം, ഓടിക്കാനുള്ള അനായാസത, നിറം, പരിസ്ഥിതി സൗഹൃദം തുടങ്ങി വിവിധ ഘടകങ്ങള്‍ ആസ്പദമാക്കിയായിരുന്നു വിലയിരുത്തല്‍. അവസാന റൗണ്ടില്‍ ഔഡി ഓള്‍റോഡ്, റേഞ്ച് റോവര്‍, പോര്‍ഷെ ബോക്‌സ്റ്റര്‍ എസ് എന്നിവയില്‍ നിന്നുള്ള ശക്തമായ വെല്ലുവിളി അതിജീവിച്ചാണു ഫിയസ്റ്റ വനിതകളുടെ മനം കവര്‍ന്നത്. ഒപ്പം 2013 വിമന്‍സ് വേള്‍ഡ് കാര്‍ ഓഫ് ദ് ഇയര്‍ ഇക്കോണമി കാര്‍ ബഹുമതിയും ഒരു ലീറ്റര്‍ ഇകോ ബൂസ്റ്റ് എന്‍ജിനുള്ള ഫിയസ്റ്റയ്ക്കാണ്.

 

 

LIVE NEWS - ONLINE

  • 1
    6 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 2
    7 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 3
    8 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 4
    10 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 5
    13 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 6
    14 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 7
    15 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 8
    15 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 9
    16 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം